Pages

Saturday, June 1, 2013

ചേകവന്‍ എന്ന വിളിപേര് ഈഴവനു വേണമോ?



ഫേസ്ബുക്കില്‍ കുറച്ചു ആക്ടിവ് ആയ ശേഷം ആണ് ഈഴവ സമുദായത്തില്‍ പിറന്ന ആള്‍ക്കാരെ ചേകവാ എന്ന അഭിസംബോധന ചെയ്തു കേള്‍ക്കുന്ന ഒരു രീതി കാണുന്നത് .

കാര്യം ഞാന്‍ ഉണ്ണിയാര്‍ച്ചയെയും ആരോമല്‍ ചെകവരെയും ഒക്കെ ഇഷ്ടപെടുന്നു. ഉണ്ണിയാര്‍ച്ചയെ അപഥ സഞ്ചാരിണി ആയി മുദ്ര കുത്തിയത് കൊണ്ട് മാത്രം ആണ് എനിക്ക് empty വാസുദേവന്‍‌ നായരെയും , ഈഴവ സമുദായത്തില്‍ പിറന്ന ശേഷം ഈ വൃതികെടിനു ധനലാഭം ലക്ഷ്യമാക്കി കൂട്ട് നിന്ന പി.വി. ഗംഗധരനെയും ഞാന്‍ ഇന്നും വെറുക്കുന്നത് . ഇന്ന് ഈഴവ സമുദായത്തിന്റെ ചില പരിപാടികളില്‍ സമുദായ സ്നേഹം പറഞ്ഞു ഇയാള്‍ നടത്തുന്ന പ്രസംഗം കേള്‍ക്കുമ്പോള്‍ അത് കേട്ട് ചിലര്‍ കയ്യടിക്കുന്നത് കാണുമ്പോള്‍ സത്യത്തില്‍ ലജ്ജ ആണ് തോന്നുന്നത് .

കൈകരുത്തും, ആള്‍ബലവും ഉണ്ടായിട്ടും അത് സവര്‍ണനു വേണ്ടി തമ്മില്‍ കൊന്നു പാഴാക്കിയ ചേകവര്‍ പുതിയ കാലതെ കൊട്ടേഷന്‍ സംഘത്തെ ഓര്‍മിപ്പിക്കുന്നു . സംഘകാലഘട്ടങ്ങളില്‍ തന്നെ കൊട്ടേഷന്‍ സംഘം ആയി ഇവര്‍ മാറിയിരുന്നു.

അവര്‍ണനെ , അവന്റെ കരുത്തിനെ, ബുദ്ധിയില്ലയ്മയെ മുതലെടുത്ത സവര്‍ണ തന്ത്രം ഇന്നും വ്യാപകം ആണ്. ഇന്നും ഈഴവനെ കൊട്ടേഷന്‍ സംഘം ആക്കാന്‍ ശ്രമിക്കുന്ന രീതിയെ ആണ് സമുദായം തടയേണ്ടത്. സ്വതന്ത്രമായ നില നില്‍പാണ്‌ സമുദായത്തിന് നല്ലത് .

ആരോമലിനെ ഞാന്‍ സ്നേഹിക്കുന്നു എന്നാല്‍ ബഹുമാനം ഒട്ടുമില്ല. ഞാന്‍ ബഹുമാനിക്കുന്ന ഏക ചേകവന്‍ കല്ലിശേരില്‍ വേലായുധ ചേകവരെ മാത്രം ആണ്. പക്ഷെ ആ പേരില്‍ അറിയപെടാന്‍ അദ്ദേഹവും ആഗ്രഹിച്ചിരുന്നില്ല എന്ന് തോന്നുന്നു. സവര്‍ണ കുതന്ത്രങ്ങളില്‍ വീണു പോകാത്ത ഏക ചേകവന്‍ അദ്ദേഹം ആയിരിക്കണം .


DrKamaljith Abhinav


No comments:

Post a Comment