Pages

Friday, November 29, 2013

ഈഴവന്റെ രാഷ്ട്രീയം എന്നും ആദർശപരം -Ezhava politics

Shaji Sreedharan ഈഴവന്റെ രാഷ്ട്രീയം എന്നും ആദർശ പരമായിരുന്നു. ഈ രാജ്യത്തു സമത്വത്തിനു വേണ്ടി ആദ്യം പോരടിയതും മലയാളിയെ സമത്വം ബോധം പഠിപ്പിച്ചതും ഈഴവനായിരുന്നു. അതിന്റെ തുടര്ച്ച ആയിട്ടാണ് അവർ കമ്മുന്നിസ്റ്റ് പ്രസ്ഥാനങ്ങളിൽ ചേക്കേറിയത് .. സിപിഎം ന്റെ അണികളിൽ ഭുരിഭാഗവും ഈഴവർ ആണെന്ന് എല്ലാവര്ക്കും അറിയാമല്ലോ.. അങ്ങനെ എസ് എൻ ഡി പി യോഗം അവര്ക്ക് എന്നും ഒരു നോട്ടപ്പുള്ളിയാണ് .. അവർ കാലാ കാലങ്ങളിൽ യോഗ നേതൃ ത്തെ "തെറ്റായ വഴികളിൽ" നിന്നും എന്നും മാറ്റി നിർത്തിയിരുന്നു. ചങ്കുറ പ്പില്ലാത്ത യോഗ നേത്രുതങ്ങൾ അതിനു വഴങ്ങി .. എന്നും രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടക്കുന്ന ഈഴവന്റെ ആത്മ ദാഹത്തിനു പകരം നല്കാൻ എന്ത് പ്രത്യയ ശാസ്ത്ര മാണ് നമ്മുക്ക് മുന്നോട്ടു വയ്ക്കാനുള്ളത് .. ഫലത്തിൽ ഈഴവരെ അരാഷ്ട്രീയ വല്ക്കരിക്കാൻ നടത്തുന്ന ഏതൊരു ശ്രമവും കോണ്‍ഗ്രസ്‌ പോലുള്ള സമ്പന്നരുടെ താല്പ്പര്യം സംരക്ഷിക്കുന്ന പ്രസ്ഥാന ങ്ങൾക്ക് ഗുണം ചെയ്യുകയെ ഉള്ളൂ .. ഇതൊക്കെ ആലോചിച്ചു വേണം നമ്മുടെ രാഷ്ട്രീയ നയത്തിന് രൂപം നല്കാൻ അല്ലെങ്കിൽ .. അത് വിപരീധ ഫലം ചെയ്യും .. പിന്നോട്ടോന്നു ചിന്തിച്ചാൽ നിവർത്തന പ്രക്ഷോഭണം ത്തിന്റെ തുടര് മുന്നേറ്റം സാധ്യമാക്കി ഒരു രാഷ്ട്രീയ ശക്തിയായി നില നില്ക്കുവാൻ യോഗത്തിന് കഴിയാതെ പോയത് വലിയ അബദ്ധമായി പോയി .. എന്നും മനസിലാക്കാം

No comments:

Post a Comment