Pages

Friday, November 29, 2013

പണ്ഡിറ്റ് പൂർണ്ണയ്യ -Pandit Poornnayya



Suresh Venpalavattom
1746 ൽ ജനിച്ചു, ചെറുപ്പത്തിൽ തന്നെ കുടുംബഭാരം ചുമലിലായപ്പോൾ ചെറിയ ഒരു കടയിൽ കണക്കെഴുത്തുകാരനായി. ആ കടയുമായി ഹൈദരാലിയുടെ സൈന്യത്തിനു സാധനങ്ങൾ എത്തിയ്ക്കുന്ന അന്നദാനഷെട്ടിയുടെ ബന്ധം പൂർണ്ണയയെ ഹൈദരാലിയുടെ കൂടാരത്തിലെത്തിച്ചു. ബുദ്ധിശക്തിയും, ഓർമ്മശക്തിയും കന്നഡ, സംസ്കൃതം, പേർഷ്യൻ ഭാഷാ പരിജ്ഞാനവും അദ്ദേഹത്തെ ധനകാര്യമേധാവി പദവിയിൽ എത്തിച്ചു.

1782 ൽ ഹൈദരാലി മരിച്ചപ്പോൾ, ആ വിവരം മറച്ചു വച്ച്, ടിപ്പുവിനെ മലബ്ബാരിൽ നിന്നും വരുത്തി സുൽത്താനാക്കിയ ബുദ്ധിശക്തിയും, പദ്ധതിയും, ടിപ്പുവിൻറ്റെ വിശ്വസ്തത പിടിച്ചു പറ്റി.ടിപ്പുവിൻറ്റെ സ്വകാര്യ മന്ത്രിസഭയിലെ ഒരേ ഒരു അമുസ്ലീം അംഗമായി.

ഹിന്ദുക്കളോടുള്ള ടിപ്പുവിൻറ്റെ ക്രൂരത ചോദ്യം ചെയ്ത പണ്ഡിറ്റ് പൂർണ്ണയ്യയെ അദ്ദേഹത്തിൻറ്റെ മുഖ്യമന്ത്രി പദവിയിൽ നിന്നുംപുറത്താക്കി. വധിയ്ക്കപ്പെടാതിരിയ്ക്കാൻ അദ്ദേഹം വാനപ്രസ്ഥം സ്വീകരിച്ചു. ഒടുവിൽ ടിപ്പുവിൻറ്റെ അക്രമത്തിൽ പൊറുതി മുട്ടിയ ഹിന്ദുക്കൾ, ബ്രിട്ടീഷുകാരുമായി സന്ധി ചെയ്ത്, ടിപ്പുവിനെ അവസാനിപ്പിയ്ക്കാൻ തീരുമാനമെടുത്തു. രാജ്യം വിട്ടുള്ള ആക്രമണങ്ങൾക്കിടയിൽ താറുമാറായ ഭരണസംവിധാനം നേരേയാക്കാൻ പൂർണ്ണയ്യയെ പോലെ ഒരാളെ കിട്ടിയിരുന്നെങ്കിൽ ടിപ്പുവും ചിന്തിച്ചു തുടങ്ങിയ കാലം. ഇത് മനസ്സിലാക്കിയ ഹിന്ദു നേതാക്കൾ വനത്തിലെത്തി പൂർണ്ണയ്യയെ കണ്ട്, സാഹചര്യങ്ങൾ ബോധ്യപ്പെടുത്തി, ടിപ്പുവിൻറ്റെ വധത്തിനുള്ള പദ്ധതിയ്ക്ക് അന്തിമരൂപം നൽകി.

