Pages

Wednesday, June 19, 2013

ശ്രീ നാരായണ ഗുരുവിന്റെ പ്രതിമകളില്‍ പാല്‍ അഭിഷേകം നടത്തുകയണോ യഥാര്‍ത്ഥ ഗുരു അനുയായികള്‍ ചെയ്യേണ്ടത്


Smitha S Sasidharan
ശ്രീ നാരായണ ഗുരുദേവന്‍ ആത്മീയാചാര്യന്‍ എന്ന നിലയിലും സാമൂഹ്യ പരിഷ്കര്താവ് എന്ന നിലയിലും നമ്മുടെ മനസില്‍ ചിരകാല പ്രതിഷ്ഠ നേടിയിടുണ്ട്.ജാതിയും മതവും മനുഷ്യന്റെ ഇടയില്‍ മതില്‍ കെട്ടുകള്‍ ഉണ്ടാകി അവനെ തമ്മില്‍ അടിപികുന്ന ഈ ലോകത്തില്‍ “ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് “ എന്ന ആശയം മനുഷ്യനെലെക് എത്തിക്കാന്‍ അദ്ദേഹം ശ്രെമിച്ചു .മതത്തിന്റെ പേരില്‍ രാജ്യങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും യുദ്ധങ്ങള്‍ നടകുന്ന ഈ കാല ഖട്ടത്തില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഈ ലോക ജനതയിലെക് എത്തിക്കാന്‍ നമുക്ക് സാധിച്ചാല്‍ സമാധാനത്തിന്റെ മറ്റൊരു ലോകം നമുക്ക് കാണാം.

എന്നാല്‍ ശ്രീ നാരായണ ഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ നമ്മുടെ നാട്ടില്‍ ഇന്നു നടകുന്നത് എന്താണ്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപികേണ്ട നമ്മള്‍ ചെയുന്നത് എന്താണ്? .ആരാധ്യനായ ഒരാളുടെ പ്രതിമകള്‍ സ്ഥപികുന്നത്തില്‍ തെറ്റില്ല. പക്ഷെ അതിനെ അമ്പലങ്ങളായി മാറ്റി അവിടെ പൂജയും വഴിപാടും നടത്തുന്നത് എന്തിനു ? അവിടെ സംസ്ക്രത ശ്ലോഗല്ങ്ങള്‍ ചൊല്ലിയും ,മണികള്‍ കിലുകിയും നമ്മള്‍ എന്താണ് നേടുന്നത് ? നമ്മളിലെ ഈശ്വരനെ അറിയുവാന്‍ അല്ലെ അദ്ദേഹം നമ്മോടു പറഞ്ഞത് ? അത് ചെയ്യാന്‍ ശ്രെമിക്കാതെ അദ്ധേഹത്തിന്റെ പ്രതിമകളില്‍ പാല്‍ അഭിഷേകം നടത്തുകയണോ യഥാര്‍ത്ഥ ഗുരു അനുയായികള്‍ ചെയ്യേണ്ടത്. ?മറിച്ചു ആ മഹാന്റെ ആശയങ്ങളെ ഈ ലോക ജനതയിലേക്ക്‌ എതികുകയല്ലേ നമ്മള്‍ ചെയേണ്ടത് ?

No comments:

Post a Comment