Sudheesh Sugathan
“ഇനി നാം ശ്വാസം എവിടെ നിന്നു പിടിക്കണം.”?
നാരായണന്‍ ഉന്നത വിദ്യഭ്യാസത്തിനുവേണ്ടി കായകുളം കുമ്മംപള്ളി രാമന്പി ള്ള ആശാന്റെ ചെവന്നൂര്‍ കളരിയില്‍ ആദ്യമായി എത്തിയ ദിവസം . അവിടെ അന്ന് വിദ്യ അഭ്യസിക്കുന്നതിനായി അറുപത്തിയാറ് കുട്ടികള്‍ ആണ് ഉണ്ടായിരുന്നത് . ആറു ഈഴവ കുട്ടികളും മറ്റുള്ളവര്‍ ബ്രഹ്മണ- നായര്‍ കുട്ടികളും. അവിടെ മൂന്ന് തരത്തിലുള്ള ഇരിപ്പിടങ്ങള്‍ ആണ് ഉണ്ടായിരുന്നത്. ബ്രാഹ്മണ കുട്ടികള്ക്ക്ന കട്ടമേല്‍ പലക നിരതിയതും, നായര്‍ കുട്ടികള്ക്ക് പനംപായും , ഈഴവ കുട്ടികള്ക്ക് ഓലക്കീരും . പ്രാദമിക വിദ്യഭ്യാസ കാലത്ത് ചെമ്പഴന്തി പിള്ളമാരുടെ തറവാട്ടില്‍ ഇങ്ങനെയൊരു കീഴ്വഴക്കം ഇല്ലാതിരുന്നതിനാല്‍ , ജാതി വിവേചനപരമായ ഇരുപ്പിട സമ്പ്രദായത്തെ കുറിച്ച് നാരായണ് അറിവുണ്ടയിരുനില്ല അതിനാല്‍ തന്നെ കളരിയില്‍ എത്തിയ നാരായണന്‍ പലക കൊണ്ടുള്ള ഇരുപ്പിടത്തില്‍ കയറിയിരുന്നു.ഇതുകണ്ട ബ്രഹ്മണ-നായര്‍ കുട്ടികള്‍ അയിത്തം കല്പിച്ചു ഇരുപ്പിടം മാറിയിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തൊട്ടു കൂടായ്മയുടെയും തീണ്ടികൂടയ്മയുടെയം തീവ്രത നാരായണന്‍ അനുഭവിച്ചറിയുകയായിരുന്നു. തുടര്ന്ന് അവരുടെ ആവശ്യം പ്രകാരം ഓലക്കീറിലേക്ക് മാറി ഇരുന്നു, തുടര്ന്ന് അവരോട് ചോദിച്ചു “ ഇനി നാം ശ്വാസം എവിടെ നിന്നും പിടിക്കണം”?.
ചോദ്യം കേട്ട് ഉത്തരം മുട്ടിപോയ കുട്ടികള്‍ വിവരങ്ങള്‍ വള്ളിപുള്ളി വിടാതെ ആശാനെ പറഞ്ഞു കേള്പ്പി ച്ചു. ഇത് കേട്ടു പുതുതായി വന്ന ശിഷ്യനായ നാരായണനെ സൂക്ഷിച്ചു നോക്കിയാ മഹാ പണ്ഡിതനായ രാമന്പിആള്ള ആശാന് സാമുദ്രിക ലക്ഷണങ്ങള്‍ കണ്ടിട്ട് ആശ്ചര്യ പെടുകയും നാരായണന്റെ വാക്ക് സാമര്ഥ്യങത്തില്‍ വളരയധികം മതിപ്പുല്വകുകയും ചെയ്തു. തുടര്ന്ന് നാരായണനെ കളരിയിലെ ചട്ടമ്പിയായി(മോണിട്ടര്‍) നിയോഗിക്കുകയും ചെയ്തു.
തന്റെ ആശയങ്ങളെ വാക്കുകളുടെ അച്ചടക്കത്തോടെയുള്ള പ്രയോഗത്തിലൂടെ വളരെ വലിയ ഒരു ചിന്തധാര മുമ്പോട്ട് വയ്ക്കുവാനും , വലിയ പ്രശ്നങ്ങള്‍ എന്ന് തോന്നിക്കുന്ന പല പ്രശ്നങ്ങള്ക്കും വളരെ രമ്യമായ പരിഹാരം നിര്ദേ്ശിക്കുന്നത്തിനും ഗുരുദേവനുണ്ടായിരുന്ന കഴിവിനെ കാണിക്കുന്ന ഒരു സംഭവം ആണ് മുകളില്‍ വിവരിച്ചത്. ഗുരുദേവനെ ബഹു ഭാഷ പണ്ഡിതന്‍ എന്ന നിലയില്‍ വളരെ കുറച്ചു മാത്രമേ ചര്ച്ചു ചെയ്യപെട്ടു കണ്ടിട്ടുള്ളൂ. ഗുരുദേവന്റെ ജീവിതത്തില്‍ അങ്ങോളമിങ്ങോളം ഇത് പോലയുള്ള നിരവധി സംഭവങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നതാണ്.
