ബുദ്ധനിൽ നിന്ന് അയ്യപ്പനിലെക്കുള്ള ദൂരം :-
ശൈവ വൈഷ്ണവ കഥയെക്കാള്‍ ബുദ്ധദര്‍ശനങ്ങളുടെ സാംഗത്യമാണ് ശബരിമലയുടെ ചരിത്രമന്വേഷിക്കുന്നവരുടെ മുന്നില്‍ കൂടുതല്‍ തെളിമയോടെ നില്‍ക്കുന്നത്. വ്രതമെടുത്ത് ശബരിമലക്ക് പോവുന്ന ഓരോ വിശ്വാസിയും പരോക്ഷമായി ബുദ്ധനെ വണങ്ങുകയാണ്. ബുദ്ധന്‍ തന്നെ അയ്യപ്പന്‍ അഥവാ അയ്യപ്പന്‍ തന്നെ ബുദ്ധന്‍. തത്ത്വമസിയുടെ ദര്‍ശനത്തിലൂടെ നോക്കുകയാണെങ്കില്‍ വിശ്വാസികള്‍ക്ക് ആ നിരീക്ഷണം ‘തലവേദന’യാവുകയുമില്ല. മറ്റു ഹൈന്ദവ ക്ഷേത്രങ്ങളെ അപേക്ഷിച്ച് ആ തലവേദനയില്ലായ്മയും ഒരു പക്ഷെ ശബരിമലയുടെ ദര്‍ശനത്തില്‍ മാത്രം പ്രസക്തമാവുന്നതാണ്.
2600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ബുദ്ധന്റെ ദര്‍ശനങ്ങള്‍ കേരളത്തില്‍ ഒരുകാലത്ത് സര്‍വ്വവ്യാപകമായിരുന്നു എന്നതിന് ഒട്ടേറെ തെളിവുകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതലുള്ള പ്രദേശങ്ങളില്‍ നിന്ന് ധാരാളം പ്രാചീന ബുദ്ധവിഗ്രഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ആലപ്പുഴയില്‍ നിന്ന് കണ്ടെത്തിയ കൃഷ്ണശിലാബുദ്ധവിഗ്രഹവും നെയ്യാറ്റിന്‍കരയില്‍ നിന്ന് കണ്ടെടുത്ത നാലടിയോളം ഉയരമുള്ള ബുദ്ധവിഗ്രഹവും അതില്‍ ഏറ്റവും ശ്രദ്ധേയമാണ്. ബുദ്ധമതം കേരളത്തില്‍ വളരെ ആഴത്തില്‍ നിലന്നിന്നിരുന്നു എന്നതിന്റെ തെളിവുകളാണിവ.
അയ്യപ്പനുമായി ബന്ധപ്പെട്ട വിശ്വാസത്തില്‍ അയ്യപ്പന്‍ പെണ്‍പുലിയെ കൂട്ടിക്കൊണ്ടുവന്നതായി പരാമര്‍ശമുണ്ട്. ഭൂട്ടാന്‍ മേഖലയിലെ ബുദ്ധമതാനുയായികളായ തത്സംഗ് വിശ്വാസത്തില്‍ ബുദ്ധഗുരു ഇണങ്ങിയ ഒരു പെണ്‍പുലിയോട് കൂടി സഞ്ചരിച്ചതായി വിശ്വസ്സിക്കപ്പെടുന്നു. തത്സംഗ് എന്നതിന്റെ അര്‍ത്ഥവും പുലിമട എന്നാണ്. തത്സംഗ്ബുദ്ധവിഹാരങ്ങള്‍ മലയുടെ മുകളിലും ഏകാന്തമായ കാടുകള്‍ക്ക് സമീപവുമൊക്കെയാണ്. ഹിന്ദു ക്ഷേത്രങ്ങള്‍ ജനനിബിഡകേന്ദ്രങ്ങളിലാണ് സാധാരണയായി കാണുക. ശബരിമലയാകട്ടെ, മറ്റു ഹിന്ദു ക്ഷേത്രങ്ങളെ അപേക്ഷിച്ച് തത്സംഗ് ബുദ്ധവിഹാരം പോലെ മലമുകളിലും കാടിനുള്ളിലുമാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്.
