Suresh Venpalavattom
ഈഴവസമുദായത്തിൻറ്റെ മുൻകാല രാഷ്ട്രീയ സാഹസചരിത്രം
========================================
സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി (എസ്സ്.ആർ.പി)യുടെ ചരിത്രം.
21 ഒക്ടോബർ 1975 ൽ തൊട്ടു മുമ്പുള്ള നിയമസഭയുടെ കാലാവധി കഴിഞ്ഞിരുന്നു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനാൽ പുതിയ ഇലക്ഷൻ നടന്നില്ല. ആറു മാസങ്ങൾ വീതം അധികസമയം 3 പ്രാവശ്യം നൽകിയതിനാൽ ഇലക്ഷൻ നടന്നത് 19 മാർച്ച് 1977 ൽ ആയിരുന്നു.
വലതു പക്ഷം: കോൺഗ്രസ്സ്, സി.പി.ഐ, മുസ്ലീംലീഗ്, ആർ.എസ്സ്.പി, കേരളകോൺഗ്രസ്സ്, പി.എസ്സ്.പി.
ഇടതു പക്ഷം : സി.പി.എം, ബി.എൽ.ഡി (ജനത), മുസ്ലീംലീഗ്, കേരളകോൺഗ്രസ്സ് (പിള്ള), കോൺഗ്രസ്സ് റാഡിക്കൽ, നാഷണൽ പി,എസ്സ്,പി, കെ.എസ്സ്.പി.
നായർ സർവ്വീസ്സ് സൊസൈറ്റി പുതിയതായി രൂപീകരിച്ച നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി) വലത്പക്ഷത്തെ പിന്തുണച്ചു.
വലത് പക്ഷം 111 സീറ്റ് നേടി, അതിൽ എൻ.ഡി.പി 5 സീറ്റുകൾ നേടി, നിയമസഭയിലും,ആർ. സുന്ദരേശൻ നായരിലൂടെ മന്ത്രിസഭയിലും എത്തി.
25 മാർച്ച് 1977 കെ.കരുണാകരൻ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു, കൃത്യം ഒരു മാസം തികഞ്ഞപ്പോൾ എ.കെ.ആൻറ്റണി രാജൻകേസ്സിൽ കെ.കരുണാകരനെ താഴെയിറക്കി, മുഖ്യമന്ത്രിക്കസേരയിൽ കയറിപ്പറ്റി.
ചിക്കമം ഗളൂർ ഇലക്ഷനിൽ ഇന്ദിരാഗാന്ദിയുടെ തീരുമാനത്തിൽ പ്രതീഷേധിച്ചു എ.കെ.ആന്റണി 7 ഒക്ടോബർ 1979 ൽ രാജിവച്ചു.
പിന്നീട് പി.കെ.വാസുദേവൻ നായർ മുഖ്യമന്ത്രിയായി. യു.ഡി.എഫ്, എൽ.ഡി.എഫ് സംവിധാനങ്ങൾ സൃഷ്ടിയ്ക്കാൻ അദ്ദേഹം രാജിവച്ചപ്പോൾ സി.എച്ച്. മുഹമ്മദ് കോയയ്ക്കും കിട്ടി മുഖ്യമന്ത്രി പദവി.
1 ഡിസംബർ 1979 ഇൽ ആ മത്രിസഭയും രാജിവച്ചു, 24 ജനുവരി 1980 ൽ പുതിയ നിയമസഭ നിലവിൽ വന്നു.
എൻ.ഡി.പി അധികാരത്തിൽ വന്നതു മുതൽ ഒരു തരം അരക്ഷിതാവസ്ഥ ഈഴവ സമുദായത്തിലേയ്ക്ക് കടന്നു വന്നു. അവർ ഒരു രാഷ്ടീയ സംഘടന രൂപീകരിച്ചു, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി (എസ്സ്.ആർ.പി, എസ്സ്.എൻ.ഡി.പി നേതൃത്വം ഇതിനു മുൻകൈ എടുത്തു. പ്രസിഡൻറ്റ് എൻ.ശ്രിനിവാസൻ നേരിട്ട് ഇതിനു നേതൃത്വവും നൽകി.
