Lalu Natarajan
ഇപ്പോഴത്തെ ഈഴവര്‍ കാരുണ്യത്തിന്റെ കെടാവിളക്കുകള്‍ ആണോ ?
കുശുമ്പും കുന്നായ്മയും, പരദൂഷണവും തന്‍കാര്യം നോക്കലും ഒക്കെ ഇവരിലും ഉണ്ട്. ബ്രാഹ്മണരും നായരും ഈഴവരും ഒക്കെ ഇക്കാര്യത്തില്‍ കണക്കാണ്.
ഈഴവര്‍ക്ക് High Morale ground അവകാശപ്പെടണമെങ്കില്‍ സവര്‍ണര്‍ എന്തെങ്കിലും അന്യായം അവരോടു കാണിക്കേണ്ട അവസ്ഥ ആണ്. സ്വയം മാന്യന് ആയ എത്ര ഈഴവര്‍ ഉണ്ടാവും ? അവരാണ് കര്‍മണാ ബ്രാഹ്മണര്‍. ചിന്തകളുടെ ശുദ്ധി ആണ് ആ ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാനം.
ഇതൊക്കെ മനുഷ്യ സഹജം ആണ് താനും. ആരെയും കുറ്റം പറയുന്നില്ല.
ഒരു അദ്ധ്യാപികയുടെ കാര്യം ഓര്മ വരുന്നു. ദാരിദ്ര്യത്തില്‍ ആയിരുന്നു. ഭര്‍ത്താവിനു സോഡാ ബീഡി മുറുക്കാന്‍ പെട്ടിക്കട. തല കുനിച്ചു പമ്മി പമ്മി നടക്കും. മകന് വളര്‍ന്നു ഉദ്യോഗസ്ഥന് ആയി. വെളുത്ത നിറം ആറടി ഉയരം. ഇംഗ്ലീഷ് പറയും. ഒരു പണക്കാരി തറവാടി പെണ്‍കുട്ടി അയാളെ കെട്ടി. അതോടെ അധ്യാപികയുടെ മട്ട് മാറി. ഇപ്പോള്‍ എല്ലാവരെയും പുശ്ചം.
അതുപോലെ സ്ത്രീകള്‍ക്ക് സ്വത്ത് വിഹിതം കൊടുക്കാത്ത എത്രയോ ഈഴവ കുടുംബങ്ങള്‍ ഉണ്ട്. സവര്‍ണര്‍ എന്തെങ്കിലും ചെയ്തിട്ടാണോ?
ഈഴവര്‍ ആയതു കൊണ്ട് ഗുരു വിന്റെ അനുഗ്രഹം ഉണ്ടാവില്ല. മനുഷ്യര്‍ ആവണം. തുല്യര്‍ ആയി എല്ലാവരെയും കാണണം.
അങ്ങനെ ഉള്ള മാന്യന്മാരെ സവര്‍ണര്‍ പരിഹസിക്കാറുണ്ടോ ?
സത്യസന്ധമായി ഉത്തരം പറയു. ഇല്ല എന്നായിരിക്കും ഉത്തരം. മാന്യമായി ജീവിക്കുന്ന ആരെയും ആരും പരിഹസിക്കാറില്ല. പരിഹസിക്കാന്‍ വകുപ്പ് കാണില്ല.
No comments:
Post a Comment