വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞതിന്റെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് രമേശ് ചെന്നിത്തല അത്യന്തം രോഷാകുലനാകുകയും അച്യുതാനന്ദന്റെ അഭിപ്രായങ്ങളെ അതിനിശിതമായി വിമര്‍ശിക്കുകയുമുണ്ടായി.
രമേശ് ചെന്നിത്തലിയുടെ ഓരോ വാക്കിലും അദ്ദേഹത്തിന്റെ ഉറങ്ങിക്കിടക്കുന്ന രാജഭക്തി നിഴിലിക്കുന്നുണ്ട്.
തിരുവതാംകൂര്‍ രാജാക്കന്മാരുടെ പിന്‍ഗാമികള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. എന്നാല്‍, രാജാവ് അല്ലെങ്കില്‍ രാജവംശം എന്ന പദവി 1950 ജനുവരി 26-ന് ഭാരതം ജനാധിപത്യ റിപ്പബ്ലിക്കായതോടുകൂടി ഇല്ലാതായി.
അതിനു മുമ്പ് 1949-ല്‍ തിരുവതാംകൂറും കൊച്ചിയും തമ്മില്‍ യോജിപ്പിച്ചപ്പോള്‍ ഉണ്ടാക്കിയ വ്യവസ്ഥ അനുസരിച്ച് തിരുവിതാംകൂറിലെ രാജാവായിരുന്ന ബാലരാമവര്‍മയ്ക്ക് രാജപ്രമുഖ സ്ഥാനം കൊടുത്തുകൊണ്ട് രാജാവ് എന്ന അധികാരപദവി അവസാനിപ്പിച്ചു.
എന്നാല്‍, അദ്ദേഹത്തിനു മാത്രം മരണംവരെ മുന്‍ തിരുവിതാംകൂര്‍ രാജാവ് എന്ന പദവി നിലനിര്‍ത്താനും തിരുവിതാകൂറിന്റെ പതാക സ്വന്തം കാറില്‍ ഉപയോഗിക്കാനും അനൂവദിച്ചു.
അദ്ദേഹത്തിന്റെ കുടുംബത്തില്‍ അന്നുണ്ടായിരുന്നവര്‍ക്കും മേലില്‍ ഉണ്ടാകുന്നവര്‍ക്കും രാജാവ് എന്ന് അവകാശപ്പെടാനും അധികാരമില്ലെന്ന് വ്യവസ്ഥ ചെയ്തിരുന്നു.
ആ നിലയ്ക്ക് ഉത്രാടംനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ രാജാവ് എന്ന വിശേഷിപ്പിക്കുന്നത് ഉചിതമല്ല.
തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാക്കന്മാരോട് ഒരു ഭക്തിയും ബഹുമാനവും കാട്ടേണ്ടതില്ല.
പണ്ടേ ദുഷിച്ചു മണ്ണടിഞ്ഞ ഒരു വ്യവസ്ഥിതിയോട്(രാജവാഴ്ചയോട്) ആഭിമുഖ്യം വെച്ചുപുലര്‍ത്തുന്നത് കോണ്‍ഗ്രസ് എന്ന ജനകീയ ജനാധിപത്യ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭൂഷണമല്ല.
തിരുവിതാകൂര്‍ രാജാക്കന്മാരല്ലാതെ, സ്വന്തം ജനതയെ രണ്ടായി തിരിച്ച് ഒരു വിഭാഗത്തെ സംരക്ഷിക്കുകയും മറുഭാഗത്തിനെ അടിച്ചമര്‍ത്തുകയും മറ്റൊരു രാജ്യത്തും ചെയ്തിട്ടില്ല.
കേരളത്തിലെ ക്ഷത്രിയ രാജാക്കന്മാര്‍ നമ്പൂതിരിമാരുടെ കീഴാളന്മാരായി നമ്പൂതിരിയുടെ ആജ്ഞ അനുസരിച്ച് അവര്‍ക്കുവേണ്ടി മാത്രം ഭരണം നടത്തിയിരുന്നവരാണ്.
വര്‍ണാശ്രമധര്‍മ്മം സ്വീകരിച്ച് ക്ഷത്രിയര്‍ എന്ന പേരും സ്വീകരിച്ച് ബ്രാഹ്മണര്‍ക്കു കീഴാളരാകുകയും വാളും കുന്തവും ഉപയോഗിച്ച് മറ്റുള്ളവരെ (ബുദ്ധമതക്കാരെ) കീഴാളരാക്കുകയും ചെയ്തവരാണ് കേരളം ഭരിച്ച നാടുവാഴികള്‍.
തിരുവിതാംകൂറില്‍ നമ്പൂതിരിമാരെ എല്ലാവിധ നികുതികളില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ഈ നികുതിക്കമ്മി നികത്താന്‍ വേണ്ടി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അവര്‍ണരുടെ ഭൂസ്വത്തുക്കള്‍ക്ക് മാത്രമല്ല, തലക്കും അവര്‍ണ സ്ത്രികളുടെ മുലക്കും മുടിക്കും വരെ കരം ചുമത്തിയിരുന്നു.
കേരളം പരശുരാമന്‍ സൃഷ്ടിച്ച് നമ്പൂതിരിമാര്‍ക്ക് ദാനം ചെയ്തതാണ് എന്ന് പ്രചരിപ്പിച്ചതിനാല്‍ മറ്റാര്‍ക്കും പ്രത്യേകിച്ച് അവര്‍ണര്‍ക്ക് തിരുവിതാംകൂറില്‍ ഭൂമി വിലക്കുവാങ്ങിയാലും ജന്മാവകാശം കിട്ടിയിരുന്നില്ല.
