Pages

Wednesday, June 19, 2013

ഗോത്രവര്‍ഗ രീതിയിലുള്ള സാരിയുടുത്ത് നില്‍ക്കുന്ന കന്യാമറിയത്തിന്റെ പ്രതിമ




റാഞ്ചി: കന്യാമറിയം ചുവന്ന കരയുള്ള സാരിയുടുത്ത് നില്‍ക്കുന്ന പ്രതിമ വിവാദമാകുന്നു. ഝാര്‍ഖണ്ഡിലെ സിംഗ്പുര്‍ ഗ്രാമത്തില്‍ ഗോത്രവര്‍ഗ സ്ത്രീകളുടെ വേഷത്തിലുള്ള കന്യാമറിയത്തിന്റെ പ്രതിമയാണ് വിവാദമാകുന്നത്.

അവിടുത്തെ സ്ത്രീകള്‍ കുട്ടികളെ എടുക്കുന്ന രീതിയില്‍ തുണിയില്‍ കെട്ടിയാണ് കന്യാമറിയം യേശുവിനെ എടുത്തിരിക്കുന്നത്. നമ്മല്‍ കണ്ടു ശീലിച്ചിട്ടുള്ള മറിയത്തിന്റെയും യേശുവിന്റെയും പ്രതിമയില്‍ നിന്നും തികച്ചും വ്യത്യസ്തമാണിത്.

ഗോത്രവര്‍ഗ രീതിയിലുള്ള സാരിയുടുത്ത് നില്‍ക്കുന്ന കന്യാമറിയത്തിന്റെ പ്രതിമ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് വാദവുമായി സര്‍ണ വിഭാഗം രംഗത്തെത്തിയതാണ് വിവാദത്തിന് കാരണം. ഇത്തരത്തില്‍ കന്യാമറിയത്തെ പ്രതിഷ്ഠിച്ചത് മതംമാറ്റം നടത്താന്‍ ലക്ഷ്യമിട്ടുളളതാണെന്ന് സര്‍ണ വിഭാഗത്തിന്റെ തലവന്‍ ബന്ധന്‍ ടിഗ്ഗ ആരോപിച്ചു.

കന്യാമറിയം വിദേശിയാണെന്നും മറിയത്തെ ഗോത്രവര്‍ഗ രൂപത്തില്‍ പ്രതിഷ്ഠിക്കുന്നത് തെറ്റാണെന്നും ഇവര്‍ പറയുന്നു. ഇതിനാല്‍ പ്രതിമ മാറ്റണമെന്നാണ് സര്‍ണ ഗോത്രവര്‍ഗക്കാരുടെ ആവശ്യം.

എന്നാല്‍, പ്രതിമയെ ചൊല്ലി ഉയരുന്ന വിവാദം രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ രാഷ്ട്രീയ നേതൃത്വം ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമിക്കുകയാണെന്നും കര്‍ദിനാള്‍ ടെലിസ്ഫര്‍ പി ടോപ്പൊ പറഞ്ഞു. ജന്‍മം കൊണ്ട് തങ്ങളും ഗോത്രവര്‍ഗക്കാരാണെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് സംസ്‌കാരത്തെ കൂട്ടിക്കുഴക്കരുതെന്നും പ്രതിമ മാറ്റിയില്ലെങ്കില്‍ പ്രതിഷേധിക്കുമെന്നും സര്‍ണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

No comments:

Post a Comment