Pradeen Kumar
“ജാതിയില്‍ എനിക്കുമീതെയും എനിക്കു താഴെയും ആരുമില്ല. കൊട്ടാരത്തിലും” രാജാവും നാടും നാട്ടുകാരും നടുങ്ങിപ്പോയ ഈ കുന്തമുനയുള്ള വാക്കുകള്‍ കൊച്ചി നിയമസഭയില്‍ ധൈര്യസമേതം തുറന്നു പറഞ്ഞ് ജാതിചിന്തയുടെ അടിവേരുകളില്‍ കത്തിവച്ച ഈ മഹാനായ ഗുരുദേവ ശിഷ്യന്‍റെ ജന്മദിനം നമ്മള്‍ എല്ലാവരും മറന്നു.
ഓഗസ്റ്റ് 22 1889ല്‍ കൊച്ചിയില്‍ ചെറായിയില്‍ കൊച്ചാവു വൈദ്യരുടെയും ഉണ്ണൂലിയുടെയും ഏറ്റവും ഇളയ മകനായി ജനിച്ച സഹോദരന്‍ അയ്യപ്പന്‍റെ ജന്മദിനം നമ്മള്‍ ഇത്തവണ മറന്നുപോയോ എന്ന് സംശയം.
കേരളവര്മ്മ മഹാരാജാവായി സ്ഥാനാരോഹണം ചെയ്തപ്പോള്‍ പതിവനുസരിച്ച് മഹാരാജാവിനെ മുഖം കാണിക്കുന്നതിന് അന്നത്തെ കൊച്ചി ഡപ്പ്യുട്ടി പ്രസിഡണ്ട് ആയിരുന്ന സഹോദരന്‍ അയ്യപ്പന്‍ സമയം ചോദിച്ചു. മഹാരാജാവ് കുളിക്കുന്ന ദിവസം ആകാം എന്നായിരുന്നു സര്വാ്ധികാരിയായ മകന്‍റെ ഉത്തരം. അടുത്ത ദിവസം കൊച്ചി നിയമസഭയില്‍ മഹാരാജാവിന് കൊള്ളേണ്ട രീതിയില്ത്ത്ന്നെ നടത്തിയ പ്രസംഗത്തിലാണ് “ജാതിയില്‍ എനിക്കുമീതെയും എനിക്കു താഴെയും ആരുമില്ല. കൊട്ടാരത്തിലും” എന്ന് സഹോദരന്‍ അയ്യപ്പന്‍ പറയുന്നത്.
പ്രസംഗത്തെക്കുറിച്ചറിഞ്ഞ മഹാറാണി ഒരു ശിപ്പായി വഴി മഹാരാജാവിനെ കാണാന്‍ അവസരം നല്കാം എന്നറിയിച്ചു. ഉടന്‍ വന്നു മറുപടി. “പിന്‍ വാതിലിലൂടെ ആരെയും കാണേണ്ട” തുടര്‍ന്ന് എറണാകുളത്തു കൃഷ്ണവിലാസം ബംഗ്ലാവില്‍ വച്ച് മഹാരാജാവിനെ കാണാന്‍ അനുവാദം നല്കി്.
ഭഗവാന്‍റെ ശിഷ്യന്മാരില്‍ ഏറ്റവും ധീരനായിരുന്നു സഹോദരന്‍ അയ്യപ്പന്‍. ഒരു രാജാവിനെ ഒറ്റയ്ക്ക് വെല്ലുവിളിച്ച് നിലനില്ക്കു്വാന്‍ സഹോദരന്‍ അയ്യപ്പന് മാത്രമേ കഴിയൂ. ആ മഹാത്മാവിന് കോടികോടി പ്രണാമം.
No comments:
Post a Comment