Suresh Venpalavattom
"കമ്മ്യൂണിസ്റ്റ് പാർട്ടി" : ഈഴവദുർവിധിയുടെ പര്യായം!
========================================
രാഷ്ട്രീയശക്തി എന്ന സമുദായപ്രശ്നം വളരെ സങ്കീർണ്ണമാണ്. ഇപ്പോൾ സി.പി.എമ്മിൻറ്റെ മുന്നിലുള്ള രണ്ട് പ്രശ്നങ്ങൾ
1. ലാവലിൻ കേസ്സ് എങ്ങനെയെങ്കിലും ആത്യന്തികമായി കെട്ടിപ്പൂട്ടുക.
2. ടി.പി യുടെ കൊലക്കേസ്സിൽ നിന്നും കാര്യമായ തട്ട് കേട് കൂടാതെ തടി ഊരുക; അതായത് ശിക്ഷിയ്ക്കപ്പെട്ടവർക്ക് രക്ഷ, എ.കെ.ജി സെൻറ്റർ വരെ ഗൂഢാലോചനയുടെ അന്വേഷണം എത്താതിരിയ്ക്കണം.
ഇതിനായി അവർ ഉപയോഗിയ്ക്കാവുന്ന മാർഗ്ഗങ്ങളും 2 ആണ്.
1. പരമാവധി പാർലമെൻറ്റ് സീറ്റുകൾ നേടി ദില്ലിയിൽ കോൺഗ്രസ്സിനെ / മൂന്നാം ബദലിനെ പിന്തുണച്ച്, കാര്യം നേടിയെടുക്കുക. അതിനു ദില്ലിയിൽ കോൺഗ്രസ്സ് / മൂന്നാം ബദൽ വരും എന്നുറപ്പാകണം. അങ്ങനെയെങ്കിൽ അവർ അരയും തലയും മുറുക്കി ശക്തമായ മത്സരം കാഴ്ച്ചവയ്ക്കും.
2. സംസ്ഥാനത്ത് തന്നെ ഒരു മേശയ്ക്കടിയിലൂടെ ഇടപാട് ഉറപ്പിയ്ക്കുക. അങ്ങനെയെങ്കിൽ പാർലമെൻറ്റിലേയ്ക്ക് കാര്യമായ മത്സരം ഉണ്ടാകില്ല, ഒരു തരം മാച്ച് ഫിക്സിംഗ് നടക്കും, ജനങ്ങളുടെ കണ്ണീൽ പൊടിയിട്ട് ഒരു കളി. ദില്ലിയിൽ ബി.ജെ.പി അധികാരത്തിൽ വരുമെന്ന് ഉറപ്പായാൽ ഈ കളി പ്രതീക്ഷിയ്ക്കാം.
ഇനി എസ്സ്.എൻ.ഡി.പി സ്വന്തമായി സ്ഥാനാർത്ഥികളെ നിറുത്തുകയോ, ആരെയെങ്കിലുമൊക്കെ പരസ്യമായി പിന്തുണയ്ക്കുകയോ ചെയ്താൽ അവർ എങ്ങനെ പ്രതികരിയ്ക്കും എന്നു നോക്കാം
ആദ്യകേസ്സിൽ അവർ എസ്സ്.എൻ.ഡി.പി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥികളെ തോൽപ്പിയ്ക്കാൻ യു.ഡി.എഫിനു വോട്ട് ചെയ്യും, ദില്ലിയിൽ എത്തിയാൽ രണ്ട് കൂട്ടരും കോൺഗ്രസ്സിനു വേണ്ടി ആണല്ലോ കൈപൊക്കേണ്ടത്?
രണ്ടാമത്തേതിലും അവർ എസ്സ്.എൻ.ഡി.പി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥികളെ തോൽപ്പിയ്ക്കാൻ യു.ഡി.എഫിനു വോട്ട് ചെയ്യും, മാച്ച് ഫിക്സിംഗിലെ ഒരു നിബന്ധന തന്നെ അതാണല്ലോ?
