Pages

Wednesday, October 16, 2013

സ്വാമി വിവേകാനന്ദന്റെ വളരെ നല്ല ഒരു ഉപമ - Story told by Swami Vivekanda

ഞാനൊരു കൊച്ചു കഥ പറയാം:
പണ്ട്, ഒരു കിണറ്റില്‍ ഒരു തവളയുണ്ടായിരുന്നു. ഒരുപാട് കാലമായി ആ കിണറ്റിലാണ് തവള താമസിച്ചിരുന്നത്. അവിടെ ജനിച്ചുവളര്‍ന്ന തവള. ഒരു കൊച്ചുതവള.
ഒരു ദിവസം കടലില്‍ ജനിച്ചുവളര്‍ന്ന മറ്റൊരു തവള യാദൃച്ഛികമായി ഈ കിണറ്റില്‍ വന്നുപെട്ടു.
നമ്മുടെ തവള ചോദിച്ചു: 'നീയെവിടുന്നാ?'
'കടലില്‍നിന്ന്'.
'കടലോ? അതെത്രത്തോളം കാണും? എന്റെയീ കിണറോളം വലുതാണോ?' കിണറിന്റെ ഒരറ്റത്തുനിന്ന് മറ്റൊരിടത്തേക്ക് ചാടി, നമ്മുടെ തവള ചോദിച്ചു.
വന്ന തവള ചിരിച്ചു. 'എന്റെ ചങ്ങാതീ, കടലിനെയും ഈ ചെറു കിണറിനെയും എങ്ങനെയാ താരതമ്യം ചെയ്യുക?'
നമ്മുടെ തവള ഒരു ചാട്ടം കൂടി ചാടി ചോദിച്ചു: 'അത്രയും വലുതാണോ കടല്‍?'
'നീയെന്ത് വിഡ്ഢിത്തമാ പറയുന്നത്. കടലും കിണറും തമ്മില്‍ എന്തു താരതമ്യം?'
'ശരി ശരി. ഈ കിണറിനെക്കാള്‍ വലുതായി ഒന്നുമുണ്ടാവില്ല. എനിക്കറിയാം. നീ നുണ പറയുകയാ.'
എല്ലാ കാലത്തേയും പ്രധാന കുഴപ്പമാണിത്.
ഞാനൊരു ഹിന്ദുവാണ്. ഞാനെന്റെ കൊച്ചുകിണറ്റിലിരുന്ന് ഇതാണ് ലോകമെന്ന് കരുതുന്നു. ഒരു ക്രിസ്ത്യാനി സ്വന്തം കിണറ്റിലിരുന്ന് അതാണ് ലോകമെന്ന് ചിന്തിക്കുന്നു. ഒരു മുഹമ്മദീയന്‍ സ്വന്തം കിണറാണ് ലോകമെന്ന് കരുതുന്നു. ഈ കൊച്ചുലോകങ്ങളുടെ അതിരുകള്‍ തകര്‍ക്കാന്‍, ഈ ലക്ഷ്യം നേടാന്‍ ദൈവം സഹായിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

---സ്വാമി വിവേകാനന്ദന്‍


No comments:

Post a Comment