ഗുരുസാഗരത്തിൽ നിന്ന്...
മദ്യപിക്കുന്നത് അവനവന്റെ വ്യക്തിസ്വാതന്ത്ര്യമായി കരുതുന്നുണ്ട്. എന്നാൽ മദ്യം ഒരു വ്യക്തിയുടെ വിശേഷബുദ്ധിയെ നശിപ്പിക്കുമെന്ന് ഗുരു മൊഴിയുന്നു. വിശേഷബുദ്ധി നശിക്കുമ്പോൾ താൻ ഒരു പിതാവാണെന്നോ ഭർത്താവാണെന്നോ ഓർക്കാൻ സാധിക്കില്ല. മദ്യപിച്ച് വഴിയിൽ കിടക്കുകയെന്നത് അയാളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നു വ്യാഖ്യാനിച്ചാൽ അതുകണ്ട് അതുവഴി വരേണ്ടിവരുന്ന അയാളുടെ മകളുടെയോ സഹോദരിയുടെയോ അഭിമാനം ചോർന്നുപോകുന്നതിനെക്കുറിച്ച് എന്തു പറയും? അപ്പോൾ മദ്യപാനം വ്യക്തിയുടെ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാനാവില്ല. വിവാഹബന്ധത്തിനുപുറമേ ഇഷ്ടമുള്ളവരുമായി ശാരീരികബന്ധം പലർത്തുന്നതും ഇന്ന് വ്യക്തിസ്വാതന്ത്ര്യമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അത് സ്വാതന്ത്ര്യമായി അംഗീകരിച്ചാൽ കൂടുതൽ പേർക്ക് ആ വഴി സ്വീകരിക്കാൻ വാസനതോന്നും. അതോടെ കുടുംബവ്യവസ്ഥ തകരും. കുടുംബങ്ങൾക്ക് ആത്മീയബോധമുള്ള അടിത്തറ ദുർബലമാകുന്നതാണ് സമൂഹത്തിൽ അരാചകത്വം വർദ്ധിക്കാൻ കാരണം. കുടുംബബന്ധങ്ങൾ ദുർബലമാകുന്നത് അവനവന്റെ പ്രിയങ്ങൾ അപരന്റെയും പ്രിയമായിരിക്കണം എന്ന ആത്മബോധം നഷ്ടപ്പെടുന്നതുകൊണ്ടാണ്.
സജീവ് കൃഷ്ണൻ
No comments:
Post a Comment