1980 ൽ എസ്സ്.ആർ.പി യു.ഡി.എഫിനൊപ്പം നിന്ന് മത്സരിച്ചെങ്കിലും, സാമ്പത്തിക / സാമൂഹിക സംവരണത്തിൻ റ്റെ പേരിൽ ഉള്ള ഭിന്നതയും ഭീതിയും, എസ്സ്.ആർ.പി യുടെ തോൽവി മാത്രമല്ല, മുന്നണിയുടേയും തോൽവിയ്ക്ക് കാരണമായി. എൻ.ഡി.പി അപ്പോഴും 3 സീറ്റുകൾ നേടി. ഇടതു പക്ഷം 93 സീറ്റുകൾ നേടി അധികാരത്തിൽ വന്നു. എങ്കിലും 1981 ൽ കെ.കരുണാകരൻ ഈ മന്ത്രിസഭയെ അട്ടിമറിച്ച് മുഖ്യമന്ത്രി ആയി. 1982 ൽ അദ്ദേഹവും, ലോനപ്പൻ നമ്പാടൻ കാരണം രാജിവച്ചു
1982 ൽ വീണ്ടും ഇലക്ഷനെത്തി, എസ്സ്.ആർ.പി 6 ഇടത്ത് മത്സരിച്ച്, 2 ഇടത്തു വിജയിച്ചു.
കോട്ടയം നിയോജകമണ്ഡലത്തിൽ നിന്നും എൻ.ശ്രീനിവാസനും, കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും ടി.വി.വിജയരാജനും.
എൻ.കരുണാകരൻ മന്ത്രിസഭയിലെത്തി, റിട്ടയേഡ് ജില്ലാ ജഡ്ജി ആയിട്ടും, ഈഴവനായതിനാൽ എക്സൈസ്സ് വകുപ്പ് ആണു നൽകിയത്.
ഭാഗ്യം, രണ്ട് എം.എൽ.എ മാർ മാത്രം ഉണ്ടായിരുന്നതിനാൽ പാർട്ടി രണ്ടായി മാത്രം പിളർന്നു. എസ്സ്.ആർ.പി (എസ്സ്), എസ്സ്.ആർ.പി (വി). പിന്നീട് എസ്സ്.ആർ.പി (എസ്സ്) യു.ഡി.എഫിലും (വി) പിന്നെ (സി) ആയി ബി.ജെ.പി യുടെ കൂടേയും ചേർന്നു.
1987 ലെ ഇലക്ഷനിൽ എസ്സ്.ആർ.പി (എസ്സ്) 4 സീറ്റിൽ മത്സരിച്ചു, എല്ലാം തോറ്റു. എസ്സ്.ആർ.പി (സി) യ്ക്ക് നാലു സീറ്റിലും കെട്ടി വച്ച കാശു നഷ്ടമായി.
എൻ.ഡി.പി യ്ക്ക് ഒരു സീറ്റ് ലഭിച്ചു. ബി.ജെ.പി യും, എൻ.എസ്സ്.എസ്സും, കെ.കരുണാകരനും, ആൻറ്റണിയും ആരാരെ വിഴുങ്ങുമെന്ന് മത്സരിച്ചപ്പോൾ, എസ്സ്.ആർ.പി യ്ക്ക് ചരമഗീതമൊരുങ്ങി. എസ്സ്.എൻ.ഡി.പി യുടേയും, ഈഴവസമുദായത്തിൻ റ്റേയും രാഷ്ട്രീയ മോഹങ്ങൾക്കും, ആവശ്യങ്ങൾക്കും അതോടെ അന്ത്യമായി.
പരമ്പരാഗത ശത്രുക്കളുടെ പതനത്തോടെ പ്രസക്തി നഷ്ടപ്പെട്ട എൻ.ഡി.പി യെ ആർ.ബാലക്രിഷ്ണപിള്ളയുടേയും, എൻ.എസ്സ്.എസ്സിൻറ്റേയും സഹായത്താൽ അവർ വായുവിൽ അലിയിച്ചു കളഞ്ഞു.
അവിടെ അവസാനിച്ചു എസ്സ്.ആർ.പിയുടേയും, എൻ.ഡി.പ്പിയുടേയും ആദ്യ രാഷ്ടീയ കുതിപ്പ്.
(കടപ്പാട് ശ്രീ.എൻ.ശ്രീനിവാസൻ)

No comments:
Post a Comment