Pages

Monday, June 17, 2013

അവർണ്ണ സമുദായത്തിൽ ജനിയച്ചയാൾ പ്രധാനമന്ത്രി ആകാനുള്ള സാധ്യത തെളിയുന്നു


ബീഹാര്‍ ബി ജെ പി നേതാവ് സുശീൽ കുമാർ മോദി പറയുന്നു-

"എടുത്താൽ പൊങ്ങാത്ത കുടുംബ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ഒരാൾ ഈ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ആകാനുള്ള സാധ്യത തെളിയുന്നു. ചോർന്നൊലിക്കുന്ന കുടിലിൽ ജനിച്ച ഒരാൾ, അവർണ്ണ സമുദായത്തിൽ ജനിയച്ചയാൾ, വെള്ളി കരണ്ടിയുമായ്‌ ജനിച്ച വരേണ്യ രാഷ്ട്രീയ രാജകുമാരന്മാർക്കിടയിലേക്ക് കടന്നുവന്ന, ഉപജീവനത്തിന് ചായ വിറ്റു നടന്ന ബാല്യകാലതിന്റെ പൈതൃകം മാത്രം അവകാശപ്പെടാൻ കഴിയുന്നൊരാൾ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ നാറുന്ന ഇടുങ്ങിയ ഇടന്നാഴികളിൽ നിന്നുമാറി വികസന രാഷ്ട്രീയത്തിന്റെ വിശാലതയിലേക്ക്‌ ഒരു സംസ്ഥാനത്തെ നയിച്ചയാൾ പ്രധാനമന്ത്രി ആകാനുള്ള സാഹചര്യം ഒരുങ്ങുന്നു. അത് ദഹിക്കാത്തവർ കപട മതേതരത്വത്തിന്റെ കാർഡ് പുറത്തെടുത്ത് സ്ഥിരം പ്രീണന നാടകമാടുന്നു. ചതിവിന്റെ കളി പുറത്തെടുക്കുന്നു. ജയം പക്ഷെ ഞങ്ങളോടൊപ്പമാകും. കാരണം ഞങ്ങൾ നേരിനൊപ്പമാണ്"

No comments:

Post a Comment