Sumesh Karippadath
കേരളത്തിലെ സാമൂഹ്യചരിത്രം പരിശോധിച്ചാല്‍ ഓരോ കാലഘട്ടത്തിലും ഓരോ സമുദായത്തിലും പ്രത്യേകം പ്രത്യേകം വിവാഹസമ്പ്രദായങ്ങളുണ്ടായിരുന്നുവെന്ന് കാണാം. വിവാഹ സമ്പ്രദായങ്ങളുടെ പരിഷ്‌ക്കരണങ്ങള്‍ക്കുവേണ്ടി സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ എത്രയെത്ര പോരാട്ടങ്ങളാണ് നടത്തിയിട്ടുള്ളത്. ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുവുമെല്ലാം ഈ രംഗത്ത് നടത്തിയ ശ്രമങ്ങള്‍ കേരളചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. മുമ്പ് കുടുംബങ്ങളെ കുളംകോരുന്ന ചടങ്ങുകളായിരുന്നു വിവാഹം. ഇതില്‍ പ്രധാനമായിരുന്നു കെട്ടുകല്യാണം. ഹിന്ദു സമുദായത്തിലെ പല ജാതിക്കാരും കെട്ടുകല്യാണം നടത്താറുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ ഋതുമതികളാകുന്നതിന് മുമ്പാണ് കെട്ടുകല്ല്യാണം നടത്തിയിരുന്നത്. പെണ്‍കുട്ടികളെ ഒരേ പന്തലില്‍ ഒന്നിച്ചിരുത്തിയാണ് ഒരാള്‍ താലികെട്ടിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടി ഋതുമതിയായശേഷമാണ് മറ്റൊരാള്‍ യഥാര്‍ഥ വിവാഹം നടത്തിയിരുന്നത്. കെട്ടുകല്യാണത്തില്‍ വന്‍ തുകയാണ് ഓരോ കുടുംബവും ചെലവഴിച്ചിരുന്നത്. കെട്ടുകല്യാണം, ഋതുമതി കല്യാണം (തിരണ്ടുകല്ല്യാണം), മരണാനന്തര ചടങ്ങ്, പുലകുളി തുടങ്ങിയ ചെലവ് പലകുടുംബങ്ങളേയും തകര്‍ത്തിട്ടുണ്ട്...(മാതൃഭൂമി)..
കേരള സമൂഹത്തില്‍ മരുമക്കത്തായ സമ്പ്രദായത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് അച്ഛന്റെ സ്വത്തില്‍ നിന്നും ഒന്നും ലഭിക്കാന്‍ അവകാശമില്ലായിരുന്നു. ഇത്തരം അയഞ്ഞ വിവാഹ സമ്പ്രദായങ്ങള്‍ക്കെതിരെ ഗുരുവിന്റെ എതിര്‍പ്പ് ശക്തമായിരുന്നു. അത് വിവാഹമെന്നത് വ്യര്‍ത്ഥം ആക്കുന്നുവെന്നാണ് ഗുരു പറഞ്ഞത്.ഈ തിരുത്തല്‍ അച്ഛന്റെ സ്വത്തില്‍ അവകാശം ലഭിക്കാന്‍ വഴി തെളിച്ചു. അതുപോലെ ബഹുഭാര്യത്വത്തിലും ഗുരു എതിര്‍പ്പ് പ്രകടിപ്പിച്ചു. .ഇക്കാര്യങ്ങളില്‍ ഗുരുവിന്റെ ദര്‍ശനങ്ങള്‍ എത്ര മഹത്തരമായിരുന്നു.നാം ഇന്നനുഭവിക്കുന്ന സൌഭാഗ്യങ്ങളില്‍ ഗുരു പ്രദാനിച്ച മഹത് കാര്യങ്ങളില്‍ നമ്മുടെ വിവാഹരീതികളും ഉള്‍പ്പെടും.എന്റെ ഗുരുവിന്നു മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കുന്നത് മാലോകര്‍ക്ക് മുന്‍പേ സഞ്ചരിച്ച ഇത്തരം മഹത് വീക്ഷണങ്ങള്‍ കൊണ്ട് കൂടെയാണ്!ഗുരോ നമസ്കാരം..

No comments:
Post a Comment