Cg Dharman
ഇന്‍ഡ്യന്‍ ജനതആര്യന്മാരും അനാര്യന്മാരുമടങ്ങുന്ന ഒരു ജാതിസാംസ്ക്കാരിക ഫെഡറേഷനാണെന്ന് ഭരണഘടന വ്യക്തമാക്കുന്നു.അതായത് ന്യൂനപക്ഷം വരുന്ന മുന്നോക്കക്കാരും മഹാഭൂരിപക്ഷംവരുന്ന പിന്നോക്കക്കാരുമടങ്ങുന്ന ഒരു ജന സമുച്ഛയമാണ് ഇന്‍ഡ്യന്‍ജനത.പിന്നോക്കാവസ്ഥയുടെ യഥാര്‍ത്ഥകാരണം ഭരണഘടന വ്യക്തമാക്കിയിട്ടുണ്ടോ?ചരിത്രപരമായ കാരണങ്ങളാല്‍ ആയിരത്താണ്ടുകളായി പിന്നോക്കാവസ്ഥയില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായ ഒരു ജനസമൂഹം ഭാരതത്തിലുണ്ടെന്നു മാത്രമാണ് ഭരണഘടന വ്യക്തമാക്കുന്നത്.ചരിത്രപരമായ കാരണങ്ങളെന്തെന്ന് ഭരണഘടന വിശദീകരിക്കുന്നില്ല.സാമൂഹ്യ ശാസ്ത്രത്തില്‍ പറയുന്നത് ഇന്‍ഡ്യന്‍ ജനത ആര്യന്മാരും ദ്രാവിഡരുമാണെന്ന് മാത്രമാണ്.ഏതൊക്കെയാണ് ആര്യന്മാരിലുള്ളജാതികളും ഏതൊക്കെയാണ് ദ്രാവിഡരിലുള്ളജാതികളുമെന്ന് സാമൂഹ്യ ശാസ്ത്രപഠനത്തില്‍ കടന്നു വരുന്നുണ്ടോ?നാടുവാഴിത്തത്തിന്‍റെ പിന്‍വാങ്ങളുകളുണ്ടായെങ്കിലും ഒരു യഥാര്‍ത്ഥ ചരിത്രം നാളിതുവരെ എഴുതപ്പെട്ടിട്ടില്ല.നാം ചരിത്രശാസ്ത്രം പഠിക്കുന്നവരാണ്.ചരിത്രം ചരിത്രമായി പഠിക്കുന്നില്ല.നാടുവാഴിത്ത രാജഭരണത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളില്‍ക്കൂടിയുള്ള ജനായത്തഭരണത്തിലേക്കുള്ള മാറ്റത്തില്‍ ഫ്യൂഡല്‍ ചരിത്രം ഇപ്പോഴും ഇരുട്ടില്‍ നില്‍ക്കുകയാണ്.ചരിത്രസത്യം പൊന്‍പാത്രമാകുന്ന വാചാലതകൊണ്ട് മൂടിവച്ചിരിക്കുന്നു എന്നാണ് ഗുരു ഉപനിഷത് ഭാഷ്ത്തില്‍ കുറിച്ചിട്ടിരിക്കുന്നത്.അതിന് ആത്മീയ അര്‍ത്ഥം ചമച്ച് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് ക്രൂരതയാണ്.അപ്പോള്‍ ജാതി വ്യസ്ഥ ആര്,എന്ന്,എങ്ങിനെ,എന്തിനുവേണ്ടിയുണ്ടാക്കി എന്ന ചരിത്രം പൊതുവിദ്യഭ്യാസത്തിന്‍റെ ഭാഗമായി കടന്നു വരണം.അപ്പോള്‍ പ്രിയ രാധാകൃഷ്ണന്‍റെ നിരീക്ഷണങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെടും.ഫ്യൂഡല്‍ ചരിത്രം രഹസ്യമായി സൂക്ഷിക്കുന്നതാരാണ്?അപ്പോള്‍ ഭാരതീയസംസ്ക്കാരം രഹസ്യ ഭാഷാസംസ്ക്കാരമാണ്.ജാതികളുണ്ടാക്കിയതിന്‍റെ ഗണിതതന്ത്ര വിദ്യാരഹസ്യം പരസ്യമാക്കപ്പെടണം.അത് വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ പഠിക്കാന്‍ കഴിയുന്ന നിലയില്‍ അവയെല്ലാം പൊതുവിദ്യാഭ്യാസത്തിന്‍റെ ഭാഗമാകണം. ബ്രാ ഹ്മണര്‍ മാത്രം രഹസ്യമായി പഠിക്കുന്ന ഒരു രഹസ്യ വിദ്യയുണ്ട് .അതിനെ ഉപനയനം എന്നാണ് പറയുന്നത്.എന്താണ്ഉപനയനം എന്ന വാക്കിന്‍റെ അക്ഷരാര്‍ത്ഥം.മൂന്നാമത്തെ കണ്ണ് എന്നാണര്‍ത്ഥം.ഭാരതത്തിലെ മഹാഭൂരിപക്ഷവും ഒരിക്കലുമറിയാത്ത രഹസ്യമറിഞ്ഞു ജീവിക്കുന്നവരാണ് ബ്രാഹ്മണര്‍.അപ്പോള്‍ എല്ലാമറിഞ്ഞു ജീവിക്കുന്നവരു ഒന്നുമറിയാതെ ജീവിക്കുന്നവരു തമ്മിലുള്ള വൈരുധ്യം നിലനില്‍ ക്കുന്നു.അതായത് അക്ഷരാര്‍ത്ഥമറിയാതെ ഭാഷസംസാരിക്കുന്നവരും അര്‍ത്ഥമറിഞ്ഞു ഭാഷസംസാരിക്കുകയും ചെയ്യുന്നവര്‍ തമ്മിലുള്ള വൈരുധ്യം.നാടുവാഴിത്തവും പ്രിട്ടീഷ് ഭരണവും അവസാനിച്ചുവെങ്കിലും നാം ഇപ്പോഴും ഭാഷാസംസ്ക്കാരത്തില്‍ അടിമകളായി ജീവിക്കുന്നു.അപ്പോള്‍ പിന്നോക്കാവസ്ഥയുടെ യഥാര്‍ത്ഥ കാരണം ഇപ്പോള്‍ വ്യക്തമാകുന്നുണ്ടെല്ലോ.
No comments:
Post a Comment