Sudheesh Sugathan
ശ്രീ നാരായണ ഗുരു എന്ന വൈദ്യന്‍ .
**************************************************
ശ്രീ നാരായണ ഗുരുദേവന്റെ ബഹുമുഖ വ്യക്തിത്വത്തെ കുറിച്ച് ഏവര്ക്കും അറിവുള്ളതാണ്. സാമൂഹ്യപരിഷ്കര്ത്താവ്, സന്യാസിവര്യന്‍,നവോദ്ധാനനായകന്‍,വിദ്യാഭ്യാസ വിചക്ഷണന്‍, ബഹുമുഖ ഭാഷ പണ്ഡിതന്‍, കവി എന്നീ നിലകളിലൊക്കെ തന്നെ ഗുരുവിന്റെ വൈഭവം പരക്കെ അന്ഗീകരിക്കപെട്ടതും പഠന വെധേയമാക്കിയിട്ടുല്ലതുമാണ്. അത് പോലെ തന്നെ ഗുരുദേവന്റെ പാദമുദ്ര പതിഞ്ഞ ഒരു മേഖലയാണ് വൈദ്യം. മദ്യ വിരുദ്ധ പ്രവര്ത്ത നങ്ങള്‍ , ശുചിത്വത്തെ പറ്റിയുള്ള ബോധനങ്ങള്‍ തുടങ്ങിയ ഗുരുവിന്റെ പല വീക്ഷനങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഒരു വൈദ്യന്‍ എന്ന രീതിയിലുള്ള കാഴ്ചപ്പാട് കാണാന്‍ കഴിയും. ആ കാലഘട്ടത്തിലെ ജനങ്ങളെ ശാരീരികമായും, മാനസികമായും ആത്മീയമായും ചികല്സിച്ചു എന്നതാണ് ശ്രീ നാരായണ ഗുരു എന്ന വൈദ്യരുടെ പ്രത്യേകത. ഗുരുവിന്റെ ജീവിതത്തിലുടനീളം അതിനുള്ള ദൃഷ്ടാന്തങ്ങള്‍ നമുക്ക് കാണാന്‍ കഴിയും .
ഏവര്ക്കും അറിവുള്ളത് പോലെ ഗുരു ജനിച്ചത് തന്നെ വൈദ്യ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. ഈഴവരുടെ കുലതോഴിലുകളില്‍ മുഖ്യമായ വൈദ്യപാരമ്പര്യ വഴികളിലേക്ക് ഗുരു തിരിഞ്ഞത് തികച്ചും സാധാരണമായ ഒരു കാര്യം മാത്രമാണ്. നാരായണന്‍ എന്ന യുവാവിനെ ഒരു ഭിഷഗ്വരന്‍ ആയി കാണുക എന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം എന്ന് ഗുരുവിന്റെ ജീവ ചരിത്രങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്.ചെറുപ്പത്തില്‍ തന്നെ കുടുംബത്തില്‍ ഉണ്ടായിരുന്ന പല താളിയോല ഗ്രന്ഥങ്ങളും അദ്ധേഹം മന:പാഠംമാക്കുകയുണ്ടായി എന്നും പറയുന്നു .
ഗുരു അവദൂത ജീവിതം നയിച്ചിരുന്ന കാലത്ത് ധാരാളം ആളുകള്‍ ഗുരുവിന്റെ അടുത്ത് ചില്കത്സക്കായി എത്തുമായിരുന്നു.പി കെ ബാലകൃഷണന്‍ സഹോദരന്‍ അയ്യപ്പനുമായി നടത്തിയ അഭിമുഖത്തില്‍ ഗുരുവിന്റെ വൈദ്യര്‍ എന്ന മേഖലയെപറ്റി ഇങ്ങനെ പറയുന്നു .
