ബഹുജന്‍ പാര്‍ട്ടിയുടെ സ്ഥാപക പ്രസിഡണ്ട് അയ ദാദ സാഹിബ് കണ്ഷി റാം പൂനെ DEFENCE INSTITUTE ല്‍ JUNIOUR സൈന്റിസ്റ്റ് ആയി ജോലി നോക്കി വരുകയായിരുന്നു .പട്ടിക ജാതി ഉദയോഗസ്ഥന്മാരോട് തന്റെ മേല് ഉധ്യോഗസ്തന്റെ ജാതി വിവേചനം നേരില്‍ കണ്ടു മനം നൊന്തു ജോലി ഉപേഷിച്ചു.ഇന്ത്യ മൊത്തം സഞ്ചരിച്ചു ജനങ്ങളുടെ കഷ്ടപാടും ദുരിതവും അനുഭവിച്ചറിഞ്ഞു .ജനങ്ങളുടെ കഷ്ടപാടിനും,ദുരിതതിനും കാരണം ഇവിടെ നിലനിക്കുന്ന ജാതവവസ്ഥിതിയനെന്നു അദേഹത്തിന് അനുഭവവേധ്യമായി .ഈ യാത്രക്ക് ഒടുവില്‍ അദേഹം 1972 ഡിസംബര്‍ 3 ശിവഗിരിയില്‍ എത്തി .അന്ന് അവിടെ ഉണ്ടായിരുന്ന ലൈബ്രറിയില്‍ അവിടെ അദേഹം വായനയിലും പഠനത്തിലും നോട്ട് തയ്യരക്കുനതിലും എര്പെട്ടു .37 വയസ്സുമാത്രമുള്ള ഈ ചെറുപ്പക്കാരന്റെ വിജ്ഞാനദാഹം അന്നത്തെ മഠതിപതിയായ നിജനന്ത സ്വമികളെയും ,ഗീതനന്ത സ്വാമികളെയും അങ്ങേയറ്റം ആകര്‍ഷിച്ചു .ഭഷണവും,താമസവും സൌജന്യമായി അനുവദിച്ചുകൊണ്ട് ഗീതനന്ത സ്വാമികള്‍ അദേഹത്തിന് വേണ്ട സൌകര്യങ്ങള്‍ ചെയ്തുകൊടുത്തു . 1973 ജനുവരി മാസം 2 തീയതി അവിടെ നിന്നും വീണ്ടും യാത്ര ആരഭിച്ചു .യാത്ര തുടങ്ങുന്നതിനു മുന്‍പ് ഗീതനന്ത സ്വാമികളെ കണ്ടു യാത്ര ചോദിയ്ക്കാന്‍ ചെന്ന കന്‍ഷി റാമിന് ഡയറി കൊടുത്തിട്ട് ഇതില്‍ അഭിപ്രായം രേഖ പെടുത്താന്‍ സ്വാമികള്‍ അവശ്യപെട്ടു."ഞാന്‍ എന്തിനു വേണ്ടി ഈ യാത്ര അരംഭിച്ചുവോ അതിവിടെ പൂര്‍ണമായി എന്നും ഞാന്‍ ഗുരുദേവ ദര്‍ശനം സ്വംസീകരിച്ചു എന്നും " ഡയറിയില്‍ രേഖപെടുത്തി .നിജനന്ത സ്വാമികളും ,ഗീതാന്ത സ്വാമികളും അദേഹത്തെ അനുഗ്രഹിച്ചു യാത്ര അയച്ചു .പൂര്‍ണ സ്വരാജിന് ഗാന്ധിജി ഒരിക്കല്‍ കൂടി ജനിക്കേണ്ടി വരുമെന്ന ഗുരുദേവന്റെ വാക്കുകള്‍ കന്‍ഷി റാമിനെ അത്ഭുത പെടുത്തിയിരുന്നു ,1978 ഡിസംബര്‍ 6 നു കണ്ഷിരാം തന്റെ ഉദ്യോഗസ്ഥന്‍മാരുടെ സംഗടനയായ ബാംസേഫിന് (BACK WARD AND MINORITY COMMUNITIES EMPOLYEES FEDARATION ) ജന്മം കൊടുത്തു .
No comments:
Post a Comment