ബുദ്ധമതസ്വാധീനം കേരളീയ പ്രദേശങ്ങളില്‍ ശക്തമായി ഉണ്ടായിരുന്നു എന്നതിന് മറ്റൊരു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ആയുര്‍വേദചികിത്സയിലെ ക്ലാസ്സിക്ക് എന്നറിയപ്പെടുന്ന വാഗ്ഭട ‘അഷ്ടാംഗഹൃദയം’ ‘അഷ്ടാംഗസംഗ്രഹം’ തുടങ്ങിയ ആയുര്‍വേദ ചികിത്സാപദ്ധതിയുടെ ബൌദ്ധികപ്രചാരണമാണ്. ബൌദ്ധപാരമ്പര്യത്തിലെ പോലെ അഷ്ടാംഗഹൃദയം ഇവിടെയും സ്വാധീനം നേടിയതിന്റെ കാരണം ബൌദ്ധസ്വാധീനമെന്ന് വിലയിരുത്തപ്പെടുന്നു. അഷ്ടാംഗഹൃദയം തുടങ്ങുന്നത് തന്നെ ബുദ്ധനെ നമസ്‌ക്കരിച്ചുകൊണ്ടാണ്. അഷ്ടാംഗസംഗ്രഹത്തിലും ബുദ്ധനെ പരാമര്‍ശിക്കുന്നു. ബുദ്ധാനുയായികള്‍ പ്രാധാന്യം കല്പിക്കുന്നതും ഇവയ്ക്കാണ്. അതിപ്രാചീന സംസ്‌കൃത നിഘണ്ടു ആയ അമരകോശത്തില്‍ ബുദ്ധന്റെ പര്യായമായി ”ശാസ്താ” എന്ന് പറയുന്നു മുനിന്ദ്ര ശ്രിങ്കന ശാസ്താ.
ശബരിമലയിലെ ”ശരണം വിളി”യും ബുദ്ധമതത്തിന്റെ ”ശരണത്രയ”വും തമ്മിലുള്ള സാമ്യം അത്ഭുതാവഹമാണ്. ”ബുദ്ധം ചരണം ഗച്ചാമി” എന്ന് തുടങ്ങുന്ന ബുദ്ധശരണത്രയവും ശബരിമലയിലെ ശരണംവിളിയും സാമ്യത്തില്‍ മാത്രമല്ല, മറ്റൊരു ഹിന്ദു ക്ഷേത്രങ്ങളിലും ഇല്ലാത്തതാണ് എന്നത് കൊണ്ട് കൂടി പ്രാധാന്യമര്‍ഹിക്കുന്നു. ബുദ്ധവിഹാരങ്ങളില്‍ മാത്രം കേള്‍ക്കുന്ന ”ശരണം വിളി” പിന്നെയുള്ള ഹിന്ദുമതക്ഷേത്രം, ശബരിമല മാത്രമാണ്.
മദ്യവും മാംസവും ലഹരിയും പൂര്‍ണമായും ഒഴിവാക്കുന്ന ജീവിതവ്രതം ബുദ്ധമതത്തില്‍ മാത്രം ഉള്ള ജീവിതവ്യവസ്ഥയാണ്. അത് ശബരിമല ഒഴികെയുള്ള മറ്റു ഹിന്ദു ക്ഷേത്രങ്ങളില്‍ പോകുന്നവര്‍ക്ക് ബാധകമല്ല. ശബരിമലയില്‍ പോകുന്നവര്‍ ഈ ബുദ്ധമത തത്ത്വം നിര്‍ബന്ധമായി പാലിച്ചിരിക്കണം എന്ന വ്യവസ്ഥയിലെ സാമ്യം ശ്രദ്ധിക്കുക.
ലോകത്ത് മറ്റൊരു മതത്തിലും കാണാനാവാത്ത ബുദ്ധന്റെ മഹത്തായ ആശയങ്ങളില്‍ ഒന്നാണ് ജാതിമതഭേദമന്യേ എല്ലാ മനുഷ്യരും ഒന്നാണെന്ന പ്രഖ്യാപനം. ഇന്ത്യയിലെ മറ്റൊരു ഹിന്ദുക്ഷേത്രങ്ങളിലും ഇല്ലാതിരുന്ന ഇല്ലാത്ത ഈ മഹത്വം ബുദ്ധക്ഷേത്രങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കാണാനാവുക ശബരിമലയില്‍ മാത്രമാണ്. ഇസ്ലാംമതം, അറേബ്യയിലെ മെക്ക ആരാധനാകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയിലേക്ക് മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് പ്രവേശനം വിലക്കുന്നു. ഹിന്ദുക്ഷേത്രങ്ങള്‍ അന്യമതസ്ഥരെയും അന്യജാതിക്കാരെയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. ബുദ്ധമത സമാനത ശ്രദ്ധേയമാവുന്ന ശബരിമലയിലാകട്ടെ ഒരേ സമയം മുസ്ലീങ്ങള്‍ക്കടക്കം സകല മനുഷ്യര്‍ക്കും പ്രവേശനം അനുവദിക്കുന്നു.
