"No Casteism Only Hinduism"
***********************
"നമ്മുടെ ഹിന്ദുസഹോദരങ്ങള്‍ പലപ്പോഴും പറയുന്ന ഒരു പരാതിയാണ്, ഹൈന്ദവക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ കൊണ്ട് പോകുന്നു, ആ പണം കൊണ്ട് അന്യമതസ്ഥരെ മാത്രം സഹായിക്കുന്നു എന്നെല്ലാം. അവരുടെ പരാതി ന്യായമാണ് എങ്കിലും, ഒന്ന് ചോദിച്ചു കൊള്ളട്ടെ, ദേവസ്വം ബോര്‍ഡിനെ കുറ്റം പറയാന്‍ ഹിന്ദുക്കള്‍ക്ക് എന്താണര്‍ഹത ??
ഹിന്ദുക്കളെ സ്വസംസ്കാരത്തില്‍ നിന്നും അകറ്റുന്നതില്‍ ദേവസ്വം ബോര്‍ഡുകള്‍ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുത് തന്നെയാണ്. ഞാനൊരു ഹിന്ദുവാണെന്ന് പറഞ്ഞാല്‍ പാണക്കാട്ടെ ബാപ്പയ്ക്ക് ഫീലും എന്ന് പേടിക്കുന്ന ഹിന്ദുനാമധാരികളായ ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കുന്ന, അവിശ്വാസിയെന്നു അവര്‍ക്ക് ബോധ്യപ്പെട്ട അംഗങ്ങളും, കമ്മ്യൂണിസവും, മതേതരത്വവും പ്രസംഗിക്കുമ്പോഴും; പഴയ ഫ്യൂഡല്‍ മാടമ്പിമാരുടെ അയിത്തം മനസ്സില്‍ നിന്നും കളയാത്ത ജോലിക്കാരും ചേര്‍ന്ന് കൊണ്ട്, വിശ്വാസികളെ ചൂഷണം ചെയ്യാന്‍ വേണ്ടി നടത്തുന്ന സ്ഥാപനങ്ങള്‍ എന്ന് മാത്രമേ ദേവസ്വം ബോര്‍ഡുകളെ പറയാന്‍ സാധിക്കൂ.
ക്ഷേത്രത്തില്‍ കാണിക്കയിടുന്ന ഹിന്ദുക്കള്‍ തന്നെയല്ലേ, ഹിന്ദുവെന്നു പറയാന്‍ പേടിക്കുന്ന വിഴുപ്പുകളെ തെരഞ്ഞെടുത്ത് ദേവസ്വം ബോര്‍ഡില്‍ വോട്ട് ചെയ്യാന്‍ അധികാരം ഉണ്ടാക്കിക്കൊടുത്തത് ?? തങ്ങള്‍ക്കര്‍ഹതപ്പെട്ട പണം നഷ്ടപ്പെടുത്തുന്നവരെ തെരഞ്ഞെടുത്ത്, പിന്നെയും ഞങ്ങളുടെ പണം സര്‍ക്കാര്‍ എടുക്കുന്നു എന്ന് വിലപിക്കുന്നവരെ കടലാവണക്കിന്‍റെ പത്തല്‍ വെട്ടിയടിക്കുകയാണ് വേണ്ടത്. ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം ശ്രദ്ധിച്ചാല്‍ അറിയാം, അവര്‍ വരുമാനമുള്ള ക്ഷേത്രങ്ങളെ കറവപ്പശുക്കള്‍ എന്ന പോലെയാണ് കാണുന്നത് എന്ന്. ക്ഷേത്രജീവനക്കാരില്‍ ബഹുഭൂരിപക്ഷം പേരും നിരീശ്വര വാദികളും ,ക്ഷേത്ര ആചാരങ്ങളോട് പുച്ഛം ഉള്ളവരുമാണ് , മതേതരവാദി ആണെന്ന് ഭാവിക്കുന്ന ഇപ്പോളും പഴയ ജന്‍മിതത്തിന്റെ പ്രേതത്തെ ചുമക്കുന്ന സമുദായ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ടികളുടെയും ശുപാര്‍ശയില്‍ ജോലി കിട്ടിയ ഇക്കൂട്ടര്‍ക്ക് ഹിന്ദു സമുദായത്തിലെ ഭൂരിപക്ഷം ആളുകളോടും ജാതിയുടെ പേരില്‍ വെറുപ്പും ആണ് , പക്ഷേ അവരുടെ പണം പിടുങ്ങുന്ന കാര്യത്തില്‍ ഈ കൊള്ളക്കാര്‍ക്ക് യാതൊരു അയിത്തവും ഇല്ലാ എന്നതും ശ്രദ്ധേയമാണ്. അതെ സമയം വിശ്വഹിന്ദുപരിഷത്ത്, ക്ഷേത്രസംരക്ഷണസമിതി എന്നിവയുടെ കീഴില്‍ നടത്തപ്പെടുന്ന ക്ഷേത്രങ്ങളില്‍ ജാതി, മതഭേദമന്യേ ആര്‍ക്കും പ്രവേശിക്കാം എന്ന് മാത്രമല്ല, കിട്ടുന്ന വരുമാനം ഹിന്ദുക്കളുടെ ക്ഷേമത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതും. മതേതരസര്‍ക്കാര്‍ അഹിന്ദുക്കളെ ക്ഷേത്രത്തില്‍ കയറ്റുന്നില്ല എന്ന് പരാതിപ്പെടുന്നവരോടൊപ്പം, ഹിന്ദുക്കളും ഈയൊരു സത്യത്തെ കാണാന്‍ കൂട്ടാക്കുന്നുമില്ല.