ജന്മാവകാശം(ഉടമസ്ഥാവകാശം) നമ്പൂതിരിയില്‍ നിക്ഷിപ്തമായിരുന്നു.
ബ്രിട്ടീഷ് മേല്‍ക്കോയ്മ ഉണ്ടായതിനു ശേഷമാണ് ഭൂമി വിലകൊടുത്തു വാങ്ങിക്കുന്ന അവര്‍ണര്‍ക്ക് അതിന്മേല്‍ ഉടമസ്ഥാവകാശം കിട്ടിയത്.
സര്‍ക്കാരിനു വേണ്ടി ചെയ്യുന്ന റോഡ് വെട്ട്, പാലംപണി, ഓഫീസിനുള്ള കെട്ടിടംപണി എന്നിവ അവര്‍ണരെക്കൊണ്ട് കൂലികൊടുക്കാതെ ചെയ്യിച്ചിരുന്നു.
ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ സ്വന്തം ആവശ്യത്തിനുള്ള ജോലികളും കൂലികൊടുക്കാതെ അവര്‍ണരെക്കൊണ്ട് ചെയ്യിച്ചിരുന്നു.
സര്‍ക്കാര്‍ ആവശ്യത്തിന് പണിയുന്ന കെട്ടിടങ്ങള്‍ പ്രതിഫലം കൊടുക്കാതെ സമ്പന്നരായ ഈഴവരെക്കൊണ്ട് ചെയ്യിപ്പിച്ചിരുന്നു എന്ന് സി.കേശവന്റെ ജീവിതസമരം എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്.
അവര്‍ണര്‍, ക്രിസ്ത്യാനികള്‍, മുസ്ലീംകള്‍ എന്നീ ജനവിഭാഗങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം രാജകുടുംബവും ശേവുകക്കാരും തിന്നു തീര്‍ത്തുകൊണ്ടിരുന്നു.
നികുതി ദായകര്‍ക്ക് പ്രയോജനമുള്ള കാര്യങ്ങള്‍ വളരെ ചുരുക്കമായേ ചെയ്തിരുന്നുള്ളു.
അവര്‍ണ സ്ത്രീകളുടെ മുലക്കും മുടിക്കും കരം ചുമത്തി പിരിച്ചെടുത്ത തുകയില്‍ നിന്നും നല്ല സംഖ്യ അമ്മവീടു പണിതുകൊടുക്കാനും, മുറജപം എന്ന പേരില്‍ തീറ്റതിന്നാന്‍ വരുന്ന നമ്പൂതിരിമാര്‍ക്കും വേണ്ടി ചെലവഴിച്ചിരുന്നു.
തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പരിപാലിച്ചിരുന്ന അയിത്തം, തീണ്ടല്‍, എന്നീ വ്യവസ്ഥകളെ വിവരിക്കേണ്ട ആവശ്യമില്ല.
ഗതികേടുകൊണ്ട് മുലക്കരം കൊടുക്കാന്‍ നിവൃത്തിയില്ലാതിരുന്ന ചേര്‍ത്തലയിലെ ഒരു കുടികിടപ്പുകാരി ഈഴവ യുവതി പ്രവര്‍ത്തിയാരുടെ പീഡനം സഹിക്കാതായപ്പോള്‍ മുല ഛേദിച്ചു കൊടുത്ത സംഭവമുണ്ട്.
ആ മുല മുറിച്ചപ്പോള്‍ തെറിച്ച ചോരക്കറ രാജാവിന്റെയും കുടുംബാംഗങ്ങളുടേയും തിരുമുഖത്തുതന്നെ പറ്റിപ്പിടിച്ചിട്ടുണ്ട്.
ആ ചോരക്കറ ഇന്നുള്ള രാജകുടുംബാംഗങ്ങളുടേയും ഇനിയുണ്ടാകുന്ന രാജകുടുംബാംഗങ്ങളുടേയും മുഖത്തു തെളിഞ്ഞുനില്‍ക്കും.
രാജവാഴ്ചക്കാലത്ത് ക്രിസ്ത്യാനികള്‍, മുസ്ലീംകള്‍, അവര്‍ണര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒരു തൂപ്പുകാരന്റെ ജോലിപോലും കൊടുത്തിരുന്നില്ല.
അമ്മവീടുകളില്‍ താമസിക്കുന്നവരും രാജാവിന് ചില പ്രത്യേക സേവനങ്ങള്‍ ചെയ്തുകൊടുത്തതിന്റെ പേരില്‍ സ്ഥാനമാനങ്ങളും ഭൂസ്വത്തും കിട്ടിയവരും രാജഭക്തി പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാം.
എന്നാല്‍, ക്രിസ്ത്യാനികളും, മുസ്ലീംകളും അവര്‍ണരും രാജഭക്തി പ്രകടിപ്പിക്കേണ്ട ആവശ്യമില്ല.
പുഴുക്കുത്ത് വീണ് ചീഞ്ഞുനാറിയ രാജഭക്തിയും പേറി നടക്കുന്നവര്‍ക്ക് യുഡിഎഫ് ഇടതുമുന്നണി എന്നീ ജനകീയ ജനാധപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യതയോ അര്‍ഹതയോ ഇല്ല.
(കെ.കെ.ദാമോദരന്‍, കാട്ടുകുന്നേല്‍)

No comments:
Post a Comment