Pages

Wednesday, October 16, 2013

വണ്ണാത്തി മാറ്റ് - VANNATHI MAATTU

Suresh Venpalavattom
ആരും മോശമല്ല, പുരകത്തിയപ്പോഴൊക്കെ വാഴയും വെട്ടിയിട്ടുണ്ട്!
=========================================================
19 ആം നൂറ്റാണ്ടിൻ റ്റെ അന്ത്യം വരെ നമ്പൂതിരി - നായർ - ഈഴവ സമുദായങ്ങളെ ബന്ധിപ്പിച്ചിരുന്ന പ്രധാന ആചാരമായിരുന്നു വണ്ണാത്തി മാറ്റ്. നമ്പൂതിരി - നായർ സമുദായങ്ങൾക്ക് സ്വന്തമായി അലക്കുകാരുണ്ടെങ്കിലും ഈഴവരുടെ അലക്കുകാരായ വണ്ണാത്തി നൽകുന്ന മാറ്റ് തുണി വാങ്ങി ധരിച്ചാൽ മാത്രമേ അന്തർജ്ജനങ്ങളുടേയും, നായർ സ്ത്രീകളുടേയും ഋതുസ്നാൻശുദ്ധിയും, വിവാഹാദിമംഗളകർമ്മങ്ങളിലെ ശുദ്ധിയും, പുലശുദ്ധിയും സാധൂകരിയ്ക്കപ്പെട്ടിരുന്നുള്ളൂ.

ഈഴവപ്രമാണിമാരുടെ ആജ്ഞയ്ക്ക് കീഴിലായിരുന്നു വണ്ണാത്തികൾ,ഈ പ്രമാണികളുടെ അപ്രീതിയ്ക്ക് പാത്രകുന്ന നമ്പൂതിരിമാർക്കും, നായന്മാർക്കും ഈഴവപ്രമാണി മാറ്റ് വിലക്കും. മാറ്റ് ധരിച്ച് ശുദ്ധം മാറാതെ വന്നാൽ ഭ്രഷ്ട് സംഭവിയ്ക്കും, കുടുംബത്തിനു പുറത്താകും, അതായിരുന്നു മതാചാരം! ഈ രഹസ്യായുധം അടുത്ത കാലം വരെ അവർ ഉപയോഗിച്ചു വന്നിരുന്നു. (മലബാർ ഗസറ്റിയർ)

തീയ്യരുടെ ഈ രാസായുധപ്രയോഗത്തിൽ മനം നൊന്ത ഉത്തരകേരള - തലശ്ശേരി നായർ സമാജങ്ങൾ 19 ആം നൂറ്റാണ്ടിൻറ്റെ അവസാനം ഒരു നിശ്ചയം എടുത്തു. ഇനി മേൽ തീയ്യർ മാറ്റ് വിലക്കുന്ന പക്ഷം മാറ്റ് വേണ്ടെന്ന് വയ്ക്കാനും അതിൻറ്റെ പേരിൽ ആർക്കും ഭൃഷ്ട് കൽപ്പിക്കുകയില്ല എന്നും ആയിരുന്നു അത്.

എന്തായാലും വണ്ണാത്തി മാറ്റ് അതോടെ ക്രമേണ നിന്നു.

പറഞ്ഞു വന്നത് കടുവയെ പിടിയ്ക്കുന്ന കിടുവയും ഈഴവസമുദായത്തിൽ ഉണ്ടായിരുന്നു!

No comments:

Post a Comment