വീണ്ടും മുഖ്യമന്ത്രി ആയെത്തിയ പൂർണ്ണയ്യ തന്ത്രപൂർവ്വം യുദ്ധത്തിൽ തകർന്ന വടക്കൻ കോട്ടയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്,അത് മരാമത്ത് പണികൾ ചെയ്യാതെയും, കാവൽ കുറച്ചും ബ്രിട്ടീഷുകാർക്ക് അനുകൂലമാക്കി.1799 ൽ തെക്കൻ കോട്ടയിൽ ടിപ്പു പൊരുതുമ്പോൾ, വടക്കൻ കോട്ടയിലൂടെ ബ്രിട്ടീഷ് സൈന്യം ഓടിക്കയറി, കോട്ട പിടിച്ചെടുത്തു, ടിപ്പു വടക്കുനിന്നും, തെക്കുനിന്നും ഉള്ളആക്രമണത്തിനിടയിൽ, ആളെ തിരിച്ചറിയാതെ കൊല്ലപ്പെട്ടു. ഹിന്ദുക്കൾ മോചിതരായി. ഇതിനിടയിൽ തിരുവിതാംകൂറും, മലബാറും, കൊച്ചിയും ഒക്കെ രക്ഷപ്പെട്ടു.

പിന്നീട് ബ്രിട്ടീഷുകാർ പണ്ഡിറ്റ് പൂർണ്ണയ്യയെ, ലക്ഷമ്മണ്ണി റാണിയുടെ അംഗീകാരത്തോടെ മൈസ്സൂറിൻറ്റെ ആദ്യത്തെ ദിവാനാക്കി. മുമ്മാദി കൃഷ്ണരാജ വോഡയാർ എന്ന ബാലനായ രാജാവിനെ രക്ഷിച്ചതും, പഠിപ്പിച്ചതും എല്ലാം ഇദ്ദേഹമാണ്. 1812 ൽ അന്തരിച്ചു.

ഇതൊക്കെ ഇപ്പൊൾ എഴുതാൻ കാരണം ഈയിടെയായി ചില ശ്രീനാരായണീയ കുപ്പായമിട്ട ഈഴവമുസ്ലീങ്ങൾ ടിപ്പുവാണ് ശ്രീനാരായണീയരുടെ ശരിയായ രക്ഷകൻ എന്നു പ്രചരിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ്.സവർണ്ണനെന്നോ, അവർണ്ണനെന്നോ നോക്കാതെ ഹിന്ദുക്കളേയും, കൃസ്ത്യാനികളേയും ഇസ്ലാമിലേയ്ക്ക് മതം മാറ്റുകയും, അതിനു തയ്യാറാവാത്തവരെ നിർദ്ദാക്ഷണ്യം കൊന്നൊടുക്കുകയും ചെയ്ത, ക്ഷേത്രങ്ങൾ തകർത്ത, അമുസ്ലീങ്ങളുടെ ജീവനും, മാനത്തിനും ഭീഷണിയായിരുന്ന ടിപ്പുവിനെ മഹത്വവത്കരിയ്ക്കുന്നവർക്ക് മുന്നിൽ രണ്ട് കാര്യങ്ങളേ പറയാനുള്ളൂ.

അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിനുള്ളിൽ തെക്ക്കിഴക്കായി ഒരു ഗുരുവായൂരപ്പൻ ക്ഷേത്രമുണ്ട്, അതു നിങ്ങളുടെ ക്ഷേത്രസംരക്ഷകനായ ടിപ്പുവിനെ ഭയന്ന് ഗുരുവായൂരെ വിഗ്രഹം കൊണ്ട് വച്ച സ്ഥലമാണ്. ടിപ്പു കൊല്ലപ്പെട്ടപ്പോൾ ആണാ വിഗ്രഹം തിരിച്ചു കൊണ്ടുപോയത്.

ആ മഹാനോടുള്ള ബഹുമാനം കാരണം നമ്മുടെ ഗൃഹങ്ങളിൽ നായകൾക്ക് പൊതുവേ ടിപ്പു എന്ന പേരാണു വിളിച്ചിരുന്നത്. മനസ്സിൽ സുന്നത്ത് ചെയ്ത് നടക്കുന്ന ഈഴവമുസ്ലീങ്ങൾക്ക് ആരെയെങ്കിലും തലയിലേറ്റണമെന്ന് നിർബ്ബന്ധമാണെങ്കിൽ അത് പണ്ഡിറ്റ്പൂർണ്ണയ്യയെ ആയിക്കോട്ടേ.

No comments:

Post a Comment