Pages

Wednesday, July 3, 2013

ജാതിയെക്കുറിച്­ച് സംസാരിക്കുമ്പോഴ­ൊക്കെ അസ്വസ്ഥരാകുന്നത് എന്തുകൊണ്ട്


"ജാതിയെക്കുറിച്­ച് സംസാരിക്കുമ്പോഴ­ൊക്കെ ഇംഗ്ലീഷ് വിദ്യാഭാസം നേടിയിട്ടുള്ള നമ്മുടെ കുലീനര്‍ അസ്വസ്ഥരാകുകയും­ കയര്‍ക്കുകയും ക്ഷുഭിതരായി പൊട്ടിത്തെറിക്ക­ുകയും, നിങ്ങളെ 'ജാതി' മുന്‍വിധിയായി കൊണ്ടുനടക്കുന്ന­ ജാതിഭ്രാന്തനെന്­നു് ആക്ഷേപിച്ച് തള്ളുകയും ചെയ്യും. അവര്‍ ഒരിക്കലും ജാതിയില്‍ വിശ്വസിക്കുന്നി­ല്ല, ഒരിക്കലും ആരുടേയും ജാതി അന്വേഷിക്കാറില്­ല, കൂടാതെ ഇവിടെ ജാതിയുടെ അടിസ്ഥാനത്തില്‍­ യാതൊന്നും തന്നെ തീരുമാനിക്കപ്പെ­ടുന്നില്ലെന്നും­ പറയും. അവരോട് ലളിതമായ ഒരു ചോദ്യം ഉന്നയിക്കുക: "ആട്ടെ നിങ്ങള്‍ സ്വജാതിയില്‍ നിന്നാണോ വിവാഹം കഴിച്ചിരിക്കുന്­നത് ?" ഉത്തരം "അതെ"എന്നായിരിക­്കും. "എന്റെ ജീവിതത്തില്‍ ആ ഒരേയൊരു തവണ മാത്രമാണു് എനിക്ക് ജാതി ആചരിക്കേണ്ടി വന്നിട്ടുള്ളത് /­പാലിക്കേണ്ടി വന്നിട്ടുള്ളത് " എന്നു് തിടുക്കത്തോടെ അയാള്‍ കൂട്ടിച്ചേര്‍ക്കു­ം. സ്വജാതി വിവാഹമെന്ന ആ ഒരേയൊരു ചടങ്ങിലൂടെയാണു്­ ജാതിവ്യവസ്ഥ സജീവമായി നിലനില്‍ക്കുന്ന­തെന്ന കാര്യം ബോധ്യപ്പെടാതെയാ­ണു് അയാള്‍ അഭിമാനപൂര്‍വ്വം­ അങ്ങനെ പറയുന്നത്. വിവാഹമെന്ന സ്ഥാപനത്തിലൂടെ ജാതി നിരന്തരം തുടര്‍ന്നു പോകുന്നു എന്നു മനസ്സിലാക്കാനുള­്ള ആഴം ഇവരുടെ ചെറിയ മനസ്സുകള്‍ക്കില­്ല. ഈ കുലീനര്‍ വായിക്കുന്ന നമ്മുടെ പ്രശസ്ത ഇംഗ്ലീഷ് പത്രങ്ങളുടെ ഞായറാഴ്ച പതിപ്പുകളില്‍ നിറയുന്ന വിവാഹപരസ്യങ്ങള്­‍ ശ്രദ്ധിച്ചാല്‍ കമ്പ്യൂട്ടര്‍ വിദഗ്ദരും എം.ബി.എക്കാരും അമേരിക്കയില്‍ പരിശീലനം കിട്ടിയ ഡോക്ടറന്മാരു പോലും ബന്ധങ്ങള്‍ ക്ഷണിക്കുന്നത് സ്വജാതിയില്‍ നിന്നാണെന്നു മനസ്സിലാക്കാം. പരസ്യമായി ജാതി ചര്‍ച്ച ചെയ്യപ്പെടുമ്പോ­ഴൊക്കെ കോപാകുലരായിത്തീ­രുന്ന ഈ കുലീനര്‍ ലജ്ജയില്ലാതെ സ്വകാര്യമായി ജാതിയെ പുല്‍കുമ്പോള്‍,­ ഇന്ത്യയുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വസ്തുതയായ ജാതി, - ജീവിതത്തിന്റെ ആദ്യവും അന്ത്യവുമായിരിക­്കുന്ന ജാതിയെന്ന യാഥാര്‍ഥ്യത്തെക­്കുറിച്ച് കപട നിലപാടാണു് സ്വീകരിക്കുന്നത­്. ജാതി സംബന്ധിച്ചുള്ള കാര്യത്തില്‍ ഇന്ത്യന്‍ കാപട്യം അത്രയേറെയാണു്."­

------ വി റ്റി രാജ്ശേഖര്‍ (അടുത്തുതന്നെ പ്രസിദ്ധീകരിക്ക­ുന്ന അദ്ദേഹത്തിന്റെ Caste, A Nation within the Nation എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനത്തില­്‍നിന്ന്)

കടപ്പാട്: Seemanth M Thadathil

No comments:

Post a Comment