Pages

Wednesday, October 16, 2013

ഗുരുദേവൻ നടത്തിയ ഹോമം -The homam done by GURUDEVAN


ചെമ്പഴന്തിക്ക് അടുത്തുള്ള മണയ്‌ക്കല്‍ ക്ഷേത്രം ഗുരുവിന്റെ പേര്ക്ക് എഴുതിക്കൊടുത്ത കാലഘട്ടത്തിൽ , ഒരു ദിവസം ഗുരു ക്ഷേത്രത്തിൽ എത്തിയപ്പോൾ ‍ ‍ ഒരു നായർ കുടുംബത്തിലെ അമ്മയും മകളും ഗുരുവിനെ കാണാൻ അവിടെ ചെന്നു. അവരുടെ കുടുംബം ദിവസം ചെല്ലുംതോറും നശിച്ചുകൊണ്ടിരിക്കുകയായിരുന്നു . അവരുടെ കുടുംബത്തിലെ ഒട്ടു മിക്ക അംഗങ്ങളും മരണപ്പെട്ടിരുന്നു . പല രീതിയിൽ വഴിപാടുകൾ നടത്തിയും, പ്രശ്നം വച്ചും , ജ്യോതിഷന്മാരെ കണ്ടും പ്രശ്നപരിഹാരങ്ങൾ കാണാൻ ശ്രമിച്ചു . പലരും പല പരിഹാരങ്ങളും നിർദ്ദേശിച്ചു എങ്കിലും ഒന്നും ഫലവത്തായില്ല. അതിപ്രശസ്‌തനായ ഒരു ജ്യോതിഷി എഴുതിക്കൊടുത്ത പരിഹാര കർമ്മങ്ങളുടെ താളിയോലയുമായി അവർ . ഗുരുവിനെ സമീപിച്ച്‌ കാര്യങ്ങൾ ‍ പറഞ്ഞശേഷം ആ അമ്മ ഓല ഗുരുവിന്റെ കൈയ്യില്‍ കൊടുത്തു. ഗുരു ആ ഓല വായിച്ചശേഷം അടുത്തുനിന്ന പണ്ഡിതനും മാന്ത്രികനുമായ വേലുവൈദ്യന്റെ കൈയ്യില്‍ കൊടുത്തിട്ടു ഇതിൽ പറഞ്ഞിരിക്കുന്ന കർമ്മങ്ങൾ ചെയ്‌തു തീർക്കാമോ എന്ന്‌ ചോദിച്ച്പ്പോൾ ഇത് ചെയ്യണമെങ്കിൽ ആയിരം രൂപയെങ്കിലും ആകും എന്ന് പറഞ്ഞു . ഇവര എല്ലാം നഷ്ടപ്പെട്ടവരാണ് ചെലവുകൂടാതെ ചെയ്യണം എന്ന്‌ ഗുരു ആവശ്യപ്പെട്ടു. എന്നാൽ വേലു വൈദ്യനോ അദ്ദേഹത്തിന്റെ മറ്റ്‌ മാന്ത്രികർക്കോ അതിന്‌ കഴിഞ്ഞില്ല . . ഓല മടക്കിവാങ്ങിയിട്ട്‌ ഗുരു ആ അമ്മയോട്‌ ചോദിച്ചു. നാം ഒരു ഹോമം ചെയ്യാൻ പോകുകയാണ്. അമ്മയ്ക്ക് ഇതിൽ ‍ വിരോധമുണ്ടോ? ഗുരുവിന്റെ ആ വാക്കുകൾ അനുഗ്രഹമായി തോന്നിയ അമ്മ സമ്മതം മൂളി. ഗുരു ആ ഓലകൾ കിഴുക്കാം തൂക്കായി പിടിച്ച്‌ അതിന്റെ ചുവട്ടിൽ ‍ തീ കൊളുത്തി. തീ കത്തി ‌ മുകളറ്റംവരെ എത്തി,. മൂഴുവന്‍ കത്തിച്ചാമ്പലായപ്പോൾ ഗുരു അവരോടു പറഞ്ഞു. കുടുംബത്തിലെ ദോഷങ്ങളും , ദുരിതങ്ങളും എല്ലാം നശിച്ചു. ഇനി കുടുംബത്തിൽ പോയി സുഖമായി താമസിച്ചുകൊള്ളുക. ഗുരുവിന്റെ അനുഗ്രഹം വാങ്ങി അവർ തിര്യെ വീട്ടിലേക്കു പോയി . അതോടെ ആ കുടുംബം അഭിവൃദ്ധി പ്രാപിച്ചു തുടങ്ങി

No comments:

Post a Comment