ഒരു പാര്ല്മെന്റ് തെരഞ്ഞെടുപ്പുകൂടി സംജാതമായിരിക്കുന്നു , കേരളത്തില്‍ വിവിധ രാഷ്ട്രീയ പാര്ട്ടി കള്‍ തങ്ങളുടെ സ്ഥാനര്ത്തികളെ ജാതി മത സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ചു തുടങ്ങിയിരിക്കുന്നു . സവര്ണ്ണാ ക്രൈസ്തവ താല്പ്പ ര്യങ്ങള്‍ സംരക്ഷിക്കുന്ന കോണ്ഗ്രസ്സ് മുന്നണിയില്‍ നിന്നും സാധാരണയില്‍ കൂടുതല്‍ ഈഴവരാദി സമുദായങ്ങള്ക്ക് ഒരു പ്രതീക്ഷയും വേണ്ട എന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു . ബി ജെ പിയില്‍ പ്രതീക്ഷാര്‍ഹാമായ ചില മാറ്റങ്ങള്‍ കാണുന്നു . എന്നാല്‍ ഈഴവ, പട്ടികജാതി ,പട്ടികവര്ഗ് സമുദായങ്ങള്‍ കാലാകാലങ്ങളായി വോട്ടു കുത്തുന്ന കേരളത്തിലെ ഇടതുപക്ഷ മുന്നണിക്ക് വന്നിരിക്കുന്ന വ്യതിയാനങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ് .
ഇടതുപക്ഷം രാഷ്ട്രീയം മുന്നോട്ടു വച്ചിരുന്ന വര്ഗ്ഗത രാഷ്ട്രീയത്തില്‍ നിന്നും വ്യതിചലിച്ചു സ്വത്വ രാഷ്ട്രീയത്തിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരുന്നത് . ജാതി മത വര്ണ്ണങ്ങക്കപ്പുറം എല്ലാവരെയും സമഭാവനയോടെ ദര്ശിടച്ചുക്കൊണ്ടുള്ള , അടിസ്ഥാനവര്ഗ്ഗീത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള ചിന്താധാരയെ ആണ് “വര്ഗ്ഗണ ബോധം” എന്ന് വിളിക്കുന്നത് . ശ്രീ നാരായണ ഗുരുദേവ ദര്ശ്നങ്ങളുമായി പല തലങ്ങളിലും യോജിച്ചു പോയിരുന്നതുകൊണ്ട് ഗുരുദേവന്റെ പിന്ഗാാമികള്‍ ഈ വര്ഗ്ഗ ബോധത്തിന്റെ പ്രചാരകരായി ഇടതുപക്ഷത്തിന്റെ പിന്നില്‍ കാലാ കാലങ്ങളായി അണിനിരക്കുകയാണ് ചെയ്തത്.
കഴിഞ്ഞ കുറെ നാളുകളായി ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്നത് “വര്ഗ്ഗക ബോധത്തില്‍” അടിസ്ഥാനമായ രാഷ്ട്രീയം അല്ല മറിച്ചു “സ്വത്വ ബോധത്തില്‍” അടിസ്ഥാനമായ രാഷ്ട്രീയം ആണ് . ജനങ്ങളെ ജാതി മത വര്ണ്ണവങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷ ന്യൂനപക്ഷ കണക്കുകളുടെ അടിസ്ഥാനത്തില്‍ സ്ഥനാര്ത്തികളെ നിശ്ചയിക്കുന്ന നിലപാടുകള്‍ “സ്വത്വ ബോധാത്തിന്റെതാണ്”. ക്രിസ്ത്യാനിക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ക്രിസ്ത്യാനിയെ മാത്രം സ്ഥാനര്ത്തിയക്കുന്ന , മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മുസ്ലിമിനെ മാത്രം സ്ഥാനാര്ത്ഥി യാക്കുന്ന , അതിനു അവര്‍ പാര്ട്ടി അംഗങ്ങള്‍ പോലും ആകണമെന്നില്ല എന്ന നിലപാടുകള്‍ , വര്ഗ്ഗര ബോധാമുള്ളിടത്ത് സ്ഥാനര്ത്തിയുടെ ജാതിയോ മതമോ ഒന്ന് പ്രശ്നമല്ല മറിച്ചു ജനങ്ങളെ ഒന്നിച്ചു നിര്ത്തുിക എന്നതിനാണ് പ്രാധാന്യം . പത്തനംതിട്ട ,എറണാകുളം , ചാലക്കുടി, ഏറണാകുളം, തിരുവനന്തപുരം, എന്നീ മണ്ഡലങ്ങളില്‍ കാണുന്നത് അതിന്റെ നഗ്നമായ ലംഘനമാണ് .