“വിവിധ രോഗങ്ങള്‍ മാറാനും ഭൂതവേശം,പ്രേതാവേശം എന്നൊക്കെ പറയുന്ന അപസ്മാരം മാറാനുംസ്വാമി ചെല്ലുന്നിടത്തൊക്കെ ആളുകള്‍ കൂടുന്നത് പതിവാണ്. ഈ രോഗങ്ങളില്‍ ചിലതിനു മരുന്നുകള്‍ പറഞ്ഞു കൊടുക്കും, സ്വാമി അഷ്ടാംഗഹൃദയം നല്ലതുപോലെ പഠിച്ചിരുന്നു മരുന്നുകള്‍ പറഞ്ഞു കൊടുക്കുന്നത് ശാസ്ത്രപ്രകാരം തന്നെയാണ്. സ്വാമി പറഞ്ഞാല്‍ രോഗങ്ങള്‍ മാറുമെന്ന വിശ്വാസം ജനങ്ങള്ക്കുനണ്ട് , ഒന്നുമില്ല പൊയ്ക്കോളൂ എന്ന് പറഞ്ഞു സ്വാമി വിശ്വാസ ചികല്സ്യും ചെയ്യാറുണ്ടായിരുന്നു”. ഇത് കാണിക്കുന്നത് ജനങ്ങള്ക്ക് ഗുരുവിനോടുണ്ടായിരുന്ന ഒരു വൈദ്യര്‍ എന്നരീതിയില്‍ ഉള്ള വിശ്വാസം കൂടിയാണ്.
നടരാജഗുരു ഗുരുദേവന്റെ കുറിച്ച് എഴുതിയ “ദ വേള്‍ഡ് ഓഫ് ഗുരു” എന്ന പുസ്തകത്തില്‍ ജീവിത സായാഹ്നം എന്നാ ഭാഗത്ത് പറയുന്നു. .”ഗുരുദേവന്‍ തനിക്ക് സുഖമില്ലാതിരിക്കുമ്പോള്‍ പല തരത്തിലുള്ള ചികല്സ്കരുടെ ഒരു ചെറു സംഘം വിളിച്ചുകൂട്ടി അവരോടു സംഭാഷണം ചെയ്യുകയും അതിനെപറ്റി വരെകൊണ്ട് നിക്ഷ്പക്ഷനിലയില്‍ വാദപ്രതിവാദങ്ങള്ചെിയ്യിക്കുകയും പതിവായിരുന്നു. പ്രാചീന സംസ്കൃതസമ്പ്രദായ പ്രകാരമുള്ള ആയുര്വേരദചികല്സകപദ്ധതിയില്‍ വിസ്മൃതങ്ങളായികിടന്ന പലതിനെയും പ്രത്യുധരിച്ചു പ്രയോഗത്തില്‍ വരുത്തെണ്ടാതാണെന്ന് രോഗപീടിതനായ തന്നെ തന്നെ വിഷയമാക്കി കൊണ്ട് ഗുരുദേവന്‍ പ്രസ്തവിക്കറുണ്ടായിരുന്നു”. ഒരു ചികല്‍സവിധി പരാജയമടഞ്ഞ സംഗതിയില്‍ മറ്റൊന്ന് ഫലപ്രദമെന്ന് കണ്ടുപിടിക്കാന്‍ വൈദ്യ ശാസ്ത്ര വിശാരദനായ അദ്ധേഹത്തിനു സാധിച്ചു.
മേല്പ്റഞ്ഞ സംഭവങ്ങള്‍ കാണിക്കുന്നത് ശ്രീ നാരായണ ഗുരു എന്ന വൈദ്യ വിശാര്ദന്റെ കഴിവിനെയാണ്. ഒരു വൈദ്യര്‍ എന്ന നിലയില്‍ ഗുരുവിന്റെ ജീവിതത്തെ ആരെങ്കിലും പഠന വിധേയമാക്കിയിട്ടുണ്ടോ എന്ന് അറിയില്ല. ഗുരുവിനെ പഠിക്കുവാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിക്ക് ഗുരുവിന്റെ വൈദ്യമെഖല വളരെ വലിയ ഒരു വിഷയമാക്കി മാറ്റുവാന്‍ കഴിയും എന്ന് നമുക്ക് കാണാന്‍ കഴിയും.
ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ അവസരത്തിലാണ് ശ്രീ നാരായണ പഠന കേന്ദ്രം നടപ്പിലാവേണ്ടാതിന്റെ ആവശ്യകത വീണ്ടും പ്രസക്തമാവുന്നത്

No comments:
Post a Comment