Pages

Thursday, November 20, 2014

ഹിരണ്യഗര്‍ഭംഎന്ന പേരിലുള്ള ബ്രഹ്മനര്‍ക്കുള്ള സ്വര്‍ണ്ണദാനം ( തിരുവിതാംകൂറില്‍ നില നിന്നിരുന്ന അനാചാരം )



കേരളത്തിലെ രാജ വംശങ്ങള്‍  ഒന്നും തന്നെ ക്ഷത്രിയ വിഭാഗം അല്ല അത് കൊണ്ട് അവര്‍ക്ക് രാജഭരണം നിഷിദ്ധം ആന്നു . അത് വര്‍ണ്ണ വ്യെവസ്തക്ക് നിഷിദ്ധമാണ്  എന്നാണ് ഇവിടെ എത്തിയ ബ്രാഹ്മണര്‍ കേരള സമൂഹത്തിനെ പറഞ്ഞു വിശ്വസിപ്പിച്ചത്‌ . ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതി സൃഷ്ടിച്ചത് മഹാവിഷ്ണു തന്നെയാണെന്ന് ഭഗവത് ഗീതയില്‍ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ശ്രീ കൃഷ്ണന്‍ പ്രഖ്യാപിക്കുന്നുണ്ട് . അത് കൊണ്ട് ബ്രഹ്മാവിന്റെ പാദത്തില്‍ നിന്നും ജനിച്ചവരായ  അധമ വിഭാഗങ്ങള്‍ രാജ്യം ഭരിക്കാന്‍ നിഷിദ്ധം ആക്കപ്പെട്ടു . കേരളത്തില്‍ നില നിന്നിരുന്ന ആദിമ പുലയ ഗോത്ര രാജ വംശങ്ങളെ ക്ഷത്രീയ വല്ക്കരിക്കാന്‍ ബ്രാഹ്മണര്‍ തന്നെ മുന്‍ കൈ എടുത്തു . ബ്രാഹ്മണര്‍  ഇങ്ങനെ ശൂദ്രന്‍ ആയി കണ്ടിരുന്ന  രാജ വംശങ്ങളെ ശുദ്ധികരനത്തിനായി ചില വിചിത്രമായ താന്ത്രിക ചടങ്ങുകള്‍ അനുഷ്ഠിക്കേണ്ടതുണ്ടെന്ന് നിഷ്ക്കര്‍ഷിച്ചു . അതില്‍ പ്രധാനം ആയിരുന്നു ഹിരണ്യ ഗര്‍ഭം . ചടങ്ങ് എന്നത് പ്രധാനമായും ബ്രഹ്മനര്‍ക്കുള്ള സ്വര്ണന്‍ ദാനം ആയിരുന്നു .

