Pages

Thursday, August 23, 2012

K Sukumaran


പത്രാധിപര്‍  കെ സുകുമാരന്‍ B.A

പ്രസിഡന്റ്‌, എസ് എന്‍ ഡി പി യോഗം- 1953 -1954

1903 ജനുവരി 8 നു മയ്യനാട്ടെ പ്രസിദ്ധമായ പാട്ടത്തില്‍ തറവാട്ടില്‍ സി. വി. കുഞ്ഞുരാമന്റെയും , കൊച്ചിക്കാവിന്റെയും മകനായി   ജനിച്ചു.  പഠനശേഷം പോലീസ് വകുപ്പില്‍  ക്ലര്‍ക്കായി ജോലി നോക്കി, സബ് ഇന്‍സ്പെക്ടര്‍  തസ്തികയിലേക്ക് അപേക്ഷ നല്‍കിയിരുന്ന അദ്ധേഹത്തെ യോഗ്യതയും, അര്‍ഹതയും ഉണ്ടായിരുന്നിട്ടും പരിഗണിക്കാതതിനെ തുടര്‍ന്ന്  രാജി വച്ചു . പിതാവായ സി വി കുഞ്ഞുരാമന്‍ തുടങ്ങിവച്ച കേരള കൌമുദി പത്രം അക്കാലത്തു പ്രസിദ്ധീകരണം മുടങ്ങി നില്‍ക്കുകയായിരുന്നു , അതിന്റെ സാരഥ്യം ഏറ്റെടുത്തു കേരള കൌമുദിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയെടുത്തത് കെ. സുകുമാരന്‍ ആയിരുന്നു .അതുകൊണ്ട് തന്നെ ഇന്നു  "പത്രാധിപര്‍ "  എന്ന് പറഞ്ഞാല്‍ അത് 'പത്രാധിപര്‍ കെ സുകുമാരന്‍ '  ആണ്.  കേരള കൌമുദിയെ പടവാളാക്കി സാമൂഹ്യ സമത്വത്തിനും , ഈഴവ ജനതയുടെ ഉയര്‍ച്ചയ്ക്കും വേണ്ടി  പടപൊരുതി.
k_sukumaran_b_a
1957 ലെ പത്രാധിപരുടെ ചരിത്ര പ്രസിദ്ധമായ ' കുളത്തൂര്‍ ' പ്രസംഗം , സംവരണം എടുത്തു കളയാനുള്ള ഇ. എം. എസ് അടക്കമുള്ളവരുടെ ശ്രമങ്ങളെ വേരോടെ പിഴുതെറിഞ്ഞു .

എസ് എന്‍ ഡി പി യോഗം പിറവിയെടുത്ത അതെ പുണ്യ നാളിലായിരുന്നു പത്രാധിപരുടെയും പിറവി. അദ്ധേഹത്തിന്റെ കന്നി പ്രസംഗം പന്ത്രണ്ടാം വയസസ്സില്‍  എസ് എന്‍ ഡി പി യോഗത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തില്‍ വച്ചായിരുന്നു. പ്രസിഡന്റ്‌, എസ് എന്‍ ഡി പി യോഗം- 1953 -1954 ,  അന്‍പതുകളിലും അറുപതുകളിലും യോഗത്തിന്റെ കടിഞ്ഞാണ്‍ അദ്ധേഹത്തിന്റെ കൈകളില്‍ ആയിരുന്നു.

No comments:

Post a Comment