ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് സമത്വമല്ലാതെ മറ്റൊന്നുമല്ല. സമത്വം എന്ന വാക്ക് അദ്ദേഹം പ്രയോഗിച്ചിട്ടുണ്ടാവില്ല. പക്ഷേ, എന്തു പറയുമ്പോഴും ഗുരുവിന്‍റെ ഉള്ളില്‍ അതാണ് തെളിഞ്ഞുനിന്നിരുന്നതെന്ന് ആ പുണ്യാത്മാവിന്‍റെ വചനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് വെളിവായിവരും . അത്യന്തം ലളിതമായ അല്പം വാക്കുകളില്‍ ഗുരു തന്റെ സമത്വദര്ശ നം ലോകസമക്ഷം വെളിപ്പെടുത്തി. അത് പ്രായോഗികമാക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌ക്കരിച്ചുനടപ്പിലാക്കി.
ഈ സമത്വദര്‍ശനം , എല്ലാവര്ക്കും അറിയാവുന്നതുപോലെ, താഴെ പറയുന്ന ചില മുദ്രാവാക്യങ്ങളിലൂടെയാണ് ഗുരു അവതരിപ്പിച്ചത്.
1. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്വ്രും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്.
2. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
3. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.
4. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.
5. സംഘടനകൊണ്ട് ശക്തരാകുവിന്‍, വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍.
6. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.
7. അവനിവനെന്നറിയുന്നതൊക്കെയോര്ത്താക-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.
ഈ ഏഴു മഹത് വചനങ്ങളും ചേര്‍ന്നാല്‍ ഗുരുദര്‍ശനമായി. സാമൂഹ്യവും സാംസ്‌ക്കാരികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ രംഗങ്ങളില്‍ സമത്വം പുലര്‍ന്നു കാണുകയാണ് ഗുരുവിന്റെ ലക്ഷ്യമെന്ന് ഈ വചനങ്ങളുടെ അപഗ്രഥനം വെളിവാക്കും. ലൌകികവും ആത്മീയവും ഇവിടെ ഒന്നിക്കുന്നതു നാം കാണുന്നു. അതാണ് ഗുരുദര്‍ശനം
No comments:
Post a Comment