Pages

Friday, October 25, 2013

ജാതി രഹിത സമൂഹം മതനിരപേക്ഷ കേരളം

Unnikannans Kdy

"ജാതി രഹിത സമൂഹം മതനിരപേക്ഷ കേരളം"

കുറച്ചു നാളുകള്‍ക്ക് മുന്‍പു കേരളത്തിലെ ഒരു യുവതുര്‍ക്കിയുടെ
നേത്രുത്വത്തില്‍ നടത്തിയ തെക്കു വടക്കു യാത്രയുടെ മുദ്രാവാക്യം ആയിരുന്നൂ
ഇതു...

ആരാണു ഇവിടെ ജാതിചിന്ത വളര്‍ത്തിയതു....
ഭൂരിപക്ഷസമുദായ സംഘടനകളും അതിന്‍റെ നേത്രു നിരയുമാണോ ?

അതൊ..
തിരഞ്ഞെടുപ്പു ഫലം വന്നു തുടങ്ങുന്ന നിമിഷം മുതല്‍ തങ്ങളുടെ നേട്ടത്തിനും കോട്ടത്തിനും കാരണവും പരിഹാരവും തേടി തെക്കും വടക്കും ഉള്ള ചില പ്രത്യേക കാറ്റിന്‍റെ ഗതിവിഗതികളെ കുറിച്ചു പടിക്കാനും ഗതി മാറ്റാനുള്ള നിര്‍ദ്ദേശങ്ങള്‍ കണ്ടു പിടിക്കാന്‍ കമ്മിറ്റികളും കമ്മീഷനുകളും ആയി മത്സരിക്കുന്ന ഇടതു വലതു രാഷ്ട്രീയ നപുംസകങ്ങള്‍ തന്നെ അല്ലെ ഇവിടെ വര്‍ഗ്ഗീയതയുടെ നാമ്പുകള്‍ വിതക്കുന്നതു....

ജഡ്ജിയുടെ നിയമനത്തില്‍ വരെ ഇടപെടുന്ന ഇടയലേഖനത്തില്‍ ജാതിചിന്തയില്ല.... അടിയും ഇടിയും കൊണ്ട് പാര്‍ട്ടി വലുതാക്കാന്‍ കഷ്ടപെട്ടിട്ടുള്ള ഒരു ഈഴവനെ എം.എല്‍.എ ആക്കണമെന്നു എസ്സ്. എന്‍. ഡി.പി യോഗം പറഞ്ഞു പോയാല്‍ നാട്ടില്‍ മാറാട് കലാപം വീണ്ടും ഉണ്ടാവും പോലും...

ഈ ചേരിതിരിവുകള്‍ കണ്ടാലും കാണാതെ കണ്ണും പൂട്ടി ഇരിക്കണൊ ഞങ്ങള്‍.....
ആ കാലം കഴിഞ്ഞു പോയിയെന്നു ഇനിയെങ്കിലും മനസ്സിലാക്കുക നിങ്ങള്‍....
ആര്‍ക്കു വേണമെങ്കിലും എന്തു വേണമെങ്കിലും കൊടുത്തോളൂ....പക്ഷെ ഞങ്ങള്‍ക്കുള്ളതു ഞങ്ങള്‍ക്കു തന്നെ തീരൂ.....
അല്ലാതെ കോഴിക്കോട്ടും മലപ്പുറത്തും പാലായിലും ഭരണങ്ങാനത്തും കാഴ്ച്ച വെച്ചതിന്‍റെ ബാക്കി വരുന്ന എച്ചില്‍ കഷ്ണവും ആയി വരുമ്പോള്‍ അതും വാങ്ങി മിണ്ടാതിരിക്കാന്‍ ഇനി ഈഴവനാകില്ലാ.......
അതിനെതിരെ പ്രതികരിക്കുന്ന ...... അവകാശങ്ങള്‍ പിടിച്ചു വാങ്ങാന്‍ പോന്ന ഈഴവ സംഘശക്തിയുടെ സംഘനാദം അനന്തപുരിയെ പ്രകമ്പനം കൊള്ളിക്കുന്ന നാളുകള്‍ ഇനിയുമേറെ അകലെ അല്ലെന്നറിയുക.... ആ സംഘഭേരിയില്‍ വിറങ്ങലിച്ചു താഴെ വീഴാതിരിക്കാന്‍ കപട മതേതര നേതാക്കളെ ഒരു കൈത്താങ്ങു കണ്ടു വെച്ചു കൊള്‍ക..

No comments:

Post a Comment