Pradeen Kumar
നിങ്ങള്‍ക്കറിയുമോ?
ഇന്ത്യ സ്വതന്ത്രമാകുന്നത്തിനു മുന്പ് തന്നെ തിരുവിതാംകൂറില്‍ മഹാസമാധിദിനം അവധി ആയിരുന്നു. കൊച്ചിയില്‍ പക്ഷെ അവധി ആയിരുന്നില്ല. കൊച്ചിയിലും അവധിദിനം ആക്കിയത് സഹോദരന്‍ അയ്യപ്പന്‍ ആണ്.
തിരുവിതാംകൂറില്‍ ശ്രീനാരായണ ഗുരുദേവ സമാധിദിനം അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കൊച്ചിയിലും അവധി ദിനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സഹോദരന്‍ അയ്യപ്പന്‍ കൊച്ചി ലെജിസ്ലെട്ടീവ് കൌണ്സിലില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. അന്ന് കൌണ്സില്‍ പ്രസിഡണ്ട് വൈസ്രോയി ഡിക്സണ്‍ ആയിരുന്നു.
പ്രമേയത്തെ എതിര്ത്തു കൊണ്ട് അന്നത്തെ അറ്റോര്ണിപ ജനറല്‍ ആയിരുന്ന തോമസ് മാത്തൂരാന്‍ ഒരു തടസവാദം ഉന്നയിച്ചു. ഗുരുദേവന്‍ കൊച്ചിയില്‍ അല്ല തിരുവിതാങ്കൂറില്‍ ആണ് ജനിച്ചത് എന്നായിരുന്നു തോമസ് മാത്തൂരാന്റെ തടസവാദം. സഹോദരന്‍ അയ്യപ്പന്‍ എന്തായിരുന്നു തിരിച്ചു ചോദിച്ചതെന്ന് അറിയുമോ?
സഹോദരന്‍ അയ്യപ്പന്‍ ചോദിച്ചു, ക്രിസ്തുമസ്സിനു കൊച്ചിയില്‍ അവധിയാണ്, യേശുക്രിസ്തു ഏതു രാജ്യക്കാരന്‍ ആണ്? സായിപ്പിന് കാര്യത്തിന്റെ പോക്കും പന്തികേടും മനസ്സിലായി. സായിപ്പ് ഡികസ്ന്‍ ഉടനെ “പാസ് പാസ് പാസ് എന്ന് പറഞ്ഞുകൊണ്ട് പ്രമേയം പാസ്സാക്കി.
പ്രിയപ്പെട്ട ധീരചേകവന്‍ സഖാവ് ശ്രീ സഹോദരന്‍ അയ്യപ്പനെ സ്മരിച്ചുകൊണ്ട് എല്ലാവര്ക്കും ഗുരുപ്രണാമം. “ഓം ശ്രീനാരായണ പരമഗുരവേ നമ:”

No comments:
Post a Comment