കേരളത്തില്‍ ദളിത് വിമോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച നേതാവെന്നാണ് മന്നത്തെ ചിലര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ മന്നത്ത് പത്മനാഭന്റെ ദളിത് സ്‌നേഹത്തിന്റെ കാപട്യം തുറന്നു കാണിക്കുന്നതാണ് അദ്ദേഹത്തിന്റെ അക്കാലത്തെ ഇടപെടലുകള്‍. ഈഴവ മുഖ്യമന്ത്രിയായ ആര്‍.എശങ്കറിന്റെ മന്ത്രിസഭയെ മറിച്ചിടുന്നതില്‍ മുഖ്യപങ്ക് വഹിച്ച മന്നം ദളിതുകളെ ജാതീയമായി അതിക്ഷേപിക്കുന്ന പ്രസ്താവനകള്‍ നടത്തിയതായി ചരിത്രം പരതിയാല്‍ വ്യക്തമാകും.
ദളിതുകള്‍ക്ക് കേരള മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചപ്പോള്‍ അസഹിഷ്ണുവായ മന്നം നടത്തിയ പ്രസ്താവനകള്‍ ഇതിന് തെളിവാണ്. മന്നത്തിന്റെ മുതുകുളം പ്രസ്താവന ഇങ്ങിനെ… പുലയന്‍ മന്ത്രിയായിരിക്കുന്ന നാട്ടില്‍ ജീവിക്കാന്‍ സാധ്യമല്ല. പേട്ടയില്‍ ഒരു സുകുമാനരനും കേരളകൗമുദിയും കിടന്നു കളിക്കുന്നുണ്ട്. എന്റെ പഴയ കാലമായിരുന്നുവെങ്കില്‍…
ശങ്കറിനെ ജാതീയമായി അധിക്ഷേപിച്ച് തൊപ്പിപ്പാളക്കാരനെന്നാണ് മന്നത്ത് പത്മനാഭന്‍ വിളിച്ചത്. 1964ല്‍ കേരള കൗമുദിയില്‍ സഹോദരന്‍ അയ്യപ്പന്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് ‘ ശങ്കരന്‍, ഈ തൊപ്പിപ്പാളക്കാരന്റെ ഭരണം എങ്ങിനെ കണ്ടുകൊണ്ടിരിക്കും എന്ന് മന്നം പറഞ്ഞതായി അയ്യപ്പന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
1963ലെ ശാസ്തമംഗലം പ്രസംഗം മന്നത്തിന്റെ ജാതീയതയുടെ തീവ്രത മുഴുവന്‍ പുറത്തുകൊണ്ടുവരുന്നതാണ്. ‘ഈഴവന്‍ പന്നിപെറ്റുപെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്. അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും നല്‍കിയത് പുനപരിശോധിക്കണം…’. ഈഴവര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വേണ്ടി പ്രവര്‍ത്തിച്ച മന്നത്ത് പത്മനാഭന്‍ തന്നെയാണ് പിന്നീട് അത് പുനപ്പരിശോധനക്ക് വിധേയമാക്കണമെന്ന് പറയുന്നത്.
r-shankar ഈഴവന്‍ മുഖ്യമന്ത്രിയായിരിക്കുന്നത് സഹിക്കാന്‍ മന്നത്തിന് ഒരിക്കലും കഴിയുമായിരുന്നില്ല. 1964ല്‍ ശങ്കര്‍ മന്ത്രിസഭ വീണപ്പോള്‍ ആഹ്ലാദഭരിതനായ മന്നത്ത് പത്മനാഭന്‍ എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയില്‍ പ്രസംഗിച്ചത് ഇങ്ങിനെ. ‘രാവണ ഭരണം അവസാനിപ്പിക്കണമെന്ന് ഞാന്‍ പറഞ്ഞത് രാജ്യസ്‌നേഹം കൊണ്ടാണ്’. 23-09-64ലെ കേരള കൗമുദി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശങ്കര്‍ മന്ത്രിസഭ വീണതിനെ തുടര്‍ന്ന് തന്നെ വന്നുകണ്ട മാധ്യമപ്രവര്‍ത്തകരോട് മന്നം പറഞ്ഞത് ഇങ്ങിനെ: ‘എല്ലാം നന്നായി കലാശിച്ചിരിക്കുന്നു.
