Suresh Venpalavattom ബി.സി. 4000 നു മുമ്പോട്ടുള്ള സംസ്ക്കാരത്തിനു ഒരു കുഴപ്പവുമില്ല, ചരിത്രബോധം ഇല്ലാത്തതിനാൽ വരുന്ന അബദ്ധജഡിലമായ വെളിപാടുകൾ മാത്രമാണത്. പിന്നെ എന്നു വൈകിട്ട് കള്ളു വാങ്ങിക്കൊടുക്കാനും, ചുറ്റും ഇരുന്നു സുഖിപ്പിയ്ക്കാനും ആളുണ്ടാകുമ്പോൾ, വല്ല നാട്ടിലും അച്ചടിച്ച കള്ളനോട്ടിനും, ആ സംസ്ക്കരികമാന്യന്മാർക്കുമിടയിൽ ഇരിയ്ക്കുമ്പോൾ അവരോടുള്ള കൂറുകാട്ടാനും, സ്വയം പൊങ്ങി മാനത്തെത്തുമ്പോഴും ജനിപ്പിച്ച പിതാവ് അത്ര പോരാ എന്നു തോന്നുന്നത് തികച്ചും സ്വാഭാവികമായ ഒരു പരിണാമം മാത്രം!
ഭഗവത്ഗീത മുഴുവൻ ആരും മിനക്കെട്ടു വായിക്കാറൊന്നുമില്ല, "ഗീതാസാരം" എന്ന പേരിൽ ഭിത്തിയിൽ ഒട്ടിയ്ക്കാൻ പാകത്തിൽ ചിലർ പടച്ചു വിടുന്ന, ഗീതയിൽ ഒരിടത്തും പറഞ്ഞിട്ടില്ലാത്ത വാക്യങ്ങൾ ആണു മാധ്യമങ്ങളിലും, സിനിമയിലും ഒക്കെ ഗീതയെ പ്രതിനിധീകരിയ്ക്കുന്നത്. ഉദാഹരണത്തിനു " സംഭവിച്ചതെല്ലാം നല്ലത്, സംഭവിയ്ക്കുന്നതും നല്ലത്, ഇനി സംഭവിയ്ക്കാൻ പോകുന്നതും നല്ലത്" ഗീതയിൽ എവിടാണാവോ ഇതു പറഞ്ഞിരിയ്ക്കുന്നത്? ശ്രീകൃഷണൻ ദൈവമോ, ഗുരുവോ ആരുമാവട്ടേ, അദ്ദേഹം പറഞ്ഞതു പോലെ അങ്ങ് പറഞ്ഞാലെന്താ കുഴപ്പം.അപ്പോൾ അവിടേയും ഒരുതരം തരം താഴ്ത്തൽ, അപമാനിയ്ക്കൽ ഉണ്ട്; ഇവനൊന്നും ഇതു മനസ്സിലാക്കാനുള്ള ത്രാണിയില്ല, ഞങ്ങൾ ബുദ്ധിമാന്മാർ ചവച്ചു തുപ്പാം, നിങ്ങൾ പെറുക്കിയെടുത്തു വിഴുങ്ങിയ്ക്കോ? പദാനുപദ തർജ്ജിമ സംസ്കൃതത്തിൻറ്റെ അതു മതി, വായിക്കുന്നവൻ അവൻറ്റെ യുക്തിയ്ക്കനുസരിച്ചു വ്യാഖ്യാനിച്ചോളും, ചിലപ്പോൾ അതു നിങ്ങളുടെ പ്രിമിതികൾക്കും ആയിരം മടങ്ങു മേലേ ആയേയ്ക്കാം. ഇതു രണ്ട് വര വരച്ച്, അതിനിടയിലൂടെ നടക്കാൻ പറയുന്നതു പോലെ,അവനവൻറ്റെ പരിമിതികളിൽ നിന്നും, ചില പുട്ടും പീരയുമിട്ടുള്ള വ്യാഖ്യാനങ്ങൾ, ഇതാണു ഗീതയെ പലരിൽ നിന്നുമകത്തിയത്.
ഒരുവൻ എല്ലാം ഉണ്ടെങ്കിലും തൊഴിൽ, പ്രവർത്തി ചെയ്യേണ്ടതിൻറ്റെ ആവശ്യകതയെ പറ്റി
"ന മേ പാർഥസ്തി കർതവ്യം ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്തമവാപ്തവ്യം വർത ഏവ ച കർമ്മണി"
സന്യാസി വൈരാഗി ആണോ? അവർക്കും ആശയില്ലേ, മോക്ഷം നേടുക എന്നതു ഒരു ആശ തന്നെയല്ലേ?
