Pages

Thursday, August 23, 2012

C. R. Kesavan Vaidyar


സി.ആര്‍ കേശവന്‍ വൈദ്യര്‍ - എസ് എന്‍ ഡി പി യോഗം പ്രസിഡന്റ്‌  - 1966 -1970
മീനച്ചില്‍ താലൂക്കില്‍ രാമപുരം കൊണ്ടാട് ചുള്ളിക്കാട്ടു രാമന്റെയും കുഞ്ഞിളയിച്ചിയുടെയും  മകനായി August 26, 1904 ല്‍ ജനിച്ചു . അച്ഛനും , അമ്മയും വൈദ്യത്തില്‍ പ്രവീണരായിരുന്നു . പഠന ശേഷം കുടപ്പലം ഗ്രാന്റ് സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പഠന കാലത്ത് തന്നെ ശ്രീ നാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപെട്ടു പ്രവര്‍ത്തിച്ചു തുടങ്ങി . ടി കെ മാധവന്റെ അനുയായി ആയി മീനച്ചില്‍, തൊടുപുഴ സ്ഥലങ്ങളില്‍ യോഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. രാമപുരത് 161 )0 നമ്പര്‍ ശാഖ സ്ഥാപിച്ചു അതിന്റെ പ്രഥമ സെക്രട്ടറി ആയി . പിന്നീട് യോഗം ഡയറക്ടര്‍ മെമ്പറും, കൌണ്‍സിലര്‍ ഉം  ആയി. തുടര്‍ന്ന് എസ് എന്‍ ഡി പി യോഗം പ്രസിഡന്റ്‌  ആയി  - 1966 -1970  . ഗുരുദേവനെ കാണുവാനും അദ്ധേഹത്തിന്റെ കൂടെ സഞ്ചരിക്കുവാനും സാധിച്ചു. വൈക്കം സത്യാഗ്രഹം,  ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവയില്‍ പങ്കാളി ആയി. 1956 മുതല്‍ 1986 വരെ എസ് എന്‍ ട്രസ്റ്റ്‌ ബോര്‍ഡ്‌ മെമ്പര്‍ ആയിരുന്നു . June 11, 1999 നു അന്തരിച്ചു.c_r_keshavan_vaidhyar

No comments:

Post a Comment