ചാതുര്‍വര്‍ണ്യ പ്രകാരം താഴ്ന്ന ജാതിക്കാര്‍ ആവേണ്ട വംസശത്തില്‍ വരേണ്ട   സ്ത്രീയുടെ യോനിയില്‍ നിന്നും പിറന്നതിന്റെ പാപം ഇല്ലാതാക്കുക എന്ന ന്യായത്താലായിരിക്കണം ബ്രാഹ്മണന്റെ ദൈവീക മൃഗമായ പശുവിന്റെ ഗര്‍ഭത്തില്‍ പ്രതീകാത്മകമായി ജനപ്പിക്കുന്ന താന്ത്രികമായ ഒരു വിദ്യയാണ് ഹിരണ്യ ഗര്‍ഭ ചടങ്ങിന് ഉപയോഗപ്പെടുത്തിയിരുന്നത്. പത്തടി ഉയരത്തിലും എട്ടടി വ്യാസത്തിലുമുള്ള കുളം എന്നു വിളിക്കാവുന്ന ഒരു സ്വര്‍ണ്ണ പാത്രമാണ് ഹിരണ്യഗര്‍ഭ ചടങ്ങിനായി നിര്‍മ്മിക്കുക. പശുവില്‍ നിന്നും ലഭിക്കുന്ന പാല്‍,തൈര്,നെയ്യ്,ചാണകം,മൂത്രം എന്നീ അഞ്ച് വസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന “പഞ്ചഗവ്യം” എന്ന “കൂട്ടുകറി” ദ്രാവകം ഈ സ്വര്‍ണ്ണ പാത്രത്തില്‍ പാതിവരെ നിറക്കുന്നു.അതിനു ശേഷം രാജഭരണമേല്‍ക്കാന്‍ പോകുന്ന രാജകുമാരന്‍ പുരോഹിതരുടേയും,പണ്ഢതരുടെയും,ക്ഷണിക്കപ്പെട്ട പ്രധാനികളുടേയും സാന്നിദ്ധ്യത്തില്‍ ശ്രീപത്മനാഭന്റെ അനുഗ്രഹം വാങ്ങിയതിനുശേഷം പ്രത്യേകം നിര്‍മ്മിച്ച കോണി ഉപയോഗിച്ച് സ്വര്‍ണ്ണ പാത്രത്തിലെ പഞ്ചഗവ്യത്തിലേക്ക് ഇറങ്ങുന്നു. തുടര്‍ന്ന് സ്വര്‍ണ്ണപാത്രം സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മിച്ച അടപ്പുകൊണ്ട് സേവകര്‍ അടച്ചു വക്കുന്നതും, ഈ സമയത്ത് ബ്രാഹ്മണര്‍ മന്ത്രങ്ങള്‍ കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമാക്കുകയും, യുവരാജാവ് പഞ്ചഗവ്യത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരനായി അഞ്ചു തവണ മുങ്ങിക്കുളിക്കുകയും ചെയ്യുന്നു. അതിനുശേഷം കോണിയുപയോഗിച്ച് പുറത്തുകടക്കുന്ന “ശൂദ്ര-ക്ഷത്രിയ”നായിത്തീര്‍ന്ന യുവരാജന്‍ ശ്രീ പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കല്‍മണ്ഡപത്തിലേക്ക് ആനയിക്കപ്പെടുന്നു. അവിടെവച്ച് യുവരാജന്‍ ശ്രീ പത്മനാഭനെ നമസ്ക്കരിച്ച് തൊഴുകയ്യുകളോടെ നില്‍ക്കുകയും,ക്ഷേത്ര തന്ത്രി പ്രാര്‍ത്ഥനാപൂര്‍വ്വം,രാജാവിനെ കിരീടധാരണ കര്‍മ്മം നടത്തിക്കുകയും ചെയ്യുന്നു. അതോടുകൂടി അയാള്‍ “കുലശേഖരപെരുമാള്‍” എന്ന സ്ഥാനം വഹിക്കുന്ന മഹാരാജാവായിത്തീരുന്നു.

തിരുവിതാം കൂറിലെ രാജാക്കന്മാരുടെ രാജ്യഭരണമേല്‍ക്കു
ന്ന പ്രാഥമിക ഘട്ടമായ ഹിരണ്യഗര്‍ഭ ചടങ്ങ് പൂര്‍ത്തിയാകാന്‍ പഞ്ചഗവ്യ സ്നാനത്തിനുപയോഗിച്ച സ്വര്‍ണ്ണ പാത്രം ചെറിയ കഷണങ്ങളായി മുറിച്ച് ആയിരക്കണക്കിനുവരുന്ന ബ്രാഹ്മണര്‍ക്ക് (ബ്രാഹ്മണര്‍ക്ക് മാത്രമാണെന്നത് ശ്രദ്ധിക്കുക)ദാനം ചെയ്യുക എന്ന ചടങ്ങുകൂടി രാജാവു പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബ്രാഹ്മണര്‍ക്ക് സ്വര്‍ണ്ണ പാത്രത്തിന്റെ കഷണങ്ങള്‍ ദാനം ചെയ്യുന്നതോടെ ഹിരണ്യ ഗര്‍ഭ ചടങ്ങ് അവസാനിച്ചു. പശുവിന്റെ ഗര്‍ഭം ദിവ്യമാണെന്ന സംങ്കല്‍പ്പമാണ്(ശൂദ്ര സ്ത്രീയുടെ ഗര്‍ഭം ഹീനമാണെന്നും !! ) ബ്രാഹ്മണര്‍ ഹിരണ്യഗര്‍ഭം എന്ന പേരിലുള്ള സ്വര്‍ണ്ണദാനം( ദാനം ആണോ അതോ കൊള്ളയോ) നടത്താന്‍ ഉപയോഗിച്ചിരുന്നത് എന്ന് ഇതില്‍ നിന്നും മനസിലാകുമല്ലോ.

No comments:

Post a Comment