(ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ്‌ന്റെ ആത്മകഥ, കെ.മാധവന്‍, പുറം-320.)
#. 1932-ല്‍ ബോള്ഷെ്വിക് പാര്ട്ടി്യെയും സ്ടാലിനെയും ആക്ഷേപിച്ചു ഗ്രന്ഥ മെഴുതിയ ഇ.എം.എസ് എന്ന കോണ്ഗ്രങസുകാരന്‍ 1958-ല്‍ റഷ്യയില്‍ പോയി സ്റ്റാലിന്റെ പിന്മുറക്കാരനായ ക്രൂഷ്ചേവ് ഒഴിച്ച് കൊടുത്ത ‘വോഡ്ക’ (റഷ്യന്‍ ഉപചാര പാനീയം അഥവാ നമ്മുടെ നാട്ടിലെ ബീവറേജ് കേന്ദ്രങ്ങളില്‍ സുലഭമായ ഒരു തരം മദ്യം) വലിച്ചു കുടിച്ച കമ്മ്യൂണിസ്റ്റ് നേതാവായി മാറി. (പൊളിച്ചെഴുത്ത്, ബെര്ലിളന്‍ കുഞ്ഞനന്തന്‍ നായര്‍, പുറം-227).
#. “ഇ.എം.എസ് സ്റ്റാലിനെ പോലെ ആയിരുന്നു. തന്നെക്കാള്‍ ഉയര്ന്നറ ബൌദ്ധിക നിലവാരമുള്ള ആരെയും അദ്ദേഹം വളരാന്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ടാണ് എം.എന്‍. ഗോവിന്ദന്‍ നായരും എന്‍. ഇ. ബാലരാമും പാര്ട്ടി യുമായി സഹകരിക്കാതിരുന്നത്. സി.പി.ഐ യെ മുഖ്യശത്രുവായി കരുതിയ അദ്ദേഹം ആ പാര്ട്ടികയോട് പോരാടുന്നതിലാണ് കൂടുതല്‍ സമയവും ചിലവഴിച്ചത്. ബസവ പുന്നയ്യയെ പോലെ ഒരു ബഹുജന പ്രക്ഷോഭം നയിക്കാന്‍ ഇ.എം.എസിന് ഒരിക്കലും കഴിയുമായിരുന്നില്ല. പാര്ടി യെ സംബന്ധിക്കുന്ന ധീരമായ ഒരു തീരുമാനം പോലും കൈക്കൊള്ളാനുള്ള ഇച്ഛാശക്തി ഇ.എം.എസിന് ഇല്ലായിരുന്നു”- പി. ഗോവിന്ദപ്പിള്ള .(ഭാഷാപോഷിണി-2003).
#. “പാര്ട്ടി പിളര്പ്പിിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ സുന്ദരയ്യയും, എ.കെ.ജിയും പോലുള്ള നേതാക്കള്‍ ശക്തമായ ഇടതുപക്ഷ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇ.എം.എസ് കയ്യാലപ്പുറത്തെ തേങ്ങ പോലെ ആയിരുന്നു. അവിടെയുമില്ല, ഇവിടെയുമില്ല. ‘നിങ്ങളുടെ പാര്ട്ടിു, നിങ്ങളുടെ അഭിപ്രായം നിങ്ങള്‍ പറഞ്ഞാല്‍ മതി ഞാന്‍ അതിനില്ല ’ എന്നായിരുന്നു ഇ.എം.എസ് ചാത്തുണ്ണി മാസ്റെരോട് പറഞ്ഞത്.”- എം.വി. രാഘവന്റെ ആത്മകഥ ,പുറം-53.
#. 1962-ലെ ചൈനീസ് ആക്രമണ കാലത്ത് ഇന്ത്യയിലെ റഷ്യന്‍ അമ്ബാസടെര്‍ ആയിരുന്ന ബെനെടിക്ടോവിന്റെ ആത്മകഥയില്‍ ഇ.എം.എസിനെ ക്കുറിച്ച് പരാമര്ശെമുണ്ട്. ചൈനീസ് ആക്രമണത്തെ റഷ്യ അപലപിക്കരുത് എന്ന ആവ്ശ്യമുന്നയിക്കാന്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ റഷ്യന്‍ അംബാസഡരെ സന്ദര്ശിശക്കുകയുണ്ടായി.
