1913 ൽ തിരുവനന്തപുരത്തുള്ള അഞ്ചുതെങ്ങിൽ കടൽ തീരത്തോടടുത്ത് സ്വാമികൾ ഒരു ക്ഷേത്രം പണി കഴിപ്പിച്ചു . അവിടെ വന്നിരുന്ന ആരാധകർ സ്വാമിയെ സമീപിച്ചിട്ടു പറഞ്ഞു , ഗുരുവേ, ക്ഷേത്ര പരിസരത്തുള്ള കിണറ്റിലെ വെള്ളം ഉപ്പു രസമുള്ളതാണ് . ഇത് പൂജയ്ക്കും ക്ഷേത്രത്തിലെ മറ്റു കാര്യങ്ങൾക്കും ഉപയോഗപ്രദമല്ല. ഇത് കേട്ട മാത്രയിൽ സ്വാമികൾ ക്ഷേത്രമതിലിനുള്ളിൽ ഒന്നുചുറ്റിക്കറങ്ങിയിട്ട് തന്റെ കൈവശമുണ്ടായിരുന്ന ഊന്നു വടികൊണ്ട് ഭൂമിയിൽ ഒരു വൃത്തം വരച്ചിട്ടു ഇവിടെ കിണർ കുഴിക്കുവാൻ നിർദ്ദേശിച്ചു. അതിശയമെന്നു പറയട്ടെ ആ കിണറ്റിലെ ജലത്തിനു ഒട്ടും ഉപ്പു രസം ഇല്ലായിരുന്നു. അതാണ് ഇന്നും ക്ഷേത്രകാര്യങ്ങൾക്കും, മറ്റു പൂജാദികർമ്മങ്ങൾക്കും ഉപയോഗിക്കുന്നതെന്നു പറയപ്പെടുന്നു.
അറിവാർക്കുമരുളിക്കൊടുതത്തതും
പുനരാത്മോപദേശം രചിച്ചതും
പലക്ഷേത്ര പ്രതിഷ്ടകൾ ചെയ്തതും
ഞങ്ങളോർക്കുന്നു ദേവ നീ ചൊന്നതും
അറിവാർക്കുമരുളിക്കൊടുതത്തതും
പുനരാത്മോപദേശം രചിച്ചതും
പലക്ഷേത്ര പ്രതിഷ്ടകൾ ചെയ്തതും
ഞങ്ങളോർക്കുന്നു ദേവ നീ ചൊന്നതും
No comments:
Post a Comment