അപ്പോൾ രണ്ട് സാഹചര്യങ്ങളിലും അവർ എസ്സ്.എൻ.ഡി.പി യെ തെറ്റെന്ന് സമർത്ഥിയ്ക്കും, ആ ഒരു നിരാശ നമ്മുടെ പ്രവർത്തകരെ വീണ്ടും ചിതറിയ്ക്കും. അടുത്ത നിയമസഭാ തിരഞ്ഞേറ്റുപ്പുവരെ ഈ കൂട്ടായ്മയും ശക്തിയും നിലനിർത്താമെങ്കിൽ നമ്മൾ ആഗ്രഹിയ്ക്കുന്നവരെ എല്ലാം നമുക്ക് തോൽപ്പിയ്ക്കുവാൻ കഴിയും, കാരണം ശ്രീ.പിണറായിയ്ക്ക് മുഖ്യമന്ത്രി ആകണം എന്നതിനാൽ അവർ ഒത്തുകളിയ്ക്ക് നിലക്കാതെ അപ്പോൾ മത്സരിയ്ക്കും, അതിനാൽ നമ്മുടെ ശക്തിയ്ക്ക് മാരകപ്രഹരശേഷിയും വന്നു ചേരും. പക്ഷേ അത് വരെ കാത്തിരിയ്ക്കാൻ ക്ഷമയും സഹനശേഷിയും നമ്മുടെ യുവാക്കളിൽ കാണുമോ? അതോ ചേരി മാറി ബി.ജെ.പി യുടെ ചാവേറുകളാകുമോ?
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ പി.സി.വിഷ്ണുനാഥിനെ തോൽപ്പിയ്ക്കാൻ എല്ലാ കണക്കും ശരിയാക്കി വച്ചതാണ്, എന്നിട്ടും അയാൾ ജയിച്ചു, കാരണം സി.പി.എം വോട്ട് മറിച്ചു; അവർക്ക് അത് ഒരു വെടിയ്ക്ക് രണ്ട് പക്ഷി ആയിരുന്നു എസ്സ്.എൻ.ഡി.പി യെ ആണു തോൽപ്പിയ്ക്കേണ്ടിയിരുന്നത് ഒപ്പം വി.എസ്സ് രണ്ടാമതും മുഖ്യമന്ത്രി ആകാതിരിയ്ക്കാൻ സീറ്റുകൾ കുറയ്ക്കണമായിരുന്നു.
ആലപ്പുഴയിൽ കെ.സി.വേണുഗോപാലിനെ വിജയിപ്പിയ്ക്കാൻ സി.പി.എം. വോട്ട് മറിച്ചതും, ഡോ.മനോജ് വീണ്ടും കൃസ്ത്യാനിയായതും, മറ്റൊരു ടി.പി ആകാതിരിയ്ക്കാൻ ഗൾഫ് പിടിച്ചതും ഉത്തരഭാഗം.
അങ്ങനെ പൊതുവേ" മകൻ ചത്താലും മരുമകളുടെ കണ്ണിൽ കണ്ണീർ കാണണം" എന്ന നയം ആണു സവർണ്ണ "കമ്മ്യൂണലിസ്റ്റ്" പാർട്ടി ഈ അടുത്ത സമയത്തായി സ്വീകരിച്ചു വരുന്നത്. അതിനാൽ തന്നെ ഈഴവ സമുദായത്തിലെ 50% വോട്ടറന്മാർ (ബാക്കി അവർക്ക്) നിഷേധവോട്ട് ചെയ്താൽ സി.പി.എം 20 സീറ്റിലും പരാജയമടയും എന്നതിൽ തർക്കമില്ല. ഇത്തവണ മകൻ ചാകണോ വേണ്ടയോ എന്നവർ തീരുമാനിയ്ക്കേണ്ടി വരും!

No comments:
Post a Comment