(ശ്രീ ശങ്കരൻ ഇതൽപ്പം കൂടി കടുപ്പിച്ച്, ജഡലി മുണ്ടീ....ഉദരനിമിത്തം ബഹുകൃതവേഷാ, എന്നാക്കി)
"യം സന്യാസമിതി പ്രാഹുർയോഗം തം വിദ്ധി പാണ്ഡവ
ന ഹ്യസമ്ന്യസ്തസങ്കൽപ്പോ യോഗീ ഭവതി കശ്ചന"
ബ്രഹ്മ സങ്കൽപ്പത്തിൽ എല്ലാം ഒരു ദൈവം ആണ് (ചിത്രം നോക്കുക, അർജ്ജുനനും, ശ്രീ.കൃഷണനും അവിടെ വിശ്വരൂപത്തിൽ ഉണ്ട്; സനാതന ധർമ്മത്തിൽ പറയുന്ന എല്ലാം ദൈവത്തിലാണു സ്ഥിതി ചെയ്യുന്നത് എന്ന തത്വം,ശ്രീനാരയണ ഗുരു ഇതു നീയല്ലോ സൃഷ്ടിയും, സൃഷ്ടാവും, സൃഷ്ടിജാലവും,എന്നു പറഞ്ഞു)
"യേപ് അന്യദേവതാ ഭക്താ യജന്തേ ശ്രദ്ധയാന്വിതാ:
തേ പി മാമേവ കൗന്തേയ യജന്ത്യവിധിപൂർവ്വകം"
ഹിന്ദു മതം നേരേ തലതിരിച്ച് ദൈവം നമ്മളിലാണ് എന്നു പറയുന്നു. ഗുരുവും നീയല്ലോ സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും എന്നു പറയുന്നു. ബ്രഹ്മ - ആത്മ അതിർവരമ്പ് ഇങ്ങനെ പൊട്ടിപ്പോകുമ്പോൾ, വിശാല സങ്കൽപ്പങ്ങളും, ചെറിയ ആശയക്കുഴപ്പവും ഉണ്ടായേയ്ക്കാം.
"സമോ ഹം സർവ്വഭൂതേഷു ന മേ ദ്വേഷ്യോ സ്തി ന പ്രിയ:
യേ ഭജന്തി തു മാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം"
ഏറ്റവും അധികം വിമർശ്ശനങ്ങൾ ഉണ്ടാക്കിയ, ദുരുപയോഗം ചെയ്യപ്പെട്ട, ഒരു പക്ഷേ ഈഴവസമുദായത്തിനുണ്ടായ എല്ലാ അധ:പതനങ്ങൾക്കും കാരണമായ ആ വരികളിലേയ്ക്ക്.
" ബ്രാഹ്മനക്ഷത്രിയവിശാം ശൂദ്രാണാം ച പരന്തപ
കർമ്മാണി പ്രവിഭക്താനി സ്വഭാവപ്രഭവൈര്ഗുണൈ:
വ്യാഖ്യാനിയക്കേണ്ട എന്നു മറ്റുള്ളവരോട് പറഞ്ഞ ഞാൻ ഇവിടെ അതേ തെറ്റ് ചെയ്യുന്നു, ക്ഷമിയ്ക്കുക ....................
20 minutes ago · Unlike · 1
Suresh Venpalavattom .................വർണ്ണ്യം എന്നാണു മറ്റൊരിടത്ത് പറഞ്ഞത് ( ചാതുർ വർണ്ണ്യം മയാ സൃഷ്ടം ഗുണ കർമ്മ വിഭാഗശ: , തസ്യ കർതാരമപി മാം കർതാരമവ്യയം), അതു വർണ്ണം (നിറം) എന്നാക്കിമാറ്റി ചൂഷകർ. നിറവുമായി ഒരു കാര്യവുമില്ലതിൽ, ഗുണങ്ങളെപ്പറ്റി പറയുന്നു മോക്ഷസന്യാസയോഗം 37,38,39 ൽ.
സത്വഗുണം - ശുദ്ധി, അറിവ്.
രജോഗുണം - പ്രവർത്തി, സ്നേഹം
തമോഗുണം - തുടർച്ച, സ്ഥിരത
ഈ ഗുണങ്ങളെ അടിസ്ഥാനപ്പെടുത്തി ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെ ജനങ്ങളെ വേർതിരിച്ചു. ചാതുർവണ്ണ്യത്തെ എതിർക്കുന്നവരേ, നിങ്ങളൊട് ഒരു ചോദ്യം. ഈ പറഞ്ഞ നാലിലും പെടാത്ത ഒരാളിനെ നിങ്ങൾക്ക് കാട്ടിത്തരാൻ കഴിയുമോ ?
