Vishal Panikker
1950 മുതൽ 1952 വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖനായിരുന്നു. കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തിൽ 1891 മെയ് 23-നു ഒരു സാധാരണ ഈഴവ കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. കൊല്ലം, എറണാകുളം,തിരുവനന്തപുരം എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം അദ്ദേഹം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ ഒരു വക്കീലായി ജോലി അദ്ദേഹം ചെയ്തു.
തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു സി. കേശവൻ. പൊതു സ്ഥലത്ത് സർക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം 1935 ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. 1935 മെയ് 13 ന് കോഴഞ്ചേരി എന്ന സ്ഥലത്താണ് ഇദ്ദേഹം വിവാദമുണ്ടാക്കിയ ഈ പ്രസംഗം നടത്തിയത്. ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സർക്കാർ ജോലി തുടങ്ങിയ പൗരാവകാശങ്ങൾ ഈഴവർക്കും മറ്റു പിന്നാക്കക്കാർക്കും നിഷേധിച്ചു സവർണഭരണം കാഴ്ചവെച്ച ദിവാനെതിരെ സർ സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല എന്ന് ഇദ്ദേഹം പ്രസംഗിച്ചു. സി. കേശവന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്നാരോപിച്ച് അദ്ദേഹത്തിന്റെ പേരിൽ കേസ്സെടുത്ത് ഒരുവർഷത്തെ കഠിനതടവും 500 രൂപ പിഴയും ശിക്ഷിച്ചു.
തിരുവിതാംകൂർ സംസ്ഥാന കോൺഗ്രസ് കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. ഉത്തരവാദിത്വ ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിൽ 1942-ൽ അദ്ദേഹം ഒരുവർഷത്തേയ്ക്ക് തടവിൽ അടയ്ക്കപ്പെട്ടു. 1943 ജൂലൈ 19-നു അദ്ദേഹം ജയിൽ മോചിതനായി.
1943 ജൂലൈ 19-നു അദ്ദേഹം ജയിൽ മോചിതനായി.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം തിരുവിതാംകൂർ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി 1951-ൽ തിരഞ്ഞെടുക്കപ്പെട്ടു. 1952-ൽ നീയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7-നു മയ്യനാട്ട് വെച്ച് സി. കേശവൻ അന്തരിച്ചു. അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളിൽ ആത്മകഥയായ ‘ജീവിത സമരം’ പ്രശസ്തമാണ്.

No comments:
Post a Comment