Cg Dharman
ഹിന്ദുവാണെന്ന് ആണത്തത്തോടെ പറയാന്‍ പഠിക്കണമെന്ന
ശ്രീ വെള്ളാപ്പള്ളിനടേശന്‍റെ ഉല്‍ബോധനം ശ്രീനാരായണീയരി
ല്‍ ഒരു ആശയക്കുഴപ്പവുമുണ്ടാക്കില്ല.മഞ്ഞസംസ്ക്കാരത്തിന്‍റെ
അധികാരിയായ ശ്രീ വെള്ളാപ്പള്ളിനടേശന്‍ ഒരു തീവ്രഹിന്ദുത്വ
വാദിയായത് സമുദായപ്രവര്‍ത്തകരെ അത്ഭുതസ്തിമിതരാ
ക്കുന്നു.ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സംഘപരിവാര്‍ ശക്തി
കള്‍ ശിവഗിരിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ച സന്ദര്‍ഭത്തില്‍
ശ്രീ വെള്ളാപ്പള്ളിനടേശന്‍റെ നാവ് അന്ന് മറ്റൊരുതരത്തിലാണ്
പ്രതിരോധിച്ചത്.അപ്പോള്‍ ശ്രീ വെള്ളാപ്പള്ളിനടേശന്‍ ഇപ്പോള്‍
വെളിപ്പെടുത്തിയതില്‍ നിന്നും ശ്രീനാരായണഗുരു താന്‍ ഹിന്ദു
ആണെന്ന് ആണത്തത്തോടെ പറഞ്ഞു നടന്നിരുന്നു എന്നാണോ
സമുദായപ്രവര്‍ത്തകര്‍ മനസ്സിലാക്കേണ്ടത്?ജീവിതത്തിന്‍റെ സാ
യാന്നത്തിലെത്തി നില്‍ക്കുന്ന ശ്രീ വെള്ളാപ്പള്ളിനടേശമുതലാ
ളിക്ക് ഇപ്പോള്‍ കാവിയും മഞ്ഞയും തിരിച്ചറിയാന്‍ കഴിയാ
തെ വന്നിരിക്കുന്നു.ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായി
രിക്കുന്ന സന്ദര്‍ഭത്തില്‍ മുതലാളിക്ക് സര്‍വം കാവ്യമയം.പരി
ശുദ്ധ സത്യത്തെ സൂര്യതുല്യം പ്രകാശിപ്പിച്ച ശ്രീനാരായണഗുരു
വിന്‍റെ പരമ്പരയില്‍ പെട്ടവര്‍ മഞ്ഞസംസ്ക്കാരം സംരക്ഷിക്കു
വാന്‍ പ്രതിജ്ഞാബദ്ധരാണ്.ഗുരു സ്വന്തം കൈപ്പടയിലെഴുതി
പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ കൊടുത്ത ഒരു കുറിപ്പുണ്ട്.
"നാം ഒരു ജാതിയിലും മതത്തിലും ഉള്‍പ്പെടുന്നില്ല.എന്നിട്ടും
ചിലര്‍ നാം അവരുടെ വര്‍ഗ്ഗത്തില്‍പ്പെടുന്നതായി ചിത്രീകരിച്ച്
വാസ്തവവിരുദ്ധമായ സംഗതികള്‍ പ്രചരിപ്പിക്കുന്നത് നിര്‍ഭാ
ഗ്യകരം".ഹിന്ദു ആരെന്ന് ശ്രീനാരായണഗുരു ദൈവദശകത്തില്‍
വ്യക്തമാക്കിയിട്ടുണ്ടെല്ലോ."നീയല്ലോ മായയെ നീക്കി സായൂജ്യം
നല്‍കുമാര്യനും"ആര്യന്‍ രാജാവാണ് രാജാവ് ദൈവവുമാണ്
എന്നാണ് ഗുരു എഴുതിയിരിക്കുന്നത്.ഹിന്ദുമതത്തിന് ആര്യമത
മെന്നും ചാതുര്‍വര്‍ണ്ണ്യമതമെന്നും പേരുണ്ട്.വിദ്യാഭ്യാസത്തി
ലൂടെ നമുക്ക് ചരിത്രം ചരിത്രമായി പഠിക്കാന്‍ കഴിയാത്തതു
കൊണ്ടാണ് താന്‍ ആണായി ജനിച്ചത് ഹിന്ദുവായി ജീവിക്കാ
ന്‍ വേണ്ടിയാണെന്ന് നടേശന്‍ മുതലാളി പറയാനിടവന്നത്.ചരി
ത്ര വിസ്മതി കാലഘട്ടത്തിന്‍റെ ശാപമായി മാറിക്കൊണ്ടിരിക്കു