പക്ഷെ ഇതിലും വലിയ പ്രശ്നങ്ങള്‍ ആണ് ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടു കൊടുത്താല്‍ ഉണ്ടാകാന്‍ പോകുന്നത്. അത്തരം ഒരു നടപടി സര്‍ക്കാര്‍ കൈക്കൊണ്ടാല്‍ ഉടനെ ഉണ്ടുകൊണ്ടിരിക്കെ എന്തോ വിളി കേട്ടതു പോലെ ഒരു നായര്‍ വരും "പണ്ട് കാലത്ത് ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളും, ഞങ്ങളുടെ കീഴില്‍ ആയിരുന്നു എന്ന വാദവും കൊണ്ട്". പിന്നെ നടേശനും മക്കളും, യോഗക്ഷേമസഭ, തുടങ്ങി എല്ലാവരും സ്വന്തം വിഹിതം ചോദിച്ചു കൊണ്ട് ബഹളമാകും. ഇപ്പോഴും സാമുദായികസംഘടനകളുടെ പടിക്കല്‍ അടിമ കിടക്കുന്നവര്‍ ആണ് മതെതരന്മാര്‍ അടക്കം ബഹുഭൂരിഭാഗം ഹിന്ദുക്കളും. അതുകൊണ്ട് തന്നെ ഹിന്ദുക്കള്‍ക്കും കുഞ്ഞാടുകള്‍ സഭയുടെ പള്ളി അന്വേഷിച്ചു നടക്കുന്നത് പോലെ സ്വന്തം ജാതിയുടെ ക്ഷേത്രം അന്വേഷിച്ചു നടക്കേണ്ട അവസ്ഥയും കൈവരും. അത്തരം ഒരു തമ്മില്‍ത്തല്ല് ഉണ്ടാകുന്നതിലും ഭേദം, സര്‍ക്കാര്‍ കൊള്ള തന്നെ. ഹൈന്ദവസംഘടനകളിലെ അംഗങ്ങള്‍ പോലും ജാതീയതിമിരത്തില്‍ നിന്നും മുക്തരായിട്ടില്ല, മതെതരന്മാര്‍ ഒട്ടും ആയിട്ടില്ല. അതുകൊണ്ട് ഹിന്ദുക്കളുടെ ഉന്നമനം ആഗ്രഹിക്കുന്നവര്‍ ആദ്യം "No Casteism Only Hinduism" എന്ന മന്ത്രം ഉരുവിട്ട് പഠിക്കൂ.. കൂടെയുള്ള ഹിന്ദുക്കളെ പഠിപ്പിക്കൂ. ഒരൊറ്റ സംഘടനയുടെ കീഴില്‍ ഹിന്ദുക്കളെ അണിനിരത്താന്‍ ശ്രമിക്കൂ. അതിനു ശേഷമാകാം സര്‍ക്കാരിനെ തെറി വിളിക്കുന്നത് നിര്‍ത്തി, ക്ഷേത്രങ്ങള്‍ സ്വന്തമാക്കല്‍/
ഇതൊന്നും നടക്കുന്ന കാര്യമല്ല എന്ന് അബദ്ധത്തില്‍ പോലും ഇവിടെ വന്നു പറയാതിരിക്കുക. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ക്രൈസ്തവര്‍, അങ്ങ് വത്തിക്കാനിലെ മൂപ്പീന്ന് എന്തെങ്കിലും പറഞ്ഞാല്‍ അക്ഷരം പ്രതി അനുസരിക്കും, സമാധാനികള്‍ സൗദിയിലെ മതതമ്പുരാക്കന്മാര്‍ പറഞ്ഞതില്‍ നിന്നും മാറി ഒരടി വെയ്ക്കില്ല. പിന്നെയാണ് ഭൂമിയുടെ മൊത്തം വിസ്തൃതിയില്‍ ഒരു പൊട്ടു മാത്രമായി കിടക്കുന്ന ഭാരതത്തിലെ ഹിന്ദുക്കള്‍ക്ക് സാധിക്കാത്തത്. ആദ്യം തന്നെ NSS,SNDP തുടങ്ങിയ ലൊട്ടുലൊടുക്ക് സംഘടനകളെ പിരിച്ചു വിടുക. ജാതിസംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കില്ല എന്ന് ഓരോ ഹിന്ദുവും തീരുമാനിച്ചു നടപ്പിലാക്കുക. അതൊന്നും ചെയ്യാതെ, ഞങ്ങളെ പറ്റിക്കുന്നെ എന്ന് ചുമ്മാ ഇരുന്നു വിലപിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക.. "ഐക്യമത്യം മഹാബലം.."
കടപ്പാട് : ആഗ്നേയം .
No comments:
Post a Comment