എസ് .എന്‍ .ഡി.പി യോഗം ശാഖകളുടെ നമ്പര്‍ പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്, എസ്.എന്‍.ഡി.പി യോഗം ശാഖ നമ്പര്‍ ഒന്ന്‍, നീലംപേരൂര്‍ (കുട്ടനാട് യൂണിയന്‍) , എസ്.എന്‍ ഡി പി ശാഖായോഗം നമ്പര്‍ ഒന്ന് A. ആനന്ദാശ്രമം (ചങ്ങനാശ്ശേരി യൂണിയന്‍). ഇതിനു പിന്നില്‍ ഗുരുദേവന്റെ നയതന്ത്രന്ജന്‍ എന്ന മറ്റൊരു മുഖം കാണാന്‍ കഴിയും. ശ്രീ ടി.കെ മാധവന്‍ യോഗത്തിന്റെ ശാഖകളുടെ രൂപികരണം തുടങ്ങിയത് ആനന്ദാശ്രമത്തില്‍ താമസിച്ചു കൊണ്ടായിരുന്നു, കുട്ടനാട്ടില്‍ ആണ് അദ്ദേഹം അതിനു തുടക്കം കുറിച്ചത്. അങ്ങനെ വന്നപ്പോള്‍ ആദ്യം അപേക്ഷ നല്കിുയതും സര്ട്ടിരഫിക്കറ്റ് നല്‍കിയതും നീലംപേരൂര്‍ ശാഖക്കായിരുന്നു. അപ്പോള്‍ എതിര്വാളദവുമായി ആനന്ദാശ്രമക്കാര്‍ എത്തുകയായിരുന്നു. ഗുരുദേവന്റെ നിര്ദേകശാനുസരണം ആദ്യം പ്രവര്ത്തിനം തുടങ്ങിയത് തങ്ങളാണെന്നും , അതിനാല്‍ ആദ്യ ശാഖ ആനന്ദാശ്രമം ആവണം എന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. അതു സ്വീകാര്യമല്ല എന്ന് നീലംപേരൂര്കാനരും. അങ്ങനെ തര്ക്കം് ഗുരുദേവന്റെ മുന്നില്‍ എത്തി. തര്ക്കശത്തിന് തീര്പ്പെകന്ന രീതിയില്‍ ആനന്ടശ്രമതിനു ശാഖ നമ്പര്‍ ഒന്ന് A സ്വീകാര്യമാണോ എന്ന് അവരോടു ആരാഞ്ഞു. ആനന്ദാശ്രമം അതിനു സമ്മതമാണെന്ന് അറിയിച്ചു. അങ്ങനെ യോഗത്തിന്റെ ആദ്യ ശാഖകള്‍ എസ് .എന്‍.ഡി.പി ശാഖ നമ്പര്‍ ഒന്ന്‍ നീലംപേരൂര്‍ എന്നും , ഒന്ന്‍ എ ആനന്ദാശ്രമം എന്നും അറിയപ്പെടാന്‍ തുടങ്ങി.
ശ്രീ നാരായണ ഗുരുദേവന്റെ ജീവിതത്തെ ഇന്നും പൊതു സമൂഹം “ആനയെ കണ്ട കുരുടന്റെ” അവസ്ഥയില്‍ മാത്രമേ കണ്ടിട്ടുള്ളൂ എന്നത് ഒരു നഗ്ന സത്യമായി നിലനില്ക്കു്ന്നു. ഗുരുദേവന്റെ കാഴ്ചപ്പാടുകളെ വത്യസ്ഥ രീതിയില്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഒരു സംവിധാനം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു . ഗുരുദേവന്റെ പല വശങ്ങളെയും വളരെ ആഴത്തില്‍ പഠിക്കേണ്ടിയിരിക്കുന്നു. ഗുരു ഒരേ കാര്യത്തില്‍ പലവിധ കാഴ്ചപ്പാടുകള്‍ മുന്നോട്ടു വെച്ചിരുന്നു. അതൊക്കെ ഇന്ന് പലവിധത്തില്‍ ഉപയോഗിച്ചുകൊണ്ട് ഗുരുദേവ ദര്ശുനങ്ങളെ വ്യഖാനം പലരും ശ്രമിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ഗുരുദേവ ദര്ശാനത്തിന്റെ അന്ത സത്തയാണ്. ഇങ്ങനെയുള്ള തെറ്റിധാരണപരമായ വ്യാഖ്യാനങ്ങള്‍ പാഠപുസ്തക രൂപത്തില്‍ പുതുതലമുരയിലെക്കെതുമ്പോള്‍ നാം ഒരു കാര്യം മനസ്സിലാക്കണം കുറച്ചു തലമുറകള്ക്ക് ശേഷം ഗുരുദേവന്റെ ദര്ശഒനങ്ങളക്ക് ഘടകവിരുദ്ധമായ വ്യാഖ്യാനങ്ങളാവും സമൂഹത്തില്‍ നിലനില്ക്കുുക.
ഇതിനൊക്കെ പ്രതിവിധി ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ എല്ലാം യോജിച്ചുകൊണ്ട് ശ്രീ നാരായണ യൂനിവേര്സിങറ്റി എന്നാ ലക്ഷ്യത്തിനായി പരിശ്രമിക്കുക എന്നതാണ്. അതുലൂടെ ലോകം കണ്ട കഴിഞ്ഞ നൂറ്റാണ്ടിലെ മലയാളി അല്ല ഇന്ത്യക്കാരന്‍ എന്ന സ്ഥാനത്തിന് അര്ഹിനായ ഒരേ ഒരു വ്യക്തിത്വം ശ്രീ നാരായണ ഗുരുദേവന്‍ മാത്രമാണ് എന്ന് ലോകം മുഴുവന്‍ പ്രചരിപ്പിക്കുക എന്നാ ലക്‌ഷ്യം നമുക്ക്നിറവേറ്റാം.
No comments:
Post a Comment