Pages

Wednesday, October 16, 2013

അയനിക്കൽ ബാലൻ എന്ന സമുദായ സ്നേഹി - Ayanikkal Balan the great Ezhava Business Legend

കേരളത്തിൽ തെക്കൻ മലബാറിൽ മലപ്പുറം ജില്ലയിലുള്ള കാടാമ്പുഴയിൽ അയനിക്കൽ എന്നാ ഒരു തിയ്യ കുടുംബം ഉണ്ട് .മലപ്പുറത്ത് പല ഭാഗങ്ങളിലും അയനിക്കൽ കുടുംബക്കാർ ഉണ്ട് .അയനിക്കൽ ബാലൻ എന്ന വ്യക്തിയെ നമ്മളിൽ പലരും അറിഞ്ഞു കൊള്ളണം എന്നില്ല .പക്ഷെ അദ്ദേഹം തുടങ്ങി വെച്ച് ഒരു വൻ ബിസിനസ്സ് ഗ്രൂപ്പ്‌ ആക്കി മാറ്റിയ ബേ ക്കറി ,റെസ്റ്റൊരന്റ് ചെയിൻ അറിയാത്ത ദക്ഷിണ ഇന്ത്യക്കാർ കാണില്ല ,പ്രത്യേകിച്ച് കേരളത്തിലും തമിഴ്നാട്ടിലും .അതാണ് KR ഗ്രൂപ്പ്‌ .KR ബെയ്ക്സ് അറിയാത്തവർ ആരുണ്ട് ?

കോയമ്പത്തൂർ ആണ് KR ഗ്രൂപ്പിന്റെ ആസ്ഥാനം .കേരളത്തിലും തമിഴ്നാട്ടിലും അങ്ങോളം ഇങ്ങോളം ഈ തിയ്യ ബിസിനസ് സംരംഭം പരന്നു കിടക്കുന്നു .ഈഴവ സമുദായത്തിലെ അതി പ്രശസ്തമായബിസിനസ് ഗ്രൂപ്പ്‌ ആണ് KR ഗ്രൂപ്പ്‌ .ശ്രീ അയനിക്കൽ ബാലൻ ആണ് മലബാറിലെ ശക്തമായ sndp യോഗം തിരൂർ യുണിയന്റെ (മലപ്പുറം )പ്രധാന ഭാരവാഹി .തൃശൂർ കോഴിക്കോട് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ വട്ടപ്പാറ വളവിൽ ആണ് അയനിക്കൽ കുടുംബാങ്ങതിന്റെ സ്മാരകം ആയി പ്രൗ ഡിയോടെ SNDP യോഗം തിരൂർ യുണിയൻ നിലനില്ക്കുന്നത് ,മലപ്പുറത്തുള്ള എന്റെ തറവാടിന്റെ പരിസരത്തോക്കെ ഉള്ള തിയ്യർ എല്ലാം തന്നെ തിരൂർ യുണിയനിൽ പെടുന്നു .സമുദായ താൽപര്യാർത്ഥം പ്രവർത്തിക്കുന്ന ബാലേട്ടനെ പോലെ ഉള്ള വ്യക്തികൾ നമ്മുടെ സമുദായത്തിന് മുതല്ക്കൂട്ടു തന്നെയാണ്

No comments:

Post a Comment