ന്നു.ഇനി ആരാണ് ഹിന്ദുക്കള്‍?ആഢ്യബ്രാഹ്മണന്‍,ക്ഷത്രിയന്‍
വൈശ്യന്‍,ശൂദ്രന്‍ എന്നീ നാല് ജാതിപ്പേരിലറിയപ്പെടുന്നവരാണ്
ഹിന്ദുക്കള്‍.ഈ വരേണ്യവര്‍ഗ്ഗമാണ് രാജഭരണകാലത്ത് രാജ്യ
ത്തിന്‍റെയും വിദ്യയുടേയും സമ്പത്തിന്‍റെയും ആധികാരിക ശക്തി
കളായി രാജ്യം ഭരിച്ചിരുന്നത്.അതിന് ഒരു ഹിന്ദുമത നീതിശാ
സ്ത്രവും നിലവിലുണ്ട്.ഇനി അഹിന്ദുക്കളാര് ?തീയര്‍,ഈഴവര്‍
എന്നീ ജാതിപ്പേരുകളിലറിയുന്ന ജാതി അവാന്തര വിഭാഗങ്ങളു
ടെ ഒരു മഹാ സമൂഹമാണ് അഹിന്ദുക്കളായ അവര്‍ണ്ണര്‍.ഇവ
ര്‍ക്ക് നാടുവാഴിത്ത രാജഭരണകാലഘട്ടം മുതല്‍ രാജഭരണമവ
സാനിക്കുന്നതുവരെ ആധികാരിക സമ്പത്തോ,വിദ്യയോ,ഭരണ
പങ്കാളിത്തമോ മറ്റിതര സ്വാതന്ത്യമോ ഉണ്ടായിരുന്നില്ല.ചുരു
ക്കിപ്പറഞ്ഞാല്‍ ഒരു സവര്‍ണ്ണലോകവും അവര്‍ണ്ണലോകവും ആ
ര്യന്മാര്‍ സ്ഥാപിച്ചിരുന്നു.അത് ഇന്നും അക്ഷരാര്‍ത്ഥവിശകലന
ത്തില്‍ മറനീക്കി പുറത്തുവരാതെയിരിക്കുന്ന സാഹചര്യവുമുണ്ട്.
നാം ഇപ്പോള്‍ വിദ്യാലയങ്ങളിലൂടെ ചരിത്രം പഠിക്കുന്നത് പലതും
അറിയാതിരിക്കാനാണ്.ആര്യന്മാരിലുള്ള ജാതികളും അനാര്യന്മാ
രിലെ ജാതികളും പൊതുവിദ്യാഭ്യാസത്തിന്‍റെ ഭാഗമായുള്ള ചരിത്ര
പഠനത്തില്‍ കടന്നു വരുന്നില്ല.ഫ്യൂഡല്‍ ചരിത്രം ഇപ്പോഴും ഇരു
ട്ടില്‍ തന്നെ.സവര്‍ണ്ണാധിപത്യമുള്ളതാണ് ഭാരതത്തിന്‍റെ സാമൂഹ്യ
ഘടന.ജാതിവ്യവസ്ഥയാണ് വര്‍ണ്ണാധിപത്യമുള്ള സമൂഹത്തെ സൃ
ഷ്ടിച്ച് നിലനിര്‍ത്തിയിരിക്കുന്നത്.ധര്‍മ്മശാസ്ത്രങ്ങളുടെ അടിത്തറ
ചാതുര്‍വര്‍ണ്ണ്യമാണ്.ചാതുര്‍വര്‍ണ്ണ്യത്തിന്‍റെ പ്രായോഗികരൂപ
മാണ് ജാതിവ്യവസ്ഥ.ഒരാള്‍ സാങ്കേതികമായി ഹിന്ദു ആവണമെ
ങ്കില്‍ അയാള്‍ ചാതുര്‍വര്‍ണ്ണ്യവര്‍ഗ്ഗഘടനയെ അംഗീകരിക്കണം.
അവര്‍ണ്ണര്‍ ചാതുര്‍വര്‍ണ്ണ്യവര്‍ഗ്ഗഘടനയില്‍പ്പെടാത്ത അന്യവ
ല്‍ക്കരിക്കപ്പെട്ടവരാണ്.അപ്പോള്‍ മതവല്‍ക്കരണത്തിലൂടെ അന്യ
വല്‍ക്കരിക്കപ്പെട്ട അവര്‍ണ്ണ ജാതിയില്‍പ്പെടുന്ന നടേശന്‍ മുതലാളി
എങ്ങിനെയാണ് ഹിന്ദുവാകുന്നത്?ഈ അന്യവല്‍ക്കരിക്കപ്പെട്ട മ
ഹജനതയ്ക്ക് ഗുണം ചെയ്യുവാനാണ് ഗുരു ആയുസ്സും വപുസ്സും
ആത്മതപസ്സും ബലിചെയ്തതെന്നാണ് ആശാന്‍ ഗുരു സ്തവത്തില്‍
കുറിച്ചിട്ടിരിക്കുന്നത്."അന്യര്‍ക്കു ഗുണം ചെയ് വതിനായുസ്സുവ
പുസ്സും ധന്യത്വമൊടങ്ങാത്മ തപസ്സും ബലി ചെയ് വൂ"
No comments:
Post a Comment