ഇടതുപക്ഷത്തിന്റെ ഈ വ്യതിയാനം കേരളത്തിലെ “പിന്നോക്ക” എന്ന് വിളിക്കപ്പെടുന്ന സമുദായങ്ങള്ക്കിതടയില്‍ , ഇടതുപക്ഷത്തിന്റെ വളര്ച്ചക്കൊപ്പം നഷ്ടപ്പെട്ട “സ്വത്വ ബോധം” തിരിച്ചു കൊണ്ടുവരുന്നു എന്ന കാര്യം നാം ശ്രദ്ധിക്കേണ്ടതാണ്. എസ്.എന്‍.ഡി.പി യോഗത്തിന്റെ മലബാര്‍,തിരുവിതാംകൂര്‍ മഹാസംഗമങ്ങളുടെ വിജയവും , കെ .പി.എം.എസ്സിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന സംഗമവും , നാടാര്‍ സമുദായത്തിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനങ്ങളും ഒക്കെ ഇതിനോട് ചേര്ത്ത് വായിക്കേണ്ടതാണ് . ഈ സത്വബോധം ഒരു ആവേശം എന്നതിലുപരി അറിവിലൂടെ നേടിയതാണ് എന്നതാണ് മറ്റൊരു പ്രത്യേകത . പ്രതാപികളായിരുന്ന തങ്ങളുടെ പൂര്വ്വിംകര്‍ അടിച്ചമര്ത്ത പ്പെടുന്നതിനു മുന്പുരള്ള സുവര്ണ്ുന കാലഘട്ടത്തെ കുറിച്ച് ശരിയായ ചരിത്രം മനസ്സിലാക്കി , താന്‍ പിന്നോക്കക്കാരന്‍ അല്ലെന്നും മറിച്ചു എന്ന് പലരും കയ്യടക്കി വച്ചിരിക്കുന്നത് തന്റൊ പൂര്വ്വി്കരുടെ പ്രയത്നഫലം ആണെന്നുള്ള തിരിച്ചറിവ് , അതാണ് അവന്റെ വീണ്ടെടുക്കപ്പെടുന്ന സ്വത്വ ബോധം .
ഈ മാറ്റത്തെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ഈ സമുദായ നേതൃത്വങ്ങള്ക്ക് കഴിഞ്ഞാല്‍, അവരുടെ ഒരു ഐക്യം രൂപപ്പെട്ടാല്‍ , വരും നാളുകള്‍ ഇവിടെ സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ ഒരു മുന്നേറ്റം ഈ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയും എന്നുറപ്പ് . ആ മുന്നേറ്റമാവും വരും കാലങ്ങളില്‍ കേരള രാഷ്ട്രീയത്തെ നയിക്കുക . അതിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഏറ്റവും അര്ഹത ഭൂരിപക്ഷം വരുന്ന ഈഴവ സമുദായത്തെ നയിക്കുന്ന , മുന്‍ കാലങ്ങളില്‍ പല സാമൂഹ്യ മാറ്റങ്ങള്ക്കും നാന്ദി കുറിച്ച , എസ്.എന്‍.ഡി.പി യോഗം എന്ന മഹാ പ്രസ്ഥാനത്തിനുണ്ട് . കാലഘട്ടത്തിന്റെ ഈ ആവശ്യം ഏറ്റെടുക്കാന്‍ യോഗത്തിനു കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു , ഒപ്പം സാമൂഹ്യനീതിയുടെ പൊന്‍ കിരണങ്ങള്‍ കേരളത്തില്‍ വിരിയുന്ന ഒരു സുപ്രഭാതവും സ്വപ്നം കാണാം .
No comments:
Post a Comment