Pages

Tuesday, July 8, 2014

ഈഴവരെ പുകഴ്ത്തുന്നതില്‍ മനോരമയ്ക്ക് നൂറു നാവ്

എന്നെ ഇങ്ങനെ പുകഴ്തല്ലേ ,എനിക്ക് നാണാവും .

ഇയ്യിടെ ആയി മനോരമ വായിക്കുമ്പോള്‍ ഇന്നസെന്റിന്റെ ഈ ഡയലോഗ് ആണ് ഓര്മ വരുന്നത് .ഈഴവരെ പുകഴ്ത്തുന്നതില്‍ മനോരമയ്ക്ക് നൂറു നാവ് .അരുവിപ്പുറം പ്രതിഷ്ഠ 125 ആം വാര്‍ഷികത്തിന് കൌമുദി ഒരു പേജു സപ്പ്ലിമെന്റ്റ് ഇറക്കിയപ്പോള്‍ അച്ചായന്‍ ഒന്നര പേജു ഇറക്കി കേരളം മുഴുവന്‍ വിതരണം ചെയ്തു .ഒന്നാം പേജില്‍ കുഴപ്പമില്ല .പതിവ് പോലെ ഗുരുവിന്റെ കാര്യത്തില്‍ എല്ലാ ആദരവോടും കൂടിയ ഒരു ലേഖനം .രണ്ടാം പേജില്‍ എം ജീ എസ് .നാരായണന്റെ ഒരു അവലോകനം .ഈഴവരെ പേരെടുത്തു വാനോളം പുകഴ്ത്തിയിരിക്കുന്നു .വായിച്ചാല്‍ ഏതൊരു ഈഴവനും രോമാഞ്ച കഞ്ചുകം അണിയും .മനോരമയെ ചുളിഞ്ഞ നെറ്റിയോടെ വായിക്കുന്ന എന്റെ മനസിലെ സംശയങ്ങള്‍ താഴെക്കുറിക്കുന്നു .
1) ഈഴവരില്‍ കുറെ പേര്‍ ധനികരും സംസ്കൃത പണ്ഡിതരും ആണെന്നു പറയുന്നുണ്ട് . നായന്മാര്‍ക്ക് പോലും ഇല്ലാത്ത ബ്രാഹ്മണ സംബന്ധം ഈഴവര്‍ക്ക് ലഭിച്ചത്രേ . ബ്രാഹ്മണന് മുകളില്‍ നില്‍ക്കുന്ന ഈഴവര്‍ ഇന്നുണ്ടെങ്കില്‍ അത് ഈ സംബന്ധം മൂലം ആണ് എന്നൊരു ധ്വനി അതില്‍ ഇല്ലേ .
2)നായന്മാര്‍ക്ക് പോലും ഇല്ലാത്ത ബ്രാഹ്മണ സംബന്ധം ഈഴവര്‍ക്ക് ലഭിച്ചു എന്ന് ഇന്നലത്തെ ലേഖനത്തിലും ,ആലുംമൂട്ടിലെ ആന പാപ്പാന്മാര്‍ നായന്മാര്‍ ആണെന്ന് പഴയ ലേഖനത്തിലും പറയുമ്പോള്‍ ഒരു സാധാരണ നായര്‍ക്കു ചൊടിക്കുവാന്‍ അതില്‍ കുറച്ചു കാര്യങ്ങള്‍ ഉണ്ട് . നായര്‍ ഈഴവ ഐക്യം പൊളിക്കുക എന്നത് അച്ചായന്റെ ലക്‌ഷ്യം ആണല്ലോ .
3) തിരുവിതാംകൂറിലെ ഈഴവര്‍ ഗുരുവിനെ ദൈവം ആയി കണ്ടു എന്നുപറയുമ്പോള്‍ മലബാറിലെ തീയരെ അതില്‍ നിന്നും ഒഴിവാക്കിയത് പോലെ തോന്നുന്നു .
അച്ചായന്റെ കുതന്ത്രങ്ങള്‍ നമ്മള്‍ തിരിച്ചറിയണം .

No comments:

Post a Comment