Sangeeth Prabhakaran Channar
ജാതി എന്നതു മരമാക്കാന്‍ നടക്കുന്നവര്‍ക്ക്...
മനുഷ്യത്ത്വം വേണ്ടതു മനുഷ്യര്‍ക്കാണെന്ന വാദത്തോട് യോജിക്കാന്‍ ഒരു മടി.... കാരണം അതില്ലാത്ത മനുഷ്യര്‍ക്കേ അതിന്റെ ആവശ്യം വരുന്നുള്ളു. ഹിന്ദു മതം ബ്രാഹ്മണന്‍മാര്‍ രൂപം കൊടുക്കുന്നതിനു മുമ്പു തന്നെ തന്നെ തൊഴിലിനെ ആധാരമാക്കി ഓരൊവിഭാഗങ്ങള്‍ ഉണ്ടായിരുന്നതായ് കേട്ടിട്ടുണ്ട്. പക്ഷേ അവര്‍ തമ്മില്‍ അതതടിസ്ഥാനത്തില്‍ പരസ്പര ബഹുമാനത്തോടെ യാതൊരു ഏറ്റക്കുറച്ചിലുമുണ്ടായിരുന്നതായ് അറിയില്ല (രാജാവിനു പോലും) അതുകളെല്ലാം സമൂഹത്തിന്‍ ആവശ്യവുമായിരുന്നു.
മനുസ്മ്യതിപ്രഖ്യാപ്യമെന്നു ഘോഷിച്ച് ബ്രാഃമണന്‍ മൂന്നു വര്‍ണ്ണങ്ങളുമായ് ഹിന്ദു മതവുമായ് വന്നപ്പോള്‍ അവര്‍ക്കടിമക്കളായ് അവര്‍ക്കോപ്പം കൂടിയവരെ ശൂദ്രരായ് അവരുടെ പിണിയാളരാക്കിയും അവരുടെ സ്ത്രീകളെ തങ്ങളുടെ കാമപൂരണങ്ങള്‍ക്കും ഈ മൂന്നു വര്‍ണങ്ങളും തരാതരം പോലെ ഉപയോഗിച്ചു വര്‍ണ്ണസങ്കര ജാതിയുണ്ടാക്കി.
തന്റെ പിത്യത്വം കളങ്കപ്പെടാതെ സൂക്ഷിച്ച തൊഴിലടിസ്ഥാന ജാതികള്‍ അഭിമാനത്തോടെ അന്നുമുണ്ടായിരുന്നു... ബ്രാഃമണന്റെ അടിമകളാകാതിരുന്ന അവരെ അവര്‍ണ്ണ അയിത്തക്കാരാക്കി മാറ്റി. ശേഷം അവരുടെ ആവശ്യങ്ങള്‍ക്കു തമ്മില്‍ തല്ലി ചാകാനായ് അവ്ര്ണ്ണ ഹിന്ദുക്കള്‍ എന്നു അര്‍ഹമായ അവജ്ഞനല്‍കിവിളിച്ചു. അതിലുള്ള ജാതികള്‍ ബ്രാഃമണന്റെ സംഭാവനകളായിരുന്നില്ല. അവര്‍ പരസ്പര ബഹുമാനത്തോടെ സ്വാഭിമാനതോടെ തന്നെ മുമ്പേതന്നെ ഉണ്ടായിന്നു.
അടിമത്വം അഭിമാനമായതാര്‍ക്കെന്നു ചിന്തിക്കുക.
മനുഷ്യത്വം ഇല്ലാതെ മ്യഗതുല്ല്യരായിരുന്ന ബ്രാമണനോടല്ലേ മനുഷ്യനാകൂ എന്നു പറയേണ്ടതു. ഉദാഹരണത്തിനു ഒരപകടം പറ്റി റോഡില്‍ ഒരു പുലയന്‍ കിടന്നാല്‍ (ആരുമായ്കൊള്ളട്ടെ) ഒരു ബ്രാഃമണന്‍ (സിനിമയിലല്ലാതെ)തൊടുമോ? അവന്‍ ഏതെങ്കിലും ഒരവണ്ണനുമായ് വിവാഹത്തിനു സമ്മതിക്കുമോ?
ഗുദേവ വചനങ്ങള്‍ കാണാപ്പാഠമാക്കി ഖോര ഖോരം പ്രസ്സങ്ങിക്കുന്നവര്‍ പുലയരുമായ് വിവാഹ ചെയ്യുമോ. വേണമെങ്കില്‍ നിന്റെ മക്കളെകൊണ്ട് അത് ചെയ്യിപ്പിക്ക് എന്നു പറയും. അപ്പോ ബാക്കിഎല്ലാം അധര വ്യായാമങ്ങള്‍ . എന്നാല്‍ അവര്‍ ചിലപ്പോള്‍ സവര്‍ണ്ണരുമായ് സംബന്ദത്തിനു തയ്യാറാകും (ജാതീക്കൂടിയതാണല്ലോ.!).
മീനും മാംസ്സവും കഴിക്കാതിരിക്കുന്നതാണോ മനുഷ്യത്വം? അതോ ചരിത്രവും വേദപുസ്തകങ്ങളും പഠിക്കുന്നതോ? എന്റെ അഛ്ചന്‍ ഈഴവനാണ് എന്നു പറയുന്നതില്‍ എനിക്ക് അപകര്‍ഷത തോന്നുന്നില്ല. സര്‍വ്വോപരി എനിക്കതഭിമാനമാണ്.
മനസ്സില്‍ നിന്നു ജാതി ചിന്ത മാറ്റാന്‍ പറഞ്ഞാല്‍ ബ്രാഃമണന്‍ കേള്‍ക്കുമോ? ശൂദ്രര്‍ കേള്‍ക്കുമോ? അപ്പോ നിയമങ്ങളെല്ലാം അവര്‍ണ്ണന്മാര്‍ക്കാകട്ടെ, പണ്ടും അതായിരുന്നല്ലോ...! സമൂഹത്തില്‍ മറ്റെല്ലാ ജാതികളും നിലനില്‍ക്കുമ്പോള്‍ ഈഴവന്‍ അന്ന്യം നില്‍ക്കാനായ്, ഈഴവറ്റെതുതന്നെ എന്നു സംശയം ബാക്കിനില്‍ക്കുന്നവര്‍ക്ക്- പേരിനൊപ്പം ആരെങ്കിലും ജന്മപ്രമാണം നല്‍കിയാല്‍ അതു മഹാ അപരാധമാകും, എന്നറിയാവുന്നതുകൊണ്ട് എന്റെ മക്കള്‍ക്കും പേരിനൊപ്പം ചാന്നാര്‍ എന്നു ചേര്‍ത്തിരിക്കുന്നു. തികഞ്ഞ ഗുരുഭക്തിയോടെ തന്നെ.
തെറ്റാണെന്നാര്‍ക്കങ്കിലും തോന്നിയാല്‍ അത് യാദ്യശ്ചികമയിരിക്കില്ല തികച്ചും പിത്യശൂന്ന്യത്വമാണത്.
No comments:
Post a Comment