കൊടുങ്ങലൂര്‍ താലപ്പൊലിയും കൊട്ടാരവും ഈഴവരും !!!
(1917 ലെ ചരിത്രത്തില്‍ നിന്നും )
************
സഹോദരന്‍ അയ്യപ്പന്‍ പറയുന്നു :
" കൊടുങ്ങല്ലൂരിലെ ഈഴവര്‍ താലപ്പൊലി മുടക്കിയത് കൊണ്ട് , കൊടുങ്ങല്ലൂര്‍ രാജാവ് ഇനി അവര്‍ക്ക് വേണ്ടി 'പ്രശ്നം ' വെക്കില്ലത്രേ ! പ്രശ്നം വെപ്പിച്ചു ശനിയെയും ചൊവ്വയെയും പട്ടരേയും ത്രുപ്തിപെടുതാന്‍ ഈഴവര്‍ക്ക് ഇനി സാധികുകയില്ലെങ്കില്‍ , അത് അവരുടെ പരമ ഭാഗ്യം എന്നോര്‍ത്ത് അവര്‍ കൊടുങ്ങല്ലൂര്‍ രാജ കുടുംബത്തോട് എന്നെന്നും കൃതജ്ഞതയുള്ളവര്‍ ആയിരിക്കുന്നതാണ് .
കൊടുങ്ങല്ലൂര്‍ കൊട്ടാരത്തിലെ തൂണിനു കൂടി സംസ്കൃതം അറിയാമത്രേ ! കേരള വ്യാസന്മാരും മറ്റും ഉണ്ടാകുന്നതും അവിടെയാണ് .
എന്നാല്‍ ഭഗവതിയുടെ പേരില്‍ കള്ളുകുടിച്ചു തെറി പറയാനും തെമ്മാടിതരങ്ങള്‍ കാണിക്കാനും പ്രാണി ഹിംസ ചെയ്യാനും പോകുന്ന അറിവില്ലാത്ത ജനങ്ങളെ , ആ മഹാ പാപത്തില്‍ നിന്നും നിവര്‍ത്തിപ്പാന്‍ ഈഴവര്‍ ശ്രമിക്കുമ്പോള്‍ വേദ വേദാംഗ പാരംഗമായ കൊടുങ്ങല്ലൂര്‍ കൊട്ടാരം ക്രോധപരവശമാകുന്നത് കണ്ടാല്‍ ശേഷമുള്ളവര്‍ക്ക് എങ്ങനെയാണ് ഹിന്ദു മതത്തില്‍ വിശ്വാസം വരിക .
പാണ്ഡിത്യം കൊണ്ടും പദവി കൊണ്ടും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ലൈസന്‍സ് കൊടുത്തു സാധുക്കളെ മിരട്ടുന്ന ആധുനിക ഹിന്ദു മതമേ നിന്റെ ചാപല്യങ്ങള്‍ നിര്‍ത്തേണ്ട കാലം മാറിപ്പോയി , ഉണരുക ! " _സഹോദരന്‍ അയ്യപ്പന്‍
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം പാണ്ഡിത്യം കൊണ്ടും പദവി കൊണ്ടും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ലൈസന്‍സ് കൊടുത്തു ഈ നാട്ടിലെ ജനങ്ങളെ കൊടിയ അന്ധകാരത്തിലേക്ക് തള്ളി വിടരുത് അത് ശങ്കരാചാര്യര്‍ ആയാലും കാണിപ്പയ്യൂര്‍ ആയാലും ...
Courtesy : Ren Jith

No comments:
Post a Comment