Pradeen Kumar
ശ്രീ നാരായണ ഗുരുദേവന്‍റെ ശിഷ്യരില്‍ ഏറ്റവും കൂടുതല്‍ നേതൃത്വപാടവം ഉണ്ടായിരുന്നതും, കേരളത്തിലെ മനുഷ്യാവകാശ, പൌരാവകാശ പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവും, ക്ഷേത്രപ്രവേശന അവകാശ സമരങ്ങളുടെ സ്രിഷടാവുമായ ദേശാഭിമാനി "THE ONE AND ONLY, THE GREAT TK MADHAVAN" ജനിച്ചിട്ട് ഇന്ന് 02.09.2013നു 128 വര്ഷം തികയുന്നു. ആലുംമൂട്ടില്‍ കേശവന്‍ ചേന്നാരുടെയും കൊമലെഴുത്തു ഉമ്മിണിഅമ്മയുടെയും മകനായി 02.09.1885ല്‍ ജനിച്ചു.
വൈക്കം അമ്പലത്തിനു ചുറ്റുമുള്ള റോഡിലൂടെ റിക്ഷയില്‍ യാത്ര ചെയ്ത ഗുരുദേവനോട് വണ്ടിയില്‍ നിന്നും ഇറങ്ങി ദൂരെക്കൂടെ വേറെവഴി പോകുവാന്‍ ഒരുകൂട്ടം സവര്ണ്ണര്‍ ആവശ്യപ്പെട്ടതോടെയാണ് TK മാധവന്‍ എന്നാല്പ്പിന്നെ അതൊന്നു മാറ്റിയിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ചു വൈക്കം സത്യാഗ്രഹം വിഭാവനം ചെയ്യുന്നത്. അമ്പലത്തിന്‍റെ ചുറ്റുമുള്ള വഴിയിലൂടെയുള്ള സഞ്ചാര സ്വാതത്ര്യം മാത്രമല്ല അകത്തുകയറി തൊഴാന്‍ കൂടിയുള്ള അവകാശംവേണം എന്ന തീരുമാനം TK മാധവന്‍റെ ഉറച്ചനിലപാടുമൂലം ഉരുത്തിരിഞ്ഞതാണ്.
ഗാന്ധിജി അടക്കം കോണ്ഗ്രസ് പ്രസ്ഥാനത്തെ വൈക്കത്ത് തളച്ചിട്ടതാണ് TK മാധവന്‍റെ വൈഭവം എന്നാണു സത്യഗ്രഹത്തെക്കുറിച്ച് സഹോദരന്‍ അയ്യപ്പന്‍ അഭിപ്രായപ്പെട്ടത്.
SNDPയുടെ പ്രവര്ത്തനങ്ങളില്‍ നിന്നും കുറേക്കാലം മാറിനിന്ന ഗുരുദേവന്‍ പിന്നീട് SNDP യില്‍ താല്പര്യം കാണിക്കുവാന്‍ കാരണക്കാരന്‍ ആയിരുന്നു TK മാധവന്‍.., ശ്രീ TK മാധവന്‍റെ പരിശ്രമം SNDP യോഗത്തിനു ശക്തിയും അഭിവൃദ്ധിയും കൈവരുത്തും എന്ന് ഗുരുദേവന് വിശ്വാസം ഉണ്ടായിരുന്നതാണ് പുതിയ സഹകരണത്തിന് കാരണം.
സ്വന്തം ആരോഗ്യം നോക്കാതെയുള്ള സമുദായ സേവനം അദ്ദേഹത്തിന്‍റെ അകാല ചരമത്തിനു {45 വയസ്സില്‍))]]} കാരണമായി.
No comments:
Post a Comment