”ധര്‍മ്മ” എന്ന വാക്കിന് ബുദ്ധമതത്തിലുള്ള പ്രാധാന്യം ശ്രദ്ധേയമാണ്. ”ധര്‍മ്മ + ശാസ്താവ്” എന്ന വാക്കിലുമുണ്ട് ബൌദ്ധ സ്വാധീനം. ”ശാസ്താ” എന്നത് ബുദ്ധന്റെ അനേകം പര്യായങ്ങളില്‍ ഒന്നാണ്. ‘പള്ളിക്കെട്ടിലെ’ ‘പള്ളി’ ‘അയ്യന്‍’, ‘അയ്യപ്പന്‍’, ”പള്ളിക്കൂടം’ തുടങ്ങിയ വാക്കുകള്‍ പാലിഭാഷയില്‍ നിന്നുള്ള ബുദ്ധമതത്തിന്റെ സംസ്‌ക്കാരസ്വാധീനമാണെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ബുദ്ധാനുയായികളായ ചമണന്മാര്‍ കേരളമടക്കമുള്ള പ്രദേശങ്ങളില്‍ പ്രചരിപ്പിച്ചവയായിരുന്നു ബുദ്ധന്റെ പാലി ഭാഷ. ശബരിമലക്ക് പുറമേ അച്ചന്‍കോവില്‍, ആര്യങ്കാവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ”ശാസ്താ”ക്ഷേത്രങ്ങളുണ്ട്. ശാസ്താവ് എന്ന പേരില്‍ മറ്റൊരു ഹിന്ദുക്ഷേത്രവും ഇന്ത്യയിലില്ല.
ബുദ്ധമതാവിര്‍ഭാവത്തിന് ശേഷം ശങ്കരാചാര്യരുടെ വരവോടെയാണ് ഇന്നത്തെ ഹൈന്ദവ വിശ്വാസങ്ങള്‍ ശക്തമായി പ്രചരിപ്പിക്കപ്പെടുന്നത്. അക്കൂട്ടത്തില്‍ ഹരിഹരസുതകഥയും വ്യാപകമായി എന്ന് കരുതപ്പെടുന്നു. പുരാണങ്ങളിലൊന്നും കണ്ടെത്താന്‍ കഴിയാത്ത അക്കഥ വൈഷ്ണവ ശൈവ ‘കോമ്പ്രമൈസിനെ’ പ്രത്യക്ഷത്തില്‍ സൂചിപ്പിക്കുന്നു. വൈഷ്ണവരും ശൈവരും തമ്മിലുള്ള വിശ്വാസസംഘട്ടനങ്ങള്‍ നടന്ന കാലഘട്ടം കൂടി ഇവിടെ അനുസ്മരിക്കാം. (അതിനെ ആസ്പദമാക്കിയെടുത്ത കമലഹാസന്റെ ‘ദശാവതാരം’ സിനിമയിലെ ആദ്യരംഗങ്ങള്‍ ഓര്‍ക്കുക).
തമിഴ്‌നാട്ടിലെ പഴയ പാണ്ഡ്യ രാജവംശത്തിന്റെ ഇങ്ങോട്ടുള്ള കുടിയേറ്റവംശമാണ് പന്തളരാജവംശം. പന്തള രാജാവ് ബുദ്ധമതസ്ഥന്‍ ആയിരുന്നു എന്നൊരു നിരീക്ഷണം കൂടി നിലവിലുണ്ട്. ശബരിമലക്ക് ‘മാതംഗമല’യെന്നും ‘പൊടാലക’യെന്നും പേരുള്ളതായി പരാമര്‍ശമുണ്ട്. ഒപ്പം മകരജ്യോതിയെ പരാമര്‍ശിച്ചും ഇതേ പേര് പറയുന്നു. ലാമയുടെ ലാസയിലെ വിഹാരത്തിന്റെ പേരും ‘പൊടാല’ എന്നാണ്. ചൈനീസ് സഞ്ചാരിയും ബുദ്ധമതാനുയായിയുമായ ഹൂയാംഗ് സാങ്ങ് ”പോടാലകയിലെ അവലോകിതേശ്വര” എന്ന പരാമര്‍ശത്തോടെ ശബരിമലനിരകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പ്രദേശത്തെ വര്‍ണ്ണിച്ചതായി കാണാം. അവലോകിതേശ്വര എന്നത് ബുദ്ധമതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ശ്രദ്ധേയമായ സങ്കല്‍പ്പമാണ്.
