Pages

Tuesday, May 7, 2013

കേരളത്തില്‍ എരപ്പാളികള്‍ അല്ലാത്ത ഒരു വിഭാഗമുണ്ടെങ്കില്‍ അത് ഈഴവരാണ്


കേരളത്തില്‍ എരപ്പാളികള്‍ അല്ലാത്ത ഒരു വിഭാഗമുണ്ടെങ്കില്‍ അത് ഈഴവരാണ്" എന്ന് ശ്രീമൂലം പ്രജാസഭയിലെ തന്റെ കന്നിപ്രസംഗത്തില്‍ മഹാകവി കുമാരനാശാന്‍ പറഞ്ഞു. അത് സകല പിന്നാക്കക്കാരന്റെയും പ്രതിനിധിയായി നിന്നുകൊണ്ട് തല ഉയര്‍ത്തിപ്പിടിച്ച് ആശാന്‍പറഞ്ഞതാണ്. വില്‍മുറിഞ്ഞൊച്ചകേട്ട് ഉരഗങ്ങള്‍ നടങ്ങി എന്ന് എഴുത്തച്ഛന്‍ എഴുതിയ പോലൊരു അവസ്ഥയായിരുന്നു അപ്പോള്‍ പ്രജാസഭ. അതിനൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഡോ. പല്പുവിന്റെ ഒറ്റയാള്‍ പോരാട്ടം തുടങ്ങിയത്. ഇക്കാര്യം ഞാന്‍ ഗുരുസാഗരത്തില്‍ എഴുതിയിരുന്നു. അന്ന് കേരളത്തില്‍ ഒരു ജനകീയ ഭരണകൂടം ഇല്ലായിരുന്നിട്ട് ബ്രിട്ടീഷ്പാര്‍ലമെന്റിലാണ് പല്പു ഈഴവന് ജോലികൊടുക്കാത്ത സര്‍ക്കാര്‍ കുന്നായ്മക്കെതിരെ ചോദ്യംചോദിപ്പിച്ചത്. അങ്ങനെയാണ് ആദ്യ ഈഴവന്‍ സര്‍വീസില്‍ കയറുന്നത്. പണ്ട് പി. എസ്. വേലായുധന്‍ സാറിനെ കോളേജ് ലക്ചറര്‍ ആക്കി പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അതിന് ഇടങ്കോലിട്ടുകൊണ്ട് നായര്‍ മേനോന്‍ വിഭാഗക്കാര്‍ ഇല്ലാത്ത കേസ് അദ്ദേഹത്തിന്റെ തലയില്‍ വച്ചുകെട്ടി. വേലായുധന്‍ നായര്‍ സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. ഇത് വേലായുധന്‍ നായര്‍ അല്ല പി. എസ്. വേലായുധന്‍ ആണെന്ന് കളളം പറഞ്ഞ് പ്രിന്‍സിപ്പല്‍ ദിവാന് റിപ്പോര്‍ട്ടുകൊടുത്തു. ഇതറിഞ്ഞ് സഹോദരന്‍ അയ്യപ്പന്‍ ദിവാനെ നേരില്‍ക്കണ്ടു. "നിങ്ങളുടെ ജാതിക്കാര്‍ക്ക് ജോലി കൊടുക്കാമെന്നുവച്ചാല്‍ അത് നിങ്ങള്‍ തന്നെ മുടക്കുകയാണ്. കണ്ടില്ലേ വേലായുധനെ നിയമിക്കാനിരുന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെതിരെ പ്രസംഗിച്ചിരിക്കുന്നു" എന്ന് ദിവാന്‍ പറഞ്ഞു. സഹോദരന്‍ അവിടെയിരുന്ന് വി. എസ്. വേലായുധനെ വിളിപ്പിച്ചു. അദ്ദേഹം അങ്ങനെ ഒരു യോഗത്തില്‍ പങ്കെടുത്തിട്ടില്ലായിരുന്നു. ഈ കളളക്കളി ദിവാന്റെ ഓഫീസില്‍ ഇരുന്നുകൊണ്ട് സഹോദരന്‍ പൊളിച്ചുകൊടുത്തു. അങ്ങനെ പി. എസ്. വേലായുധന്‍ പ്രൊഫ. പി. എസ്. വേലായുധനായി. പിന്നീട് യോഗം പ്രസിഡന്റും യോഗം ചരിത്രമെഴുതിയ എഴുത്തുകാരനുമായി.
കേരളത്തില്‍ ഭൂപരിഷ്കരണത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാര്‍ ചിന്തിക്കുന്നതിന് വര്‍ഷങ്ങള്‍ക്കുമുമ്പേ ഭൂപരിഷ്കരണത്തിനായി വാദിച്ചുകൊണ്ട് പ്രമേയം പാസാക്കിയ സംഘടനയാണ് എസ്. എന്‍. ഡി. പി യോഗം. സമരങ്ങള്‍ നടത്തേണ്ടിടത്ത് ഒട്ടും മടിച്ചുനില്‍ക്കാതെ സമരം നടത്തിയ പാരമ്പര്യം ടി. കെ. മാധവന്റെ കാലത്താണ് തുടങ്ങിയത്

No comments:

Post a Comment