Pages

Monday, November 25, 2013

തൃപ്രയാർ തന്ത്രിയുടെ കുടില തന്ത്രം, THRUPRAYAR TEMPLE UNTOUCHABILITY

 തൃപ്രയാർ തന്ത്രിയുടെ കുടില തന്ത്രം..
തൃപ്രയാർ തന്ത്രി എന്തുകൊണ്ടാണ് ഗുരുദേവ ചരിതത്തിൽ ദൈവീകത ഇല്ല എന്ന് പറഞ്ഞത്.. ഇന്ന് ലോകം എമ്പാടും ഒരു നല്ല മാറ്റത്തിന്റെ ഉണർവിലാണ്. ജനങ്ങൾക്ക് അവരുടെ വിശ്വാസങ്ങൾക്ക് തിരിച്ചറിവിന്റെ ഒരു വെളിച്ചം തെളിഞ്ഞിരിക്കുന്നു എന്ന് തന്നെ പറയാം. ലോകം എമ്പാടുമുള്ള മലയാളികൾ തങ്ങളുടെ കാണപ്പെട്ട ദൈവമായ ഗുരുവിനെ പൂജിക്കുകയും അതില്നിന്നും സംപ്തൃപ്തിയും സർവാ ഐശ്വര്യങ്ങളും നേടുകയും ചെയ്യുന്ന ഈ സാഹചര്യം മുന്നോട്ടു പോയാൽ പല കപട ആരാധനാലയങ്ങളും പൂട്ടേണ്ട ഗതി വരും എന്ന് ചിലര് മനസ്സിലാക്കിയതിന്റെ സൂചനയാണ് ത്രിപ്രയാരിലെ തന്ത്രിയുടെ നാവിൽ വികട വാക്യം ഉതിർത്തത്. ഗുരു ചരിതത്തിൽ ദൈവീകത ഇല്ല എന്ന് പറയുന്നതിലൂടെ ഗുരു ദൈവികം അല്ല എന്ന് വരുത്തി തീര്ക്കുകയാണ് തന്തിയുടെ കുതന്ത്രം എന്ന് സാമാന്യ ബുദ്ധി ഉള്ള ഏതൊരാള്ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ. അപ്പോൾ ദൈവീകതയില്ലാത്ത ഗുരുവിനെ എന്തിനു ആരാധിക്കണം എന്ന് പാവം വിശ്വാസികളെ വിശ്വസിപ്പിക്കുകയും ഗുരുസാഗരത്തിൽ എത്തിചെരാത്തവർ അതിൽ നിന്നും അകന്നു നിന്നുകൊള്ളും എന്നുമുള്ള ഗൂഡമായ തന്ത്രമായാണ് ഇതിനെ വിലയിരുതെണ്ടത്. തന്ത്രിക്കറിയാം ഗുരുവിൽ എത്തിപ്പെട്ടവരെ ഒരിക്കലും തിരുത്താൻ കഴിയില്ല എന്ന് കാരണം അവർ സ്വയം അറിഞ്ഞു വന്നവരാണ്, അനുഭവിച്ചറിഞ്ഞവരാന്ന്; അന്ധ വിശ്വാസത്തിൽ നിന്നും മുക്തി നേടിയവരാണ്; കാരണം തങ്ങള് ഇന്ന് വരെ വിശ്വസിച്ചിരുന്ന കെട്ട് കഥകളിലെ ബിംബങ്ങൾ വെറും പണം ഉണ്ടാക്കാനുള്ള ഉപാധി ആണ് എന്ന് വിശ്വാസികൾ അവരുടെ ദീർഘ കാല അനുഭവത്തിൽ നിന്നും മനസ്സിലാക്കിയിരിക്കുന്നു. പഴയ ആരാധനയിൽ നിന്നും പരീക്ഷണങ്ങൾ മാത്രമല്ലാതെ ഭലപ്രാപ്തി ലെഭിക്കതതാണ് അവന്റെ ഈ മനം മാറ്റത്തിനു കാരണം എന്ന് കരുതാം. പല ക്ഷേത്രങ്ങളും കഷ്ടകാലം വരുമ്പോൾ പണം പിടുങ്ങാനുള്ള ഒരു തന്ത്ര ശാല ആയി മാറിയിരിക്കുന്നു. ഇന്ന് ക്ഷേത്രത്തിലെ പല പൂജാരിമാരും അവിടുത്തെ കഴകത്തിന്റെ വിദ്യാഭ്യാസമൊ, ജ്ഞാനമോ പോലും ഇല്ലാത്തവരാണ് എന്നതാണ് സത്യം. ജോലി കിട്ടാൻ വേണ്ടി അല്പസോല്പം ശ്ലോകഗ്ഗൽ മനപ്പാടമാക്കി വരുന്ന വിരുതന്മ്മാർ. എല്ലാവരും ഇത്തരക്കാർ ആണ് എന്ന് എനിക്ക് അഭിപ്രായം ഇല്ല. ത്രികാല ജ്ഞാനിയായ ഗുരു ഇത് മുന്കൂട്ടി കണ്ടിരുന്നു എന്ന് വേണം കരുതാൻ അതാണല്ലോ അദ്ദേഹം ശിവ പ്രതിഷ്ഠ ചെയ്ത നേരത്ത് ബ്രാഹ്മണനോട് പറഞ്ഞത് നാം ഈഴവ ശിവനെ ആണ് പ്രതിഷ്ടിച്ചതെന്നു; ഈഴവശിവൻ ആകുമ്പോൾ അവിടെ പൂജ ചെയ്യാം എന്നുപറഞ്ഞു ബ്രാഹ്മണൻ വരില്ല അങ്ങനെ ഈ ക്ഷേത്രങ്ങളിൽ നിന്നും ബ്രാഹ്മണൻ തന്നെ ഒഴിഞ്ഞു പൊയ്കൊള്ളും എന്ന മഹത്തായ ആശയം സർവ്വ വ്യാപിയും ത്രിമൂർത്തികളുടെ അവതാരവുമായ ഗുരുനാവിൽ നിന്നെ ഉതിരൂ. 

No comments:

Post a Comment