ബുദ്ധന്റെ ധ്യാന മുദ്ര, ഇരുത്തം തുടങ്ങിയവയില്‍ കാണുന്ന അയ്യപ്പവിഗ്രഹത്തിന്റെ സമാനതയും, ഒപ്പം മറ്റു ഹൈന്ദവ വിഗ്രഹങ്ങളുടെ വിത്യസ്തതയും ബുദ്ധവിഗ്രഹത്തിന്റെ അയ്യപ്പവേര്‍ഷന്‍ ദര്‍ശിക്കാം. കേരളത്തില്‍ അയ്യപ്പനൊഴികെയുള്ള മറ്റു ഹൈന്ദവദൈവവിഗ്രഹങ്ങള്‍ ബുദ്ധന്റെ രീതിയില്‍ ‘ഇരിക്കുന്നവ’യല്ലെന്ന വിത്യസ്തത കണക്കിലെടുക്കുകയാണെങ്കില്‍ ബുദ്ധദര്‍ശനം അയ്യപ്പവിഗ്രഹത്തില്‍ കണ്ടെത്താം.
വളരെ പ്രധാനപ്പെട്ട കാര്യം അയ്യപ്പന്റെ മുസ്ലീമുമായുള്ള ചങ്ങാത്തമാണ്. ഇസ്ലാംമതം ഉണ്ടായിട്ട് വെറും 1400 വര്‍ഷങ്ങളേ ആയിട്ടുള്ളൂ. അയ്യപ്പസുഹൃത്തായ വാവരുടെ മതം ഇസ്ലാം ആണ് എന്നത് കൊണ്ട് ഹിന്ദു ഐതീഹ്യകഥയിലെ ശിവനും വിഷ്ണുവും ഒരിക്കലും ഒത്തുപോവുന്നില്ല. ഇതെല്ലാം വെച്ച് കൊണ്ട് വിത്യസ്ത മതസമുദായ ആചാരങ്ങളുടെ ഏകോപനമാണ് ശബരിമലയില്‍ നടക്കുന്നത് എന്ന അനുമാനത്തിലെത്താം.
ആദിവാസി വിഭാഗങ്ങളുടെ ഗോത്രവിശ്വാസങ്ങളില്‍ നിന്ന് ബുദ്ധാനുയായികളായ ചമണന്മാരിലേക്കുള്ള സംസ്‌ക്കാരപരിഷ്‌ക്കരണം അവിടെ നടന്നതാവാം. പ്രാചീനദ്രാവിഡഘട്ടം > ബുദ്ധഘട്ടം > ഹൈന്ദവ ഘട്ടം എന്നിങ്ങനെ ശബരിമല ചരിത്രത്തെ വേര്‍തിരിക്കാം. ജനകീയതയിലേക്ക് കടന്നു കയറി വൈദികമേല്‍ക്കോയ്മ സ്ഥാപിച്ചു മൂലധനം സ്വരൂപിക്കുന്ന ബ്രാഹ്മണിക ഹിന്ദുമതത്തിന്റെ കര്‍മ്മതന്ത്രം ശബരിമലയിലും പ്രയോഗിക്കപ്പെട്ടതായി അനുമാനിക്കുന്നതില്‍ ന്യായമില്ലാതില്ല.
മാനുഷിക മൂല്യത്തിന്റെ മഹത്വം വിളിച്ചോതുന്ന ബുദ്ധദര്‍ശനങ്ങള്‍ ശബരിമലയില്‍ മറ്റു വിശ്വാസ്സങ്ങളെക്കാള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ബുദ്ധക്ഷേത്രം ഹിന്ദുക്ഷേത്രമായി മാറിയതിന് പ്രത്യക്ഷ തെളിവുകളുടെ പിന്‍ബലമില്ലെങ്കിലും, ശൈവ വൈഷ്ണവ കഥയെക്കാള്‍ ബുദ്ധദര്‍ശനങ്ങളുടെ സാംഗത്യമാണ് ശബരിമലയുടെ ചരിത്രമന്വേഷിക്കുന്നവരുടെ മുന്നില്‍ കൂടുതല്‍ തെളിമയോടെ നില്‍ക്കുന്നത്.

ശബരിമല ബുദ്ധ ക്ഷേത്രവുമല്ല അയ്യപ്പൻ ബുദ്ധനുമല്ല ദ്രാവിഡ ശൈവ മൂർത്തിയായ അയ്യനാരാണ് ശാസ്താവ്. ശബരിമലയിൽ നടക്കുന്ന ഗുരുതി പോലുള്ള ചടങ്ങ് ബുദ്ധമതത്തിന് ഘടകവിരുദ്ധമാണ്. ഏത് രീതിയിൽ നോക്കിയാലും ശബരിമലയിൽ ബൗദ്ധ സമ്പ്രദായം ദൃശ്യമല്ല.
ReplyDelete