Pages

Saturday, November 16, 2013

ടി.കെ.മാധവനുമായി ഗുരു നടത്തിയ സം ഭാഷണ GURUDEVAN and TK Madhavan

വൈദികമഠത്തില്‍വച്ച് ടി.കെ.മാധവനുമായി ഗുരു നടത്തിയ സം
ഭാഷണത്തിലെ പ്രസക്തഭാഗമിവിടെ ഉദ്ധരിക്കാം.
ടി.കെ.മാധവന്‍ --ഭാരതീയരുടെ പരമാണുവിനെക്കാള്‍ ചെറിയ അണുവുണ്ടെന്ന് ഒരു പാശ്ചാത്യ
പണ്ഡിതന്‍ കണ്ടുപിടിച്ചു എന്ന വാര്‍ത്ത പത്രത്തില്‍ വന്നിട്ടുണ്ട്
ഗുരു--പരമാണുവിന് മാറ്റം സംഭവിച്ചു എന്നാണോ വിവക്ഷ?അങ്ങി
നെയാണെങ്കില്‍ നിമിഷം,നാഴിക,ദിനരാത്രങ്ങള്‍ മാത്രമല്ല സൂര്യ
ന്‍,ചന്ദ്രന്‍ ,നക്ഷത്രങ്ങള്‍ ‍,ഭൂമി മുതലായ എല്ലാറ്റിനും മാറ്റം സംഭവി
ക്കണം.അത്തരത്തിലെന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ?
ടി.കെ.മാധവന്‍ --ഇല്ല.
ഗുരു--എന്നാല്‍ ഭാരതീയരുടെ പരമാണു എന്താണെന്ന് പാശ്ചാ
ത്യര്‍ ഇതുവരെ അറിഞ്ഞിട്ടില്ല എന്നര്‍ത്ഥമാക്കേണ്ടതുള്ളൂ.
ഗുരുവിന്റെ പരിഹാസവും നര്‍മ്മവും കലര്‍ന്ന സംഭാഷണത്തില്‍ നിന്ന് എന്താണ് ഉപനിഷത്തില്‍
പ്രതിപാദിക്കുന്ന ബ്രഹ്മമെന്ന് വ്യ
ക്തമാകുന്നുണ്ടല്ലോ.
പ്രപഞ്ച പ്രതിഭാസങ്ങളെല്ലാം ബ്രഹ്മത്തില്‍ നിന്നുണ്ടായി അതില്‍ തന്നെ മറയുന്നു എന്നാണ്
ഋഷിമാര്‍ കണ്ടെത്തിയിരിക്കുന്നത്.കാ
ണപ്പെടുന്നതെല്ലാം മായയാണ്.അതായത് തോന്നല്‍ മാത്രം.അപ്പോള്‍ അറിവ് പൂര്‍ണ്ണമായിത്തന്നെ
ഋഷിമാര്‍കണ്ടെത്തിയിരിക്കുന്നതിനാല്‍ ഇനിയൊന്നും കണ്ടെത്താനില്ല എന്നാണ് ഉപനിഷത്തുക്കള്‍
പഠിപ്പിക്കുന്നത്.എന്നാല്‍ ഏറ്റവും സൂക്ഷ്മമായ കണത്തിന്‍റെ വിസ്ഫോ
ടനത്തില്‍ നിന്നാണ് പ്രപഞ്ചമുണ്ടായതെന്നാണ് ആധുനിക
ശാസ്ത്രത്തിന്‍റെ കണ്ടെത്തല്‍ .ചാത്തന്‍ മുതല്‍ മഹാവിഷ്
ണുവരെയുള്ള ജാതിദൈവങ്ങളെ തിരിച്ചറിയുകമാത്രമല്ല,ചരിത്ര
ത്തിന്‍റെ അഗാധതലങ്ങളില്‍ അറിവിന്‍റെ പ്രകാശം ചൊരിയുന്ന ആദിമസത്തയെ കണ്ടെത്തിയ
മഹാപുരുഷന്‍ കൂടിയാണ് ശ്രീനാരായണഗുരു.

No comments:

Post a Comment