ഭക്തി, ശുദ്ധി, അറിവ് എന്നിവ "വിധിപ്രകാരം" പ്രയോഗിയ്ക്കുന്നവൻ ബ്രാഹ്മണനാണ്. തച്ചുശാസ്ത്രം ശരിയായി ഗ്രഹിച്ച് മറ്റുള്ളവരെ ധരിപ്പിയ്ക്കുന്നവൻ, നിയന്ത്രിയ്ക്കുന്നവൻ ആയ ആശാരിയും ബ്രാഹ്മണനാണ്. ഭരണനൈപുണ്യവും ക്ഷാത്രവീര്യവും കാട്ടുന്നവൻ ക്ഷത്രിയനാണ്. കൃഷിയും, വ്യാപാരവും ചെയ്യുന്നവൻ വൈശ്യനും, സേവനമേഖലയിൽ, നിർദ്ദേശങ്ങൾ സ്വീകരിച്ചു പ്രവൃത്തിചെയ്യുന്നവൻ ശൂദ്രൻ. ഇവരെയെല്ലാമാണു നമ്മൾ ചുറ്റിനും കാണുന്നത്. ജനിച്ച കുലമല്ല ഒരുവനിലെ ഗുണമാണവൻറ്റെ വർണ്ണ്യം തീരുമാനിയ്ക്കുക; നമ്മൾ എഞ്ചിനീയറിംഗിൽ സിവിൽ, മെക്കനിയ്ക്കൽ, ഇലക്ടിക്കൽ എന്നിങ്ങനെ ട്രേഡ്ഡ് എടുക്കുന്നതു പോലെ.
പുസ്തകം കൈയ്യിൽ ഇരുന്ന, വർണ്ണ്യത്തെ വർണ്ണമെന്ന കപ്പക്കഷണമാക്കിയവർ, പഴയ ചങ്ങാതി മനു കൊച്ചാട്ടൻറ്റെ അടിച്ചിലും, വില്ലും കൂട്ടിയോജിപ്പിച്ച്,പുസ്തകം പറഞ്ഞു മാത്രം കേട്ടവനായി, ഒരു അസ്സൽ എലിവില്ല് ഉണ്ടാക്കി. ചിലസമുദായങ്ങൾ പാവങ്ങളായതിനാൽ മറു ചോദ്യം ചോദിയ്ക്കാതെ റാൻ മൂളി. അവർ ശൂദ്രരായി, മതത്തിൽ അംഗത്വം ലഭിച്ചു. എന്നാൽ അന്നു അറിവും, വീര്യവും, ധൈര്യവും ഉള്ള ചില സമുദായങ്ങൾ പ്രശ്നമായി നിന്നു.സംസ്കൃതം പഠിപ്പിച്ചാൽ വ്യഖ്യാനങ്ങൾ പുതിയത് സൃഷ്ടിയ്ക്കും, പഠിപ്പിയ്ക്കാതെ വിട്ടാൽ കൊലെഴുത്തെന്ന പുതിയ ഭാഷ ഉണ്ടാക്കി വെല്ലുവിളിയ്ക്കും! പാപം എവിടെയോ ഒക്കെ പിടിച്ച പുരോഹിതവർഗ്ഗത്തിൻറ്റെ ഒരു ദുർഗതി നോക്കണം, എല്ലാം ഒരു മാതിരി ശരിയാക്കി കൊണ്ടു വരുമ്പോൾ ഒന്നിനും അടുക്കാതെ എല്ലാം പൊളിച്ചടുക്കാൻ ചിലർ, പിന്നെ അവരെ മനുഷ്യ കുലത്തിലേ പെടുത്താതിരിയ്ക്കുക എന്നതേ വഴിയുണ്ടായിരുന്നു, കൂട്ടത്തിൽ അവൻറ്റെ ശിങ്കിടികളേയും. ഭഗവത്ഗീതയിൽ ചാതുർവർണ്ണ്യം സൃഷ്ടിച്ചവൻ എന്നവകാശപ്പെട്ട സാക്ഷാൽ ശ്രീകൃഷ്ണനും പിന്നോക്കകാരൻ ആയതിനാൽ ഹിന്ദുവല്ലാതായി, ഉപജാപകമതപുരോഹിതവൃന്ദം ഭഗവാനെ തന്നെ പിടിച്ച് പുറത്താക്കി പടിയടച്ചു കളഞ്ഞു.
ഇപ്പോൾ കമ്പ്യൂട്ടറിനു മനസ്സിലാകുന്ന ഭാഷ എഴുതാൻ അറിയാവുന്നവർ ആണ്ഡ്രോയിഡ്ഡിലും മറ്റും "ആപ്പ്സ്സ്" ഉണ്ടാക്കുന്നതു പോലെ, പണ്ടും അക്ഷരം എഴുതാൻ അറിയാവുന്നവർ "ആപ്പ്" ഉണ്ടാക്കി കിട്ടിയ വിടവുകളിൽ ഒക്കെ ( ഇതിൽ ഭഗവത്ഗീത പൊലെയുള്ളവയും രക്ഷപ്പെട്ടില്ല) അടിച്ചു കയറ്റിയതിൻറ്റെ ഫലമായി ഹൈന്ദവ സമുദായാംഗങ്ങൾ പ്രസ്പരം അകന്നു പോയി.

No comments:
Post a Comment