ചില൪ക്ക് തങ്ങളുടെ കുട്ടികളുടെ വിവാഹം സംബന്ധിച്ചു നല്ല തുക ചെലവിടുന്നതിന് മോഹം കാണും. അങ്ങനെ മോഹമുള്ള രക്ഷിതാക്കന്മാ൪ ചെലവു ചെയ്യാ൯ ഉദ്ദേശിക്കുന്ന തുക സേവിംഗ്സ് ബാങ്കിലോ മറ്റോ നിക്ഷേപിച്ച് അതിന്റെ രസീത് വിവാഹസമയത്ത് തങ്ങളുടെ കുട്ടികള്ക്കായി സംഭാവന ചെയ്യേണ്ടതാണ്. ആ തുക അവരുടെ ഭാവിജീവിതത്തിനും സന്തതികള്ക്കും ഉപകാരപ്രദമായ രീതിയില് വിനിയോഗിക്കാവുന്നതുമാകുന്നു.
അന്ധമായ അടിയന്തരഭ്രമം കുറച്ച്, കാര്യം മാത്രം നടത്തണമെന്ന് ഉദ്ദേശിക്കുന്നവ൪ക്ക് ഇതില് കൂടുതലായി ഒന്നുംതന്നെ വിവാഹം സംബന്ധിച്ച് ചെയ്യേണ്ടിവരില്ല.
സ്ത്രീധനത്തിന്റെ യഥേഷ്ടമുളള കൊടുക്കല് വാങ്ങല് സത്തുക്കളാല് നിന്ദിതമാണ്. സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് സന്താനങ്ങളെ വില്ക്കുകയും വാങ്ങുകയും ചെയ്യുന്നതുപ്പോലെയാണ്.
- ഗുരുദേവ൯

No comments:
Post a Comment