Pages

Saturday, October 26, 2013

മനുസ്മ്രിതി ആണ് ലോകത്ത് ആദ്യമായി സംവരണം കൊണ്ടുവന്നത്

Pradeen Kumar
മനുസ്മ്രിതിയില്‍ നോക്കൂ, ഭാഗവതം നോക്കൂ, വേദങ്ങളും ഉപനിഷത്തുകളും നോക്കൂ, പുരാണങ്ങള്‍ നോക്കൂ എന്നിട്ട് പറയൂ ഇന്നു നിലവിലുള്ള ഏതെല്ലാം ജാതികളെ മനുസ്മ്രിതിയില്‍ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു എന്ന്? ഇന്നത്തെ ഒരു ജാതിയും ആ ലക്ഷണത്തില്‍ പെടുന്നില്ല. ഇന്നത്തെ ഒരു ജാതിയും മനുസ്മ്രിതി അനുസരിച്ച് ഈ നാല് വര്ണ്ണ്ങ്ങളിലും പെടുന്നില്ല. ഈഴവ, പുലയ, അയ്യര്‍, നായര്‍, വര്‍മ്മ, പറയ എനിങ്ങനെ ഒന്നിനെയും അവിടെ എങ്ങും കണ്ടില്ല.

അപ്പോള്‍ നിങ്ങളൊക്കെ ആരാണ്? മനുഷ്യര്‍ മാത്രം. ശുദ്ധ മനുഷ്യര്‍. മനുഷ്യത്ത്വമുള്ളവനും ഇല്ലാത്തവനും. പച്ചകറി കഴിക്കുന്നവരും ശവക്കറി കഴിക്കുന്നവരും.

കുറച്ചുകൂടി ഉള്ളിലേക്ക് നോക്കിയപ്പോള്‍ മനസ്സിലായി മനുസ്മ്രിതി ആണ് ലോകത്ത് ആദ്യമായി സംവരണം കൊണ്ടുവന്നത് എന്ന്. ജോലികള്‍ ഒരാളുടെ കഴിവുകള്‍ ഒന്നും നോക്കാതെ അച്ഛന്റെയും അമ്മയുടെയും കുലം മാത്രം നോക്കി 100% സംവരണം ചെയ്യുന്ന പരിപാടി മനു ആണ് തുടങ്ങിയത്. ഞാന്‍ ഡോക്ടര്‍ ആണെങ്കില്‍ എന്‍റെ മക്കളും ഡോക്ടര്‍. ഒരാള്‍ കഷ്ടപ്പെട്ട് പഠിച്ചാല്‍ പിന്നെ അടുത്ത തലമുറക്ക് മുഴുവന്‍ അയാളുടെ ക്വാളിഫിക്കേഷന്‍ ഫ്രീ.

പിന്നെ ഒരു കാര്യംകൂടി. മനു അങ്കിള്‍ പറയുന്നത് വിന്ധ്യപര്‍ര്‍വതത്തിനു തെക്കോട്ട്‌ മ്ലേച്ചമാരുടെ നാടാണ് എന്നാണ്. അപ്പോള്‍ നമ്മള്‍ ആരായി?

“അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം” മറ്റുള്ളവന് ഉപദ്രവകരമായി വരുത്താത്ത തീരിതിയില്‍ സ്വന്തം കര്മ്മങ്ങള്‍ ചെയ്യുക എന്ന സാമാന്യതത്വം മാത്രം നോക്കി ജീവിച്ചാല്‍ മതി. എന്നിട്ട് വേണം മനുവിനോട് പറയുവാന്‍ ഞാന്‍ മ്ലേച്ചനല്ല, ആക്കരുതെ എന്ന്.

No comments:

Post a Comment