Pages

Thursday, November 20, 2014

രാജാ കുടുംബത്തിന്റെ മഹാ മനസ്കത കൊണ്ടന്നു പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു സംരക്ഷിക്കപ്പെട്ട്ത് എന്ന് പറയുന്നവര്‍ അറിയുവാന്‍ ആയി ചില ചരിത്ര സത്യങ്ങള്‍ പറയുന്നു



തിരുവിതാംകൂറില്‍ പറയാന്‍ കൊള്ളാവുന്ന ഒരു രാജാവായിരുന്ന മാര്‍ത്താണ്ഢവര്‍മ്മയുടെയും പിന്നീടു ദിവാനായ രാജാ കേശവദാസ് എന്നിവരെ ഒഴിവാക്കിയാല്‍ പിന്നെ തിരുവിതാംകൂര്‍ എന്നാ രാജ്യം അത്ര കഴിവുള്ള  ഭരണാധികാരികളെ കണ്ടിട്ടില്ല എന്ന് പറയേണ്ടി വരും . ബാകി ഉള്ള കുടുതല്‍ ഭരണാധികാരികളും കുറെ കൊട്ടാരം സേവകരുടെ വശംവദരായാണ് ഭരണം നടത്തിയിരുന്നത് എന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട് .

വേലുത്തമ്പിയുടെ ഭരണ ശേഷം  കടത്തില്‍  മുങ്ങിയ തിരുവിതാംകൂറിനെ രക്ഷപെടുത്തിയത് റാണി ലക്ഷ്മി ഭായിയുടെ അഭ്യര്‍ത്ഥന പ്രകാരം ഒരു രൂപ പോലും പ്രതിഭലം വാങ്ങാതെ ദിവാനായി ചാര്‍ജ് എടുത്ത കേണല്‍ ജോണ്‍ മണ്ട്രോ എന്നാ ഇംഗ്ലീഷ് കാരന്‍ ആണ് . ആധുനിക തിരുവിതാംകൂറിന്റെ പിതാവ് എന്നറിയപ്പെടുന്നത് കേണല്‍ ജോണ്‍ മണ്ട്രോ എന്നാ ഇംഗ്ലീഷ്കാരന്‍ ആന്നുഎന്നു എത്ര രാജഭാക്തന്മാര്‍ക്ക് അറിയാം ??? അടിമത്തം നിര്ത്തലാക്കിയത്  അടിമ നികുതി നിര്ത്തലാക്കിയത് ഈഴവ നാടാര്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് മാത്രം ഉണ്ടാരുന്ന കൊടും ക്രൂരമായ നികുതി ( ഈഴവര്‍ ഏകദേശം 106 തരാം നികുതി നല്‍കേണ്ടി ഇരുന്നു ) സമ്പ്രദായം പരിഷ്കരിച്ചത് ഒക്കെ കേണല്‍ ജോണ്‍ മണ്ട്രോ എന്നാ ഇംഗ്ലീഷ്കാരന്‍ ആന്നുഎന്നു എത്ര രാജഭാക്തന്മാര്‍ക്ക് അറിയാം ??? തിരുവിതാം കൂര്‍ രാജ്യത്തിന് എന്തെങ്കിലും മാനുഷികമായ ഒരു മുഖം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് കേണല്‍ മണ്ട്രോ എന്ന ബ്രിട്ടീഷുകാരനായ ദിവാന്‍‌ജിയുടെ നന്മയില്‍ നിന്നും സംസ്ക്കാരത്തില്‍ നിന്നും സംഭാവനയായി ലഭിച്ചതാണെന്നു  കെ.ജി.നാരായണന്‍ എഴുതിയിട്ടുണ്ട് എന്ന് എത്ര രാജഭാക്തന്മാര്‍ക്ക് അറിയാം ???

മെക്കാളെയുടെ കാലഗട്ടതോടെ ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ വെറും ഒരു ഗവര്‍ണര്‍ എന്ന പോലെ രാജ്യം ഭരിച്ചിരുന്ന തിരുവിതാംകൂര്‍ ഭരണാധികാരികള്‍ക്ക് എന്ത് അധികാരം ആരുന്നു രാജ്യത്തു  ഉണ്ടാരുന്നത് എന്ന് ചരിത്രം നോക്കിയാല്‍ മനസിലാവും .  ബ്രിടിഷ്കര്‍ ഏകദേശം 200 വര്ഷം ഭരിച്ചു തിരുവിതാംകൂര്‍ വിട്ടു പോയപ്പോള്‍ രാജ്യം ദിവാന്റെ അധികാരത്തില്‍ തന്നെ ആരുന്നു . അല്ലാതെ രാജാക്കന്മാര്‍ അല്ലാരുന്നു തിരുവിതാംകൂര്‍ ഭരിച്ചത് . പിന്നീടു ഇന്ത്യ യുണിയനില്‍ ചേര്‍ന്ന് തിരുവിതാംകൂര്‍ . അപ്പോള്‍ പിന്നെ രാജാവ്‌ എന്നത് ഇല്ലാതായി .

