"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്
ഒരു യോനി, ഒരാകാരം, ഒരു ഭേദവുമില്ലതിൽ"
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി"
"എല്ലാവരും ഈശ്വരനെയാണ് ആരാധിയ്ക്കുന്നത് ബിംബത്തെയല്ല"
ഈഴവ സമുദായത്തേയും, എസ്സ്.എൻ.ഡി.പി യേയും, ഏറ്റവും കൂടുതൽ സ്വാധീനിച്ചതും, ആശയക്കുഴപ്പത്തിൽ ആക്കിയതുമായ ഗുരുദേവ ദർശ്ശനങ്ങൾ.
സനാതൻ ധർമ്മത്തിലെ ദൈവം അത് ബ്രഹ്മമാണ്. പ്രപഞ്ചത്തിലുള്ളതെല്ലാം അതിനുള്ളിലാണു സ്ഥിതിചെയ്യുന്നത്. ബ്രഹ്മത്തിൽ നിന്നു വേറിട്ടതായി മറ്റൊന്നുമില്ല.എല്ലാ ഗുണങ്ങളും അടങ്ങിയതാണു ബ്രഹ്മം. അതിൻറ്റെ ബ്രഹത്വം പരിഗണിച്ച് ഗ്രഹിയ്ക്കാൻ വേണ്ടി മാത്രം 4 ആയിത്തിരിച്ചിരുന്നു ആചാര്യന്മാർ.
മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തമസ്സായ തുടർച്ച എന്ന ഗുണത്തിൻറ്റെ കേന്ദ്രീകൃതഭാവം, പരബ്രഹ്മം.
അത് തന്നെ രണ്ടായി വിഭജിച്ചാൽ:
നിർഗുണമായ പ്രപഞ്ചത്തിൻറ്റെ ഒരു അച്ചുതണ്ട്, ഹൈന്ദവർക്കത് ശിവൻ.
അച്ചുതണ്ടിൽ നിന്നുത്ഭവിച്ച് അച്ചുതണ്ടിൽ അലിയുന്ന വിവിധ തരത്തിലുള്ള ശക്തിപ്രഭാവങ്ങൾ, ദേവി
ഇവ രണ്ടും ഒന്നായി തന്നെ കണക്കാക്കിയാൽ ഹൈന്ദവർക്കത് അർദ്ധനാരീശ്വരൻ.
പരബ്രഹ്മം കഴിഞ്ഞാൽ പിന്നെ അവശേഷിയ്ക്കുന്നത് അപരബ്രഹ്മം.
അതിനെയും വിഭജിച്ചാൽ:
എവിടേയും നിറഞ്ഞ് നിൽക്കുന്ന ശക്തിയെ എല്ലായിടവും എത്തിക്കുന്ന, മടക്കി പരബ്രഹ്മത്തിൽ എത്തിയ്ക്കുന്ന പ്രവർത്തികൾ ഗുണമായുള്ള ഒരു മാധ്യമം, ഹിന്ദുത്വത്തിൽ വിഷ്ണു.
ഇനി വിവിധഗുണങ്ങൾ ഉളവാക്കുന്ന, എന്നാൽ മുഖ്യമായി ശുദ്ധി, അറിവ് എന്നിവ ഗുണങ്ങളായുള്ള ജീവജാലങ്ങൾ, ആത്മൻ, ഹൈന്ദവതയിൽ ബ്രഹ്മാവ്.
ഗുണങ്ങൾ ഒന്നുമില്ലാത്ത മധ്യഭാഗം, ചുറ്റുമുള്ള ഒരേഗുണമുള്ള ഭാഗം, ഗുണവൈവിധ്യങ്ങൾ നിറഞ്ഞ ഭാഗങ്ങൾ, ഇവയെ എല്ലാം മാറ്റങ്ങൾക്ക് വിധേയമാക്കുന്ന ശക്തി.
വൈഷ്ണവത്വത്തിൽ ക്ഷീരോകദശായി വിഷ്ണു,ഗർഭോദകശായി വിഷ്ണു, കാരണകദശായി വിഷ്ണു.
ഇനി ഗുരുദേവ വചനങ്ങളിൽ
ഒരു ജാതി - ആത്മൻ, ആണെല്ലാവരിലും വൈവിധ്യം സൃഷ്ടിയ്ക്കുന്നത്, അതിനാൽ എല്ലാ ജീവജാലങ്ങളും ഒരു ജാതി തന്നെ.
ഒരു മതം - സ്വാഭാവികമായും ഇതെല്ലാം ഉൾക്കൊള്ളുന്ന മതം സനതന ധർമ്മം
ഒരു ദൈവം - ബ്രഹ്മം.
ഇനി ഭഗവത് ഗീതയിലൂടെ പോയാൽ
"യേപ് അന്യദേവതാ ഭക്താ യജന്ത്യേ ശ്രദ്ധ്യാന്വിധാ
ത്യേപി മാമേവ കൗന്തേയ യജന്ത്യേ അവിധിപൂർവകം"
അന്യദേവന്മാർക്ക് അവരുടെ ഭക്തന്മാർ ശ്രദ്ധയോടേയും, അർപ്പണത്തോടേയും ചെയ്യുന്ന പൂജകൾ; യഥാർത്ഥത്തിൽ എനിക്കു തന്നെ വിധിപൂർവ്വമല്ലാതെ ചെയ്യുന്ന പൂജകളാണ്.
കാര്യങ്ങൾ അങ്ങനെയാണെങ്കിൽ, സനാതനധർമ്മത്തിനു വേണ്ടി നിലകൊള്ളാൻ ഗുരുദേവനെ വിശ്വസിയ്ക്കുന്ന സമുദായങ്ങൾക്ക് ബാധ്യതയില്ലേ? അവർ വിശ്വപൈരന്മാരാകുക എന്നതിനർത്ഥം ദൈവത്തിൽ എത്താനുള്ള തെറ്റായ വഴി തിരഞ്ഞെടുക്കലല്ലേ? ശരിയായ വഴിയുടെ ശരിയായ ഓരം ചേർന്നു പോകാൻ അവസരം ഉള്ളപ്പോൾ എന്തിനു തെറ്റായ ഓരം ചേർന്ന് പോകണം?
No comments:
Post a Comment