Susmitha Sivadasan
സ്വാമി തൃപ്പാദങ്ങളുടെ പാദരേണുക്കളെക്കൊണ്ട് തലശ്ശേരി നഗരം ഒന്നാമത് പരിപാവനമായിത്തീര്‍ന്നത് 1906 മാര്‍ച്ച് മാസം 17 ന് ശനിയാഴ്ചയായിരുന്നു. തൃപ്പാദങ്ങളെപ്പറ്റി കേട്ടറിവുമാത്രം ഉണ്ടായിരുന്ന ബഹുജനങ്ങള്‍, അവിടുത്തെ ആഗമനാവസരത്തില്‍,ഭക്തി ബഹുമാനപുരസ്സരം ചെയ്തതുപോലുള്ള സ്വാഗതം അതിനു മുമ്പോ അതിനുശേഷമോ വല്ലവര്‍ക്കും ഇവിടെ ലഭിച്ചതായി അറിയില്ല.
1906 മാര്‍ച്ച് മാസം 29 ന് (1081 മീനം 10ന്) വെള്ളിയാഴ്ച സ്വാമിയുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രത്തിന് കുറ്റിതറച്ചു. ആ കൊല്ലം ഏര്‍പ്രില്‍ 21 ന്(മേടം 8 ന്) ശനിയാഴ്ച ദിവസം കുമാരനാശാന്‍ അവര്‍കളുടെ സഹായത്തോടുകൂടി കൊറ്റിയത്തു രാമുണ്ണി അവര്‍കള്‍ ക്ഷേറ്റ്രത്തിന് മുഹുര്‍ത്തക്കല്ല സ്ഥാപിച്ചു. ക്ഷേത്രത്തിന് പ്രവൃത്തി ആരംഭിച്ച അന്നുതന്നെ ഒരു ഭണ്ഡാരം വെച്ചതില്‍, സാധുക്കള്‍ കാലും, അരക്കാലും വീതം അതില്‍ കൊണ്ടിട്ടത് ഡിസംബര്‍ മാസം അവസാന്മാകുമ്പോഴേക്കും 3634 ക.12.ണ 9 പൈ. ആയി ഉണ്ടായിരുന്നു. പിറ്റേന്നത്തെ കൊല്ലം 1907 ജൂണ്‍ മാസമാകുമ്പോഴേക്ക് പിന്നേയും 3933 ക.4 ണ. ഭണ്ഡാരത്തില്‍ ഉണ്ടായി. ഇങ്ങനെ ക്ഷേത്രനിര്‍മ്മാണത്തിന്റെ ആവശ്യത്തിനായി ഒരു കൊല്ലം കൊണ്ട് 7568 ക. സാധുക്കളുടെ സാധുനിലയിലുള്ള സംഭാവന കൊണ്ട് പിരിഞ്ഞുവെന്നറിഞ്ഞാല്‍ ക്ഷേത്രം തന്നെ ക്ഷേത്രം ഉണ്ടാക്കുന്ന വിദ്യ എങ്ങനെയാണെന്നു മനസ്സിലാക്കാമല്ലൊ. തിനൂറമെ കെട്ടിടത്തിന്റെ ആവശ്യത്തിനായി മരമായും കല്ലായും മറ്റും പലരും കൊടുത്തുകൊണ്ടിരുന്നു. ഇങ്ങനെ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയായശേഷം 1908 ഫെബ്രുവരി 13 ന്(1083 കുംഭമാസം 1 ന്) വ്യാഴാഴ്ച രാത്രി ശ്രീനാരായണ ഗുരുസ്വാമി, ക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മ്മം നടത്തുകയും ക്ഷേത്രത്തിന് "ജഗന്നാഥക്ഷേത്രം" എന്നു പേര്‍ കല്പിച്ചുകൊടുക്കുകയും ചെയ്തു.

No comments:
Post a Comment