Pages

Thursday, June 20, 2013

തുളു തിയ്യർ എന്ന് അറിയപ്പെടുന്ന ബില്ലവ സമുദായത്തിന്റെ യുവജന വിഭാഗം


Shyam Mohan Mullassery Kannampulakkal
തുളു തിയ്യർ എന്ന് അറിയപ്പെടുന്ന ബില്ലവ സമുദായത്തിന്റെ യുവജന വിഭാഗം .ദക്ഷിണ കർണാടകത്തിൽ കാണപ്പെടുന്ന ഇവർ പൂജാരി എന്ന സര്നെയിം ആണ് കൂടുതലായി ഉപയോഗിക്കാരുള്ളത് .തിയ്യർ തന്നെയാണ് ബില്ലവർ (വില്ലവർ ).ഉത്തര മലബാർ തിയ്യരുടെ ഇല്ലങ്ങളിൽ പെട്ട ഒന്നാണ് ബില്ലവർ .കാസറഗോഡ് ഉള്ള തിയ്യരിൽ ബില്ലവരും ഉൾപ്പെടുന്നു .കസരഗോടും മംഗലാപുരത്തും ബില്ലവരെ തിയ്യർ വിവാഹം ചെയ്യാറുണ്ട് .സത്യത്തിൽ തിയ്യരുടെ തന്നെ ഒരു ഉപ വിഭാഗം ആണിവർ .ഞാൻ മുൻപ് സൂചിപിച്ചത് പോലെ എന്റെ ചില കസിൻസ് ബില്ലവർ ആണ് .കറ കളഞ്ഞ ശ്രീ നാരായണ വിശ്വാസികൾ ആണിവർ .തുളു തിയ്യരുടെ ക്ഷേത്രങ്ങളിൽ പ്രധാനം മംഗലാപുരത്തുള്ള കുദ്രോളി ഗോകര്ന നാഥേ ശ്വർ ക്ഷേത്രം ആണ്.ഇത് ഗുരു ദേവൻ പ്രതിഷ്ട നടത്തിയ ക്ഷേത്രം ആണ് .ബില്ലവരിൽ ചിലർ വിശ്വസിക്കുനത് തിയ്യ ബില്ലവർ സോമവംശി ക്ഷത്രിയ ഗോത്രം ആണെന്നാണ് .വളരെ ശക്തമായ ഒരു സമുദായം ആണ് ഇവർ .മംഗലാപുരത്ത് സ്ഥിര താമസം ആക്കിയ പല തിയ്യ കുടുംബങ്ങളും ബില്ലവരെ വിവാഹം ചെയ്യാറുണ്ട് .പൂജാരി ,സുവർണ ,ശാലിയൻ .കോട്ടിയൻ , എന്നിങ്ങനെ പല സര്നെയ്മുകളും ഇവരുപയോഗിക്കാറുണ്ട് .കാസറഗോഡ് ജില്ലയിലെ ബില്ലവ (തിയ്യ ) സമുദായത്തിൽ ബെൽചപ്പാട് എന്നൊരു വിഭാഗം കൂടെ ഉണ്ട് .തിയ്യരെ പോലെ തന്നെ ബില്ലവരും മുത്തപ്പനെ ആരാധിക്കാറുണ്ട് .മംഗലാപുരത്ത് മുത്തപ്പൻ മടപ്പുര ഉണ്ട് .

No comments:

Post a Comment