നായര്‍ സര്‍വ്വീസ് സൊസൈറ്റിയിലെ തന്നെ പലര്‍ക്കും മന്നത്തിന്റെ കടുത്ത ജാതീയ, വര്‍ഗ്ഗീയ നിലപാടുകളോട് യോജിപ്പില്ലായിരുന്നു. ചെങ്ങന്നൂര്‍ സി.എന്‍ മാധവന്‍ പിള്ള 1965 ജനുവരി 9ന് കേരള കൗമുദിയില്‍ മന്നത്ത് പത്മനാഭന്‍ എനി എന്ത് ചെയ്യണം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നതിങ്ങിനെ.
‘ജാതിക്കെതിരായി മന്നത്തിനെപ്പോലെ പടവാളുയര്‍ത്തിയ മറ്റൊരു നായരുണ്ടോ?. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വഭവനത്തില്‍ വെച്ച് ഒരു പുലയന് പന്തിഭോജനം നടത്താന്‍ ധൈര്യമുള്ള മറ്റൊരു നായരുണ്ടോ?. ഇത്രമാത്രം ഉത്കൃഷ്ടമായ മന്നം തന്റെ അവസാന ദശയില്‍ നായര്‍, നായര്‍ എന്നുള്ള സങ്കുചിത ആദര്‍ശം വിളംബരം ചെയ്തുകൊണ്ടിരിക്കുന്നത് ഇന്നത്തെ നായര്‍ സമുദായത്തിന്റെ അധപ്പതനത്തിനെ അല്ലേ പ്രഖ്യാപിക്കുന്നത്?. നായന്‍മാര്‍ ഇന്ന് യഥാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ട് വരികയാണ്. നായന്‍മാരോട് ഇന്ന് അത്മാര്‍ത്ഥമായ സ്‌നേഹമുള്ള മറ്റൊരു സമുദായവും ഈ രാജ്യത്തില്ലെന്ന് ശ്രീ മന്നം ദയാപൂര്‍വ്വം മനസ്സിലാക്കണം.
നായര്‍ സമുദായ നേതാവായിരുന്ന ടി. ഭാസ്‌കരമേനോന്‍ എന്‍.എസ്.എസില്‍ നിന്ന് രാജിവെച്ചുകൊണ്ട് മന്നത്ത് പത്മനാഭന് അയച്ച കത്ത് ഇപ്രകാരമാണ്…
ശ്രീ മന്നത്ത് പത്മനാഭന്,
അങ്ങയാല്‍ സ്ഥാപിക്കപ്പെട്ടതും അങ്ങയുടെ സംരക്ഷണയില്‍ തഴച്ചുവളര്‍ന്നതുമായ നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ ഞാന്‍ ഒരു ആജീവനാന്ത അംഗമാണെന്ന് അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അങ്ങയുടെ രാഷ്ട്രീയ ചിന്താഗതിയും പ്രവര്‍ത്തനവും ഈ സംസ്ഥാനത്തിനും ഈ രാജ്യത്തിന് തന്നെയും നാശകരമാണെന്ന് ഞാന്‍ കരുതുന്നു.
വ്യക്തി വൈരാഗ്യം കൊണ്ടും തല്‍ക്കാലത്തെ ആവേശം കൊണ്ടും നിങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നിന്ന് പിരിഞ്ഞ് മാറേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുകയും അതുപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എ്‌ന്റെ 769/ 1490 നമ്പര്‍ കാര്‍ഡ് ഇത് സഹിതം അയച്ചുതരുന്നു. ദയവായി സ്വീകരിച്ചാലും- ഇതായിരുന്നു ആ കത്ത്.
http://www.doolnews.com/mannath-pathmanabhan-and-his-communal-thought-344.html

Mannam why he stood for temple entry and all to capture the temples and its properties from Namboodiri brahmins and as well as place to place the nair community as patrons of the major temples which once upon Namboodiris were the sole owners.. He used the uprising of ezhavas and the revolutions cleverly for his community's benefit.. Think thats the truth.. He is not a reformer but a nair fascist ...
ReplyDelete