അതായതു കഴിഞ്ഞ ഒരു 250 -300 വര്ഷം ആയിട്ട് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് അധികാരം ഇല്ലാതായിട്ട് . അങ്ങനെ ഉണ്ടാരുന്ന തിരുവിതാംകൂര്‍ ഭരണാധികാരികള്‍ക്ക് പദ്മനാഭ ഷേത്രത്തില്‍ ആരും അറിയാതെ സൂക്ഷിക്കപ്പെട്ട ഈ നികുതി പണം എന്ത് ചെയ്യാന്‍ കഴിയുമാരുന്നു . ഒന്നും ചെയ്യാന്‍ കഴിയില്ല- ബ്രിടിഷ്കാര്‍ ഭരിച്ചപ്പോള്‍ തുറന്നു പറഞ്ഞാല്‍ അവര്‍ കൈക്കലാക്കും , ദിവാന്‍ ഭരിച്ചപ്പോള്‍ തുറന്നു പറഞ്ഞാല്‍ ദിവാന്റെ കൈയില്‍ പോകും - ഇന്ത്യ സര്‍ക്കാര്‍ അറിഞ്ഞാല്‍ പൊതു സ്വത്തു ആയി മാറും ഇപ്പോള്‍ സംഭവിച്ച പോലെ . അത് കൊണ്ട് പാവപ്പെട്ട ഈഴവ നാടാര്‍ പിന്നോക്ക വിഭാഗങ്ങള്‍ ആയ ജനങ്ങളുടെ കൈയില്‍ നിന്ന് അമിത നികുതി ആയി വാങ്ങി കൂട്ടിയ സമ്പത്ത് ഒന്നും ചെയ്യാന്‍ കഴിയാതെ  രാജാ കുടുംബത്തിലെ തലമുറകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാതെ നോക്കി നിക്കേണ്ട ഗതികേടില്‍ ആരുന്നു തിരുവിതാംകൂര്‍ രാജവംശം കഴിഞ്ഞ 300 വര്‍ഷത്തോളം ആയിട്ട് .

ഈഴവ നാടാര്‍ പിന്നോക്ക വിഭാഗങ്ങള്‍ നികുതി ആയി നല്‍കിയ പണം - കുടാതെ രാജ്യ സേവനം എന്നാ പേരില്‍ തുച്ചമായ വേതനത്തിന് സൌജന്യമായി ചെയ്യേണ്ടി വന്നിരുന്ന ജോലികള്‍ ഇതൊക്കെ വഴി ഉണ്ടായതും ഉണ്ടാക്കിയതും ആയ സമ്പത്ത് അന്ന് തിരുവിതാംകൂറില്‍ കുമിഞ്ഞു കൂടിയത് . സമ്പന്നര്‍ ആരുന്ന നമ്പൂതിരിമാര്‍ക്ക് യാതൊരു വിധ നികുതിയും തിരുവിതാംകൂറില്‍ നല്‍കേണ്ടി വന്നിരുന്നില്ല . തിരുവിതാംകൂര്‍ വ്യെവസയികമായി സമ്പന്നം ആരുന്നില്ല . സ്വര്‍ണ്ണ ഖനനം ഉണ്ടാരുന്നില്ല . വിദേശ വ്യാപാരം വളരെ കുറവാരുന്നു , വലിയ രാജ്യങ്ങളെ ഒന്നും യുദ്ധത്തില്‍ തോപ്പിച്ചിട്ടില്ല . പിന്നെ എന്താ ഭൂമിയില്‍ നിന്ന് സ്വയം ഭൂ ആയ നിധി ഒന്നും അല്ല ഇത് .രാജാ കേസവദാസ് ദിവാന്‍ സ്ഥാനം ഒഴിഞ്ഞതിനു ശേഷം കടത്തില്‍ മുങ്ങിയ ബ്രിടിഷ്കാരുടെ മുന്നില്‍ അധികാരം അടിയറവു വച്ച ഒരു രാജ്യം ആരുന്നു തിരുവിതാംകൂര്‍ .

മുറജപം  കുടാതെ ഹിരണ്യ ഗര്‍ഭം, തുലാപുരുഷദാനം എന്നിങ്ങനെ അത്യതികം ചെലവ് വരുന്ന ബ്രാഹമണ പ്രീണന ചടങ്ങുകള്‍ വഴി സമ്പത്ത് ബ്രാഹ്മണര്‍ക്ക് വാരി കോരി കൊടുത്തപ്പോള്‍ അതിനു വേണ്ടി അമിതമായി നികുതി നല്‍കേണ്ടി വന്ന ജീവിതം നരക യാതന ആയി മാറിയ വലിയൊരു വിഭാഗം തിരുവിതാംകൂറില്‍ ഉണ്ടാരുന്നു . അവരുടെ ശാപം കൊണ്ട് ആരിക്കാം ഒരു പക്ഷെ ഇന്ന് ഈ നികുതി പണം പൊതു സ്വത്തായി പ്രഖ്യപിക്കപ്പെടുന്നതോടെ അനുഭവിക്കേണ്ടി വരുന്നത് . 

No comments:

Post a Comment