#. ഇ.എം.എസ് ഒളിവില്‍ താമസിക്കുന്ന സമയത്ത് പരപ്പനങ്ങാടിയിലെ കൊയക്കുഞ്ഞി നഹയുടെ വീട്ടില്‍ നിന്നും ചെറുമച്ചാള വരെ വിഖ്യാത ചരിത്രകാരനായ ഡോ.എം ജി എസ് നാരയാണന്‍ അദ്ദേഹത്തെ അനുയാത്ര ചെയ്തു പോയിരുന്നു. ചെറുമച്ചാളയിലെ പാവങ്ങള്‍ ഇ.എം.എസിനെ കണ്ടു തിരിച്ചറിഞ്ഞു “തമ്പ്രാ”, എന്ന് വിളിച്ചു ജാതി സമ്പ്രദായത്തില്‍ ഉപചാരങ്ങള്‍ നല്കിയയപ്പോള്‍ ഒരു തരം അസന്തുഷ്ടിയും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നില്ല.: ഡോ.എം.ജി.എസ് നാരായണന്‍. (വര്ഗീ യതെക്കെതിരെ ഒരു പുസ്തകം, പുറം-81,82,84 -എം എന്‍ കാരശേരിയുമായുള്ള സംവാദം.)
#. “ഇ.എം.എസ് എഴുതിയത് മാര്ക്സി സമല്ല. താന്‍ എഴുതിയത് മാര്കിസസമാണെന്നു അദ്ദേഹം അവകാശപ്പെടുകയായിരുന്നു. അദ്ദേഹം സമനായ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല സര്വാിധികാരിയായിരുന്ന ഒരു നേതാവായിരുന്നു. ആര്ദ്രിമോ, സരസമോ, ബുദ്ധിപൂര്വ കമോ പണ്ഡിതോചിതമോ ആയ ഒരു പ്രശ്നത്തെ പറ്റിയും , ഒരു പുസ്തകത്തെ പറ്റിയും ഇ.എം.എസ് ജീവിതത്തില്‍ ഒരിക്കലും എഴുതിയിട്ടില്ല.” : ഡോ.എം.ജി.എസ് നാരായണന്‍. (വര്ഗീംയതെക്കെതിരെ ഒരു പുസ്തകം, പുറം-81,82,84 -എം എന്‍ കാരശേരിയുമായുള്ള സംവാദം.)
#. “കണ്ണൂര്‍ മെഡിക്കല്‍ കോളേജിനു ആവശ്യമുന്നയിച്ചപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കൊളെജുള്ളപ്പോള്‍ കണ്ണൂരില്‍ മറ്റൊന്നിന്റെ ആവശ്യമില്ലെന്നുപറഞ്ഞുകൊണ്ട് ആ ശ്രമത്തെ ഏറ്റവും എതിര്ത്ത ത് ഇ.എം.എസ് ആണ്.” - എം.വി രാഘവന്‍ (ആത്മകഥ:പുറം-265).
#. “കയ്യൂര്‍ സമര നായകനായിരുന കെ.പി.ആര്‍ ഗോപാലന്‍ പാര്ടി് വിട്ടപ്പോള്‍ ‘ദേഹത്തെ ചെളി പോയി’ എന്ന് പറഞ്ഞ ഇഎംഎസ് സോഷ്യലിസ്റ്റു നേതാവിന്റെ സമീപനമല്ല കൈക്കൊണ്ടത്” - എം.വി രാഘവന്‍ (ആത്മകഥ:പുറം—84).
#. “ക്ഷീണിക്കാത്ത മനീഷിയും മഷിയുണങ്ങാത്ത പേനയും ഇഎംഎസ് കൂടുതലായും ഉഴിഞ്ഞു വെച്ചത് സ്വന്തം പാര്ടി്യെ അധികാരത്തിലേറ്റാനുള്ള നയപരിപാടികള്‍ ആവിഷ്കരിക്കാനാണെന്നത് ചരിത്രത്തിലെ ദുര്യോഗങ്ങളില്‍ ഒന്നാണ്”- കെ മാധവന